Social Icons

Featured Posts

Followers

Thursday, January 23, 2014

ഒരു നായ ചത്തത് പൊല്ലാപ്പായി






ഹാജിയാർ പള്ളി: മുതുവത്തുമ്മൽ നെടുമ്പോക്കിലെ കോൺഗ്രീറ്റ് റോഡ്, ഇന്നലെ (21-1-2014 ) , സമയം രാവിലെ 8 മണി, അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരു നായ അവശതയോടെ അവിടെ വന്ന് കിടക്കുന്നു, ദയനീയമായ നരങ്ങലും മൂളലും മാത്രം, എന്ത് ചെയ്തിട്ടും നായ കിടന്ന കിടപ്പിൽ തന്നെ, ഒടുക്കം ഉച്ചയോടെ അത് അന്ത്യശ്വാസം വലിക്കുന്നു,നായ റോഡിൽ  ചത്ത് കിടക്കുന്നു, ,ഒരാൾ അതിനെ തോണ്ടിയെടുത്ത് തന്റെ വീടിനടുത്ത് നിന്നും മറ്റൊരാളുടെ വീടിനടുത്ത് കൊണ്ടിട്ടു, അയാൾ അതിനെ മെയിൽ റോഡ് സൈഡിൽ കൊണ്ടിട്ടു,  ആവശ്യത്തിലധികം  സാമൂഹിക-സാംസ്കാരിക ബോധമുള്ളവരും  വിദ്യാസമ്പന്നരുമാണവർ. അല്ലാതെ ശവം എന്ത് ചെയ്യാൻ അല്ലേ, ആർക്കും ഒന്നിനും വയ്യ, അത് മുനിസിപ്പാലിറ്റിക്കാരു കൊണ്ട് പോയ്ക്കൊള്ളും,കൂട്ടത്തിലൊരാൾ വിധി പ്രസ്താവിച്ചു, ഉടനെ ഫോൺ എടുത്ത് കറക്കാൻ തുടങ്ങി, പരി.മജീദിന്റെയും ,കെ.കെ.ശിഹാബുദ്ധീന്റെയും ഫോണുകൾക്ക് വിശ്രമമില്ല, വിളിയോട് വിളി, നായ ചത്ത് കിടക്കുന്നു.എന്തെങ്കിലും ചെയ്യണം,(മുഖ്യമന്ത്രിക്ക് വിളിക്കാത്തത് ഭാഗ്യം ..ഹൗ )തൽക്കാലം അവിടെയെവിടെയെങ്കിലും കുഴി കുത്തി അടക്കം ചെയ്റ്റാൽ പോരെ..എന്ന് തിരിച്ച് ചോദിച്ചതും മുട്ടൻ തെറി..പിന്നെ എന്തിനാ നിങ്ങൾ കൗൺസിലറാനെന്ന് പറഞ്ഞ് നടക്കുന്നത്,  ഹെന്റമ്മോ...ഒടുക്കം ശല്യം സഹിക്ക വയ്യാതെ കൗൺസിലർ കെ.കെ.ശിഹാബുദ്ധീൻ രാത്രി ഏഴോടെ ഒരാളെയും കൂട്ടി സംഭവം നടന്ന സ്ഥലത്തെത്തുന്നു, അവിടെ പരിസരത്തെ മതിലിൽ നമ്മുടെ നാടിന്റെ ഭാവി വാഗ്‌ദാനങ്ങൾ സൊറയും പറഞ്ഞിരിക്കുന്നു..കൗൺസിലറെ കണ്ടതോടെ അവരുടെ പൗരബോധം ഉണർന്നു, ഈ ശവം ഇപ്പോൾ ഇവിടുന്ന് കൊണ്ട് പോയില്ലെങ്കിൽ അത് ഞങ്ങൾ എടുത്ത് നിന്റെ വീടിന്റെ മുറ്റത്ത് കൊണ്ട് പോയി ഇടും, അല്ലെങ്കിൽ ചാക്കിൽ കെട്ടി മുനിസിപ്പാലിറ്റിക്ക് മുന്നിൽ കൊണ്ട് പോയി ഇടും. നിന്നെയൊക്കെ ജയിപ്പിച്ച് വിട്ടിട്ട് ഈ നാട്ടുകാർക്ക് എന്താ പ്രയോജനം...എന്നിങ്ങനെ തുടങ്ങിയ ഉശിരൻ ഡയലോഗുകൾ, .ഞാൻ വണ്ടി കൊണ്ട് വരാം..നിങ്ങളാരെങ്കിലും ഒന്ന് ഹെല്പ് ചെയ്താൽ ഞാൻ ചാക്കിൽ കെട്ടി കൊണ്ട് പോയി ദൂരെയെവിടെയെങ്കിലും കുഴിച്ചിട്ടോളാം..അല്ലെങ്കിൽ സൗകര്യപ്രദമായ സ്ഥലം കിട്ടിയാൽ ഇവിടെ തന്നെ നമുക്ക് കുഴിച്ച് മൂടാം..എന്നൊക്കെ പറഞ്ഞ് നോക്കി, എവടെ..ഞങ്ങൾക്ക് അതിനൊന്നും പറ്റില്ല, അതൊക്കെ നിങ്ങളുടെ പണിയാണു.വെറുതെ അല്ലല്ലോ നിങ്ങളെ ജയിപ്പിച്ച് വിട്ടത്..എന്നിങ്ങനെ ഉശിരൻ ഡയലോഗുകൾ വീണ്ടും, ഒടുക്കം ആരും സഹകരിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവഹേളനവും അപമാനവും സഹിക്കവയ്യാതെ  കൗൺസിലർ സ്ഥലം വിട്ടു,
അങ്ങനെ പിറ്റേന്ന് അതിരാവിലെ മുതൽ വീണ്ടും വിളി തുടങ്ങി രണ്ട് കൗൺസിലർമാർക്കും..എകദേശം വൈകുന്നേരത്തോടെ കൈക്കോട്ടും ചാക്കുമായി സ്ഥലത്തെത്തിയപ്പോൾ കാണുന്ന കാഴ്ച നേരത്തെ ഒന്നിനും സമയമില്ല,ഞങ്ങളെ പണിയല്ല .എന്ന് വീമ്പിളക്കിയവർ തന്നെ കുഴിയൊക്കെ കുത്തി നായയെ മണ്ണിട്ട് മൂടുന്നു, ആയുധങ്ങൾ ഒളിപ്പിച്ച് വെച്ച് രഹസ്യമായി അടുത്ത് കൂടി, അല്ലാ ..നിങ്ങളല്ലെ ഭയങ്കര ഡയലോഗടിച്ചിരുന്നു, എന്നിട്ടിപ്പോ...എന്തേ ഇത്ര പെട്ടെന്ന് മനം മാറാൻ കാരണം,രഹസ്യമായി ഒന്ന് ചൂഴ്ന്ന് നോക്കി,ഇന്നലെ ചത്തതല്ലെ..അതവിടെ കിടന്ന് ചീഞ്ഞ് പുഴുവരിച്ച് നാറാൻ തുടങ്ങി, നാറ്റം സഹിച്ച് വഴിനടക്കാൻ പോലും പറ്റാതായി..പിന്നെ  കൈക്കോട്ടും പിക്കാസുമായി ഇറങ്ങേണ്ടി വന്നു,അല്ലാതെ വേറെ വഴിയില്ല, ഹൗ എന്തൊരു നാറ്റം... ഹ..ഹ..ഹ, ഇപ്പണി ആദ്യമേ ചെയ്തിരുന്നെങ്കിൽ  എത്ര നന്നായിരുന്നു, കണ്ടാലറിയാത്തവൻ കൊണ്ടാലറിയും..തീർച്ച.
അല്ല മാന്യന്മാരെ , ഒരു കാര്യം ചോദിക്കട്ടെ, നിങ്ങളുടെ വീട്ടിൽ വല്ല കോഴിയോ ,പുച്ചയോ..പട്ടിയോ ചത്താൽ കൊണ്ട് പോകലാണോ ഒരു കൗൺസിലറുടെ ഡ്യൂട്ടി, മുനിസിപ്പാലിറ്റിയുടെ ഡ്യൂട്ടി,?
ഒരു ചെറിയ കുഴി കുത്തി അതിലിട്ട് നാലു കൊത്ത് മണ്ണ് ഇട്ടാൽ നിങ്ങളുടെ മാനാഭിമാനം ഇടിഞ്ഞ്  താഴെ പോകുമോ..?  ഷെയിം..ഷെയിം

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA