ബഹിരാകാശഗവേഷണരംഗത്ത് മനുഷ്യന്‍നേടിയ വിജ്ഞാനത്തിലേക്ക് വെളിച്ചംവീശി നാസയില്‍ അംഗത്വം നേടിയ അധ്യാപക അവാര്‍ഡ് ജേതാവ് നാസ ഗഫൂര്‍ 2020 ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കി.
ചന്ദ്രനിലേക്ക് ഒരു യാത്ര എന്ന വിഷയത്തില്‍ നെല്ലിശ്ശേരി എ.യു.പി.സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ 2020-ാമത്തെ ക്ലാസ്. സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ലാസ്സില്‍ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും സയന്‍സ് ക്ലബ്ബ് പ്രതിനിധികള്‍ പങ്കെടുത്തു.
പ്രഥമാധ്യാപകന്‍ അടാട്ട് വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പി. മറിയക്കുട്ടി, വി. ഇബ്രാഹിം, ബി.പി. ഷഹീന, അബ്ദുള്‍ ജലീല്‍ കെ.പി. എന്നിവര്‍ പ്രസംഗിച്ചു.


Indian Rupee Converter
0 Comments:
Post a Comment