Social Icons

Featured Posts

Followers

Sunday, January 26, 2014

"യഥാ പ്രജാ തഥാ രാജ.."


ഇന്ന് കണ്ട മനോഹരമായ കാഴ്ച ..പാണക്കാട് മറ്റത്തൂർ ഗ്രൗണ്ടിൽ കുമ്മായം കോണ്ട് വരച്ച ഒരു ഇന്ത്യയുടെ ഭൂപടവും അതിനു ഒത്തനടുക്കായി സ്ഥാപിച്ച ദേശീയ പതാക പാറിക്കളിക്കുന്ന കൊടിമരവും..
ആരാണു ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നറിയില്ല, ആരായാലും ഒരായിരം അഭിനന്ദനങ്ങൾ,



 സമൂഹത്തിൽ നഷ്ടപ്പെടാത്ത നന്മയും അടിയറവ് വെക്കാത്ത ദേശിയ ബോധവും പണയം വെക്കാത്ത ചിന്താഗതികളും ഉള്ള നല്ലൊരു വിഭാഗം ഇപ്പോഴും ഉണ്ട്, മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ ഇന്ത്യയെ  വെട്ടിമുറിക്കാൻ  മുതിരുന്ന രാഷ്ട്രീയ -ഉദ്യോഗസ്ഥ നപുംസകങ്ങൾക്ക് തിരിച്ചടി കൊടുക്കുവാൻ    ശാന്തിയും സമാധാനവും ഐശ്വര്യവും കളിയാടുന്ന ഒരു സുന്ദരഭാരതത്തിനായി പോരാട്ടാം നയിക്കാൻ  മുന്നിട്ടിറങ്ങുന്ന ആർക്കും പോരാളികളില്ലാതെ പിന്തുണയില്ലാതെ പടക്കളത്തിൽ നിന്നും പിൻവാങ്ങേണ്ടി വരില്ല,...തീർച്ച.

“യഥാ രാജാ തഥാ പ്രജാ” എന്നൊരു ചൊല്ലുണ്ട്‌. രാജാവ്‌ നന്നായെങ്കില്‍ പ്രജകളും നല്ലവരായിരിക്കുമെന്നാണ്‌ അര്‍ത്ഥം. അച്ഛന്‍ സ്വന്തം മക്കളെയെന്നപോലെ രാജാവ്‌ പ്രജകളെ രക്ഷിച്ചു എന്നു പുരാണകഥകളിൽ നാം വായിച്ചിട്ടുണ്ട്,. .പക്ഷെ,ഇന്നത്തെ സ്ഥിതിയോ...? ഇന്ന്  ഒരുപാടു രാജാക്കന്മാരുണ്ട്‌. ....മന്ത്രിമാരും നേതാക്കളുമായി  കിരീടം വെക്കാത്ത രാജാക്കന്മാർ , അവരെ രാജാക്കന്മാരായി വാഴാന്‍ വിടുന്നതോ പാവം പ്രജകളും...

 ഈ ചൊല്ല് നമുക്ക് ഒന്ന് തല തിരിച്ചിടാം.. "യഥാ പ്രജാ തഥാ രാജ " പ്രജകള്‍ നന്നായാലേ രാജാക്കന്മാര്‍ നന്നാകൂ എന്നതാണ്‌ പുതിയതായി നാം കാണുന്ന ജനാധിപത്യ സൂചന.അതിന്റെ അനുരണനങ്ങൾ അങ്ങിങ്ങായി നാം കാണുന്നു... അതൊരു വലിയ സൂചനയാണ്‌. ജനങ്ങള്‍ പരമാവധി നന്മയുള്ളവരായി ജാഗ്രതയുള്ളവരായി പ്രതികരണ ശേഷിയുള്ളവരായി  രാജാക്കന്മാരായ നേതാക്കളെ നിയന്ത്രിക്കാനും തിരുത്താനും കരുത്തുള്ളവരായിത്തീരുന്ന മഹത്തായ ഒരു പുലരിയിലേക്കുള്ള ഒരു സൂചന... അത്തരത്തില്‍ ജാഗ്രതയുള്ളവരായിരിക്കാന്‍ വേണ്ടി.. അന്തസ്സിന്‌ വേണ്ടി; ആത്മാഭിമാനത്തിനുവേണ്ടി, രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കുവേണ്ടി! നല്ലൊരു ഭാരതം കെട്ടിപ്പടുക്കുന്നതിനു വേണ്ടി...നമുക്കൊന്നായ് തോളോട് തോൾ ചേർന്ന് നിൽക്കാം...ഭാരത് മാതാ കീ ജെയ്,

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA