Social Icons

Featured Posts

Followers

Monday, January 6, 2014

ഉദാത്തം ഈ മാത്രക.





ഹാജിയാർ പള്ളി: മുതുവത്തുമ്മൽ ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ എൽ.പി സ്ക്കൂൾ പരിസരത്തെത്തുമ്പോൾ റോഡിനും ഓവ് ചാലിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും യാതൊരു ശല്യവുമില്ലാതെ തഴച്ച് വളർന്ന് വിളഞ്ഞ് നിൽക്കുന്ന ചെറിയ ചെറിയ പച്ചക്കറി ത്തോട്ടങ്ങൾ കാണാം..വെണ്ടയും പയറും തക്കാളിയുമൊക്കെ മേനി നിറയെ കായ്ച്ച് തലയാട്ടി നിൽക്കുന്നത് കാണുമ്പോൾ ആരുടെയും മനം കുളിർക്കും...എൻപത്തിനാലാം വയസ്സിലും ചെറുപ്പത്തിന്റെ ഊർജ്ജവുമായി പുതിയ തലമുറക്ക് മാത്രക കാണിച്ച് കൊടുക്കുകയാണു പീടിക പറമ്പൻ അയമുട്ടി കാക്ക ഈ റോഡരിക് ക്രഷി രീതിയിലൂടെ....മൂന്ന് സെന്റിലും നാലു സെന്റിലും വീടുകൾ ഇടതടവില്ലാതെ പൊങ്ങി വരുമ്പോൾ സ്ഥലമില്ല എന്ന കാരണം ചൊല്ലി ക്രഷിയും ക്രഷിപാഠങ്ങളും മാറ്റിവെച്ച് മാർക്കറ്റിൽ പോയി അന്യായ വിലകൊടുത്ത് ഈച്ച പൊലും ഇരിക്കാൻ മടിക്കുന്ന രീതിയിൽ രാസവസ്തുക്കൾ നിറഞ്ഞ പച്ചക്കറികൾ വാങ്ങി വിശപ്പകറ്റുകയും രോഗങ്ങൾ ക്ഷണിച്ച് വരുത്തുകയും ചെയ്യുന്ന നവതലമുറ ഇദ്ദേഹത്തിൽ നിന്നും ഏറെ പഠിക്കേണ്ടിയിരിക്കുന്നു...വീട്ടിലും പരിസര വീടുകളിലുമൊക്കെ ഇഷ്ടം പോലെ ശുദ്ധമായ പച്ചക്കറികൾ കൊടുക്കാൻ കഴിയുന്നു എന്നതിലുപരി ഇത് വിളഞ്ഞ് നിൽക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദവും സന്തോഷവും ഒന്ന് വേറെ തന്നെയാണു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു..മണ്ണിനെ അറിഞ്ഞ് സ്നേഹിച്ചാൽ മണ്ണിൽ നിന്നും നമുക്ക് പൊന്ന് വിളയിച്ചെടുക്കാം എന്ന് അദ്ദേഹത്തിന്റെ ലളിതവും ചിട്ടയോട് കൂടിയതുമായ ക്രഷി രീതികളിൽ നിന്നും നമുക്ക് മനസ്സിലാക്കാം..സ്ഥലമില്ല, സമയമില്ല, എന്ന ഒഴിവുകഴിവുകൾക്ക് വിടചൊല്ലി മണ്ണിലേക്കിറങ്ങാൻ എല്ലാവരും തയ്യാറായാൽ തന്നെ നമ്മുടെ നാട് ഭക്ഷ്യശുലഭമായ രോഗപീഡകളില്ലാത്ത നാടായി ത്തീരും എന്ന് അയമുട്ടികാക്കാക്ക് തെല്ലും സംശയമില്ല.ഹാജിയാർ പള്ളി ന്യൂസ് & വ്യൂസും അത് ശരി വെക്കുന്നു...

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA