Social Icons

Featured Posts

Followers

Sunday, January 26, 2014

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.



 ഹാജിയാർ പള്ളി: ടി.ടി സ്റ്റോറിനു പിറകിൽ സ്ഥിതി ചെയ്യുന്ന  ബാലവാടിയിൽ വെച്ച് നടന്ന
റിപ്പബ്ലിക് ദിനാഘോഷത്തിൽ വാർഡ് കൗൺസിലർ അഡ്വ; ഷമീം പതാക ഉയർത്തി, തുടർന്ന് ബാലവാടിയിലെ കുരുന്നുകളുടെ റിപ്പബ്ലിക് റാലി നടന്നു, അതിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മിഠായി വിതരണവും പായസ വിതരണവും ഉണ്ടായിരുന്നു, വിദ്യാർത്ഥികളുമായി സംവദിക്കാൻ പി.നാരായണൻ,മനാഫ് ആനപ്പടിക്കൽ തുടങ്ങിയവർ സംബന്ധിച്ചിരുന്നു,
തുടർന്ന് കൗമാരക്കാരായ വിദ്യാർത്ഥിനികൾക്കുള്ള ബോധവത്കരണ ക്ലാസ്സിനു  ശ്രീമതി ഗീത ടീച്ചർ നേത്രത്വം നൽകി, പരിപാടികൾക്ക് സാക്ഷ്യം വഹിക്കുന്നതിനായി ഒട്ടനവധി രക്ഷിതാക്കളും വിദ്യാർത്ഥിനികളും സന്നിഹിതരായിരുന്നു. 
ഒട്ടനവധി ക്ലബ്ബുകളു ംസാമൂഹിക സാംസ്കാരിക സംഘടനകളും നില നിൽക്കുന്നുണ്ടെന്ന് നാം ഊറ്റം കൊള്ളുന്ന നമ്മുടെ നാട്ടിൽ ഇന്നേ ദിവസം കാണാൻ കഴിഞ്ഞ ഒരെ ഒരു പരിപാടി ഇതായിരുന്നു, ഇതിന്റെ സംഘാടകർക്ക് ഒരായിരം അഭിനന്ദനങ്ങൾ, ഒപ്പം മാന്യ് വായനക്കാർക്ക് ഹ്രദയം നിറഞ്ഞ റിപ്പബ്ലിക് ദിന ആശംസകൾ..
പരിപാടിയിൽ നിന്നും ചില ദ്രുശ്യങ്ങൾ...





...

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA