Social Icons

Featured Posts

Followers

Thursday, July 23, 2015

മലപ്പുറത്തിനു പുതിയ കലക്ടർ

ഇതു നിങ്ങള്‍ക്കായി അവതരിപ്പിച്ചത്.. kambarRm | 0 comments


ജില്ലാ കളക്ടറായി ടി. ഭാസ്‌കരന്‍ ചുമതയേറ്റു. 2004 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്വദേശിയാണ്. നേരത്തെ വിവിധ തസ്തികകളില്‍ മലപ്പുറത്ത് ജോലിചെയ്തിരുന്നു.

Reade more >>

Wednesday, July 22, 2015

അറസ്റ്റിലായി

ഇതു നിങ്ങള്‍ക്കായി അവതരിപ്പിച്ചത്.. kambarRm | 0 comments


വെറുമൊരു ഓട്ടോ തൊഴിലാളിയിൽ നിന്ന് മലപ്പുറത്തെ പാസ്പോർട്ട് ഓഫീസിനെ നിയന്ത്രിക്കുന്നതിലേക്കുള്ള അസൂയാവഹമായ വളർച്ച...ഒരു വേള അനൗപചാരികമായി മലപ്പുറത്തെ പാസ്പോർട്ട് ഓഫീസർ അമീർ ആയിരുന്നു എന്ന് പറഞ്ഞാൽ പോലും അധികപറ്റാകുമായിരുന്നില്ല..

ജീവിതം മോടികൂട്ടാന്‍ ഓട്ടോതൊഴിലാളിയുടെ വേഷം മതിയാവില്ലെന്നായപ്പോള്‍ പണംകണ്ടെത്താന്‍ പുതിയ വഴികള്‍തേടി. ഇങ്ങനെയാണ് അഴിമതിക്കേസില്‍ ഇടനിലക്കാരനായ മലപ്പുറം ഹാജിയാര്‍പ്പള്ളി സ്വദേശി അബ്ദുള്‍അമീര്‍ പാസ്‌പോര്‍ട്ട് ഇടപാടിലേയ്‌ക്കെത്തുന്നത്. മണല്‍ക്കടത്തിലൂടെയും പണമുണ്ടാക്കി. എന്നാല്‍ അതിനേക്കാളേറെ ലാഭമുണ്ടാക്കാന്‍ കഴിയുന്നത് പാസ്‌പോര്‍ട്ട് കച്ചവടമാണെന്ന കണ്ടെത്തലോടെ അബ്ദുള്‍അമീര്‍ മുഴുവന്‍സമയം പാസ്‌പോര്‍ട്ട് ഓഫീസില്‍ കയറിയിറങ്ങി. കുറഞ്ഞ കാലയളവില്‍ത്തന്നെ ഇയാള്‍ വലിയ സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടുണ്ട്.
വര്‍ഷങ്ങളായി ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എല്ലായ്‌പ്പോഴും പാസ്‌പോര്‍ട്ട് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചാണ് ഇയാള്‍ ഇടപാടുകള്‍ നടത്തുന്നത്. ഏജന്‍സി വഴിയല്ല അമീര്‍ ഉദ്യോഗസ്ഥരെ സമീപിക്കുന്നത്. എന്നാല്‍ മുന്‍പ് ഇയാള്‍ക്ക് ഏജന്‍സിയുമായി ബന്ധമുണ്ടായിരുന്നതായും സൂചനയുണ്ട്. നേരിട്ടെത്തി വ്യക്തിപരമായ ബന്ധം വളര്‍ത്തിയെടുത്ത് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് രീതി.
മാസങ്ങളായുള്ള സി.ബി.ഐ നിരീക്ഷണത്തില്‍ ഇതു വ്യക്തമായിരുന്നു. ഇതോടെയാണ് പാസ്‌പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനോടൊപ്പം ഏജന്റ് അബ്ദുള്‍അമീറിനെയും കൈക്കൂലിക്കേസില്‍ തെളിവുകളോടെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ചെയ്തത്. പാസ്‌പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപ വാങ്ങുന്നതിനിടെയാണ് ഇവര്‍ സി.ബി.ഐ സംഘത്തിന്റെ പിടിയിലായത്.
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ സാങ്കേതിക തടസ്സമുള്ളവരെയും വ്യാജ പാസ്‌പോര്‍ട്ടുകള്‍ ആവശ്യമായവരെയും സമീപിച്ചാണ് പണം വാങ്ങുന്നത്. ഇതില്‍ മിക്കവരുടെയും വിവരങ്ങള്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ തന്നെ അമീറിന് നല്‍കിയാണ് ഇടപാടുകള്‍ നടത്തുന്നതെന്നും സൂചനയുണ്ട്. ആളുകളുടെ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ട് പണം വാങ്ങി പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒത്താശയോടെ വ്യാജ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ ആവശ്യക്കാരിലെത്തിക്കും. വര്‍ഷങ്ങളായി ഇത്തരം ഇടപാടുകള്‍ നടക്കുന്നതായി അന്വേഷണസംഘത്തിന് സൂചനലഭിച്ചിരുന്നു.

കടപ്പാട്: മാത്രുഭൂമി.

Reade more >>

Tuesday, July 21, 2015

മരണപ്പെട്ടു..

ഇതു നിങ്ങള്‍ക്കായി അവതരിപ്പിച്ചത്.. kambarRm | 0 comments


ഹാജിയാർ പള്ളി മുതുവത്ത് പറമ്പ് സ്വദേശി പരേതനായ കുഞ്ഞിത്തങ്ങളുടെ ഭാര്യ  കുഞ്ഞാത്തുമ്മ ബീവി നിര്യാതയായി, പരേതയുടെ പേരിലുള്ള ജനാസ നമസ്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് മുതുവത്ത് പറമ്പ് മഹല്ല് ജുമാമസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണു..

Reade more >>

പാസ്പോർട്ട് ഓഫീസർ അറസ്റ്റിൽ

ഇതു നിങ്ങള്‍ക്കായി അവതരിപ്പിച്ചത്.. kambarRm | 0 comments


കൈക്കൂലിക്കേസില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസര്‍ പി. രാമകൃഷ്ണനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. 50,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സി.ബി.ഐ കൊച്ചി യൂനിറ്റാണ് തിങ്കളാഴ്ച രാത്രി 7.30ഓടെ മലപ്പുറത്തെ താമസസ്ഥലത്തു
വെച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൈക്കൂലി ഇടപാടിന് ഇടനിലക്കാരനായിരുന്ന ഏജന്‍റ് ഹാജിയാർ പള്ളി സ്വദേശി അബ്ദുല്‍ അമീറും അറസ്റ്റിലായി.
പാസ്പോര്‍ട്ട് ഓഫിസര്‍ അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായത്തെിയ ആളോട് തുക രാമകൃഷ്ണന് കൈമാറാന്‍ സി.ബി.ഐ സംഘം നിര്‍ദേശിക്കുകയായിരുന്നു. പാസ്പോര്‍ട്ട് ഓഫിസിന് പിറകിലുള്ള താമസസ്ഥലത്തുവെച്ച് തുക കൈമാറുന്നതിനിടെയാണ് അറസ്റ്റ്. രാമകൃഷ്ണന്‍െറ വാടകവീട്ടിലും ഓഫിസിലും രാത്രി വൈകിയും സി.ബി.ഐ സംഘം തെരച്ചില്‍ തുടരുകയാണ്. പാസ്പോര്‍ട്ട് ഇടപാടുകളില്‍ ക്രമക്കേട് ആരോപണങ്ങളത്തെുടര്‍ന്ന് മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. പാലക്കാട്ട് തപാല്‍ വകുപ്പില്‍ ഓഫീസറായിരുന്ന പി. രാമകൃഷ്ണന്‍ 2014ലാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫിസിന്‍െറ ചുമതലയേല്‍ക്കുന്നത്. മുമ്പുണ്ടായിരുന്ന പാസ്പോര്‍ട്ട് ഓഫിസര്‍ അബ്ദുറഷീദ് ക്രമക്കേട് സംബന്ധിച്ച് കുറ്റാരോപിതനായതിനത്തെുടര്‍ന്നായിരുന്നു ഇത്.
തിങ്കളാഴ്ച രാത്രിയോടെ പി. രാമകൃഷ്ണനെ സി.ബി.ഐ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച പ്രതിയെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കും.

Reade more >>

Wednesday, July 1, 2015

2020 ക്ലാസുകൾ പൂർത്തീകരിച്ച് നാസ ഗഫൂർ

ഇതു നിങ്ങള്‍ക്കായി അവതരിപ്പിച്ചത്.. kambarRm | 0 comments


ബഹിരാകാശഗവേഷണരംഗത്ത് മനുഷ്യന്‍നേടിയ വിജ്ഞാനത്തിലേക്ക് വെളിച്ചംവീശി നാസയില്‍ അംഗത്വം നേടിയ അധ്യാപക അവാര്‍ഡ് ജേതാവ് നാസ ഗഫൂര്‍ 2020 ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കി.
ചന്ദ്രനിലേക്ക് ഒരു യാത്ര എന്ന വിഷയത്തില്‍ നെല്ലിശ്ശേരി എ.യു.പി.സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ 2020-ാമത്തെ ക്ലാസ്. സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ലാസ്സില്‍ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും സയന്‍സ് ക്ലബ്ബ് പ്രതിനിധികള്‍ പങ്കെടുത്തു.
പ്രഥമാധ്യാപകന്‍ അടാട്ട് വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പി. മറിയക്കുട്ടി, വി. ഇബ്രാഹിം, ബി.പി. ഷഹീന, അബ്ദുള്‍ ജലീല്‍ കെ.പി. എന്നിവര്‍ പ്രസംഗിച്ചു.

Reade more >>

Sunday, June 28, 2015

പനിച്ച് വിറച്ച് മലപ്പുറം

ഇതു നിങ്ങള്‍ക്കായി അവതരിപ്പിച്ചത്.. kambarRm | 0 comments


മഴക്കാലമെത്തിയതോടെ മലപ്പുറം പനിക്കിടക്കയിലാണ്. പകര്‍ച്ചവ്യാധികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍. ഡെങ്കിപ്പനി, എച്ച് വൺ- എന്‍വണ്‍ തുടങ്ങിയവയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അതീവഗുരുതരമാകുന്ന കോളറയും രണ്ടു വര്‍ഷത്തിനുശേഷം ജില്ലയില്‍ സ്ഥിരീകരിച്ചു. ഇത് മലപ്പുറത്തിന്റെ ആരോഗ്യരംഗത്ത് ഭീതിപരത്തിയിട്ടുണ്ട്.

ഈമാസം മാത്രം 81 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം പിടിപെട്ട ഒരാള്‍ മരിക്കുകയുംചെയ്തു. കഴിഞ്ഞവര്‍ഷം ജൂണ്‍മാസത്തില്‍ 36 പേര്‍ക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്. ഇത്തവണ ഇരട്ടിയിലധികം കേസുകള്‍ റിപ്പോര്‍ട്ട്‌ചെയ്തതും ഒരാള്‍ മരിച്ചതും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവര്‍ഷം മൂന്ന് എച്ച് വൺ- എന്‍വണ്‍ കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇത്തവണ ഇത് 15 ആയി ഉയര്‍ന്നു.

സാധാരണ പകര്‍ച്ചപ്പനികളുടെ എണ്ണം ഇത്തവണ കുറവാണെന്നതാണ് ഏക ആശ്വാസം. 32,224 പേര്‍ക്കാണ് ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ചത്. കഴിഞ്ഞ ജൂണില്‍ 41,652 പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം 21 മലേറിയ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ നേരിയ കുറവുണ്ട്. 13 പേര്‍ക്കാണ് ജില്ലയില്‍ മലേറിയ ബാധിച്ചതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്‌ചെയ്യുന്നത്. കാലവര്‍ഷമെത്തുന്നതിനു മുന്‍പ് ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നിരുന്നെങ്കിലും ഇത്തവണ കുറവ്
കാണുന്നുണ്ട്.

മഴക്കാലത്തെ രോഗങ്ങളും ലക്ഷണങ്ങളും ഒന്ന് മനസ്സിലാക്കി വെക്കാം...

പൊരുതാം പനിക്കെതിരെ (ജില്ലയില്‍ സ്ഥിരീകരിക്കപ്പെട്ട പനികളുടെ ലക്ഷണങ്ങളും മുന്‍കരുതലും)

കോളറ

കോളറ പടരുന്നത് ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ്. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് രോഗകാരണം. ഛര്‍ദ്ദിയും കഞ്ഞിവെള്ളം പോകുന്നതുപോലുള്ള വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. പനിയും തലവേദനയും കൂടെയുണ്ടാകും. വയറിളക്കലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സതേടണം. ഇല്ലെങ്കില്‍ ശരീരത്തില്‍നിന്ന് വലിയതോതില്‍ വെള്ളം നഷ്ടപ്പെട്ട് (നിര്‍ജലീകരണം) സ്ഥിതി ഗുരുതരമാകും.
വെള്ളത്തിലൂടെ പടരുന്ന രോഗമായതിനാല്‍ രോഗം വ്യാപിക്കാതിരിക്കാന്‍ അതീവ ജാഗ്രതവേണം. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ആഹാരങ്ങള്‍ കഴിക്കരുത്. ഏറെനേരം മുറിച്ചുവെച്ച പഴങ്ങള്‍ കഴിക്കരുത്.

മലമ്പനി

വിറയലോടുകൂടിയ ഇടവിട്ടുള്ള പനി, പനി മാറുമ്പോള്‍ അമിതമായ വിയര്‍ക്കല്‍, അസഹ്യമായ തലവേദന, വിശപ്പില്ലായ്മ, പനിയുണ്ടാകുന്നതിന് രണ്ടുമൂന്നു ദിവസം മുന്‍പുതന്നെ ശരീരക്ഷീണം, തലവേദന എന്നിവയുണ്ടാകാം.
രോഗാണുവാഹകരായ അനോഫിലസ് കൊതുകുകള്‍ കടിച്ചാല്‍ 20 മുതല്‍ 30 ദിവസങ്ങള്‍ എത്തുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങുക. ഉടന്‍ ചികിത്സതേടിയാല്‍ ഒന്നുരണ്ടാഴ്ചകൊണ്ട് അസുഖം പൂര്‍ണമായും മാറും.

എച്ച് വൺ -  എന്‍വണ്‍

വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. ഈച്ചകളും രോഗവാഹകരായേക്കാം. സാധാരണയില്‍നിന്ന് വ്യത്യസ്തമായ പനി, തൊണ്ടവേദന, ജലദോഷം, ചുമ എന്നിവയുണ്ടെങ്കില്‍ ഉടന്‍ ചികിത്സതേടണം. പോഷകാഹാരങ്ങള്‍ കഴിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കണം.
പകര്‍ച്ച തടയാന്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക. പൊതുജനസമ്പര്‍ക്കം കുറയ്ക്കുക, രോഗികള്‍ മാസ്‌ക് ഉപയോഗിക്കുക.

ഡെങ്കിപ്പനി

ഈഡിസ് ഈജിപ്തി കൊതുകിലൂടെ പടരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പെട്ടന്നുണ്ടാകുന്ന പനി, അസഹ്യമായ തലവേദന, കണ്ണിനുള്ളിലെ വേദന, സന്ധികളിലും പേശികളിലും വേദന, തിണര്‍പ്പ്, ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിച്ചാല്‍ വായ, മൂക്ക് എന്നിവിടങ്ങളില്‍നിന്ന് രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കുക, കഠിനമായ വയറുവേദന എന്നിവയാണ് വരിക.
രോഗിയുടെ ശരീരത്തില്‍നിന്ന് രക്തവും പ്ലാസ്മയും നഷ്ടമാവുമെന്നതിനാല്‍ വളരെ അപകടകാരിയായ ഡെങ്കിപ്പനി വന്നാല്‍ എത്രയുംവേഗം വൈദ്യസഹായം തേടണം.

പകര്‍ച്ചപ്പനി

പനി, തലവേദന, മൂക്കൊലിപ്പ്്, തുമ്മല്‍, തൊണ്ടവേദന, സന്ധിവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങള്‍. വായുവിലൂടെ രോഗാണുക്കള്‍ മറ്റൊരു വ്യക്തിയിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണ്. രോഗംവന്നാല്‍ എത്രയും വേഗം വൈദ്യസഹായം തേടണം.

വേണം പ്രതിരോധം

മഴക്കാലത്ത് വെള്ളത്തിലൂടെയും കൊതുകുകള്‍ വഴിയുമാണ് രോഗങ്ങള്‍ കൂടുതലുണ്ടാകുന്നത്. വ്യക്തിശുചിത്വം, പരസരശുചിത്വം, കുടിവെള്ളശുചിത്വം എന്നിവയാണ് പ്രധാന രോഗപ്രതിരോധമാര്‍ഗങ്ങള്‍.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണസാധനങ്ങള്‍ മൂടിവെക്കുക. കൈകള്‍ വൃത്തിയാക്കിയശേഷം മാത്രം ഭക്ഷണം കഴിക്കുക.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കിണറുകള്‍ അണുവിമുക്തമാക്കാന്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തണം. വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്നത് തടയുക. പാഴ്‌ച്ചെടികള്‍ നീക്കംചെയ്ത് പരിസരം വൃത്തിയാക്കുക.

Reade more >>

Thursday, June 25, 2015

ഡിജിറ്റൽ ലോക്കർ

ഇതു നിങ്ങള്‍ക്കായി അവതരിപ്പിച്ചത്.. kambarRm | 0 comments


വ്യക്തികളുടെ അവശ്യരേഖകള്‍ ഡിജിറ്റല്‍രൂപത്തില്‍ സൂക്ഷിക്കാനുള്ള 'ഡിജി ലോക്കര്‍' പദ്ധതിവരുന്നു. ജൂലായ് ഒന്നിന് ഡല്‍ഹിയില്‍നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തിരിച്ചറിയല്‍കാര്‍ഡ്, പാന്‍കാര്‍ഡ്, വിദ്യാഭ്യാസയോഗ്യതാരേഖകള്‍, മറ്റ് ഔദ്യോഗികരേഖകള്‍ തുടങ്ങിയവയെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചുവെക്കാം. കേന്ദ്ര വിവരസാങ്കേതിക വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
ആധാര്‍കാര്‍ഡുള്ള ഏതൊരാള്‍ക്കും digitallocker.gov.in വഴി പ്രധാനരേഖകള്‍ സൂക്ഷിച്ചു വെയ്ക്കുന്നതിനുള്ള അക്കൗണ്ട് ആരംഭിക്കാം. സ്വന്തം വിരലടയാളമൊ പാസ് വേർഡോ ഉപയോഗിച്ച് അക്കൗണ്ടില്‍ പ്രവേശിച്ചതിനുശേഷം രേഖകള്‍ സ്‌കാന്‍ചെയ്ത് അക്കൗണ്ടില്‍ സൂക്ഷിയ്ക്കാം.
സ്മാര്‍ട്ട് ഫോണോ മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് ഏതുസമയത്തും േരഖകളുടെ പകര്‍പ്പ് എടുക്കാനും പരിശോധനകള്‍ക്ക് ഉപയോഗിക്കാനുമാകും.

Reade more >>

Reading Problem?

CLICK HERE

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA