Social Icons

Featured Posts

Followers

Friday, April 29, 2011

മലയാളത്തിൽ എങ്ങിനെ ഈസിയായി ടൈപ്പ് ചെയ്യാം..


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ കുറച്ച് സുഹ്രത്തുക്കൾ എന്നോട് ചോദിക്കുന്നു..എങ്ങിനെയാണു മലയാളത്തിൽ ഈസിയായി ടൈപ്പ് ചെയ്യാൻ കഴിയുക, എന്ന്.
ഇക്കാര്യത്തിൽ എനിക്കറിയാവുന്ന ചില കാര്യങ്ങൾ ഞാൻ അവർക്കായി ഇവിടെ പങ്ക് വെക്കാൻ ആഗ്രഹിക്കുകയാണ്.
ആദ്യമായി നിങ്ങളുടെ കമ്പ്യൂട്ടറിൽ മലയാളം യുണീക്കോഡ് ഫോണ്ട് ഉണ്ടോന്ന് ചെക്ക് ചെയ്യണം..ഇല്ലെങ്കിൽ സാധാരണയായി ഉപയോഗിക്കുന്ന അഞ്ജലി ഓൾഡ് ലിപി ഇവിടെ നിന്നും ഡൌൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം...

ഇന്റര്‍നെറ്റ്‌ രംഗത്ത്,  മലയാളത്തില്‍ എഴുതുവാന്‍ തുടങ്ങുന്നവര്‍ക്കു സഹായകമായി നിരവധി എഴുത്ത് രീതികള്‍ (input methods) നിലവിലുണ്ട്. അതൊരു ഇ-മെയില്‍ ആയാലും, ബ്ലോഗ്‌ ആയാലും, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ കമ്മ്യൂണിറ്റി സൈറ്റുകള്‍ ആയാലും മലയാളത്തില്‍ എഴുതുന്നതിനു ഇവയില്‍ ഏതു രീതിയും നമുക്ക് സ്വീകരിക്കാം. എഴുതുന്ന രീതി ഏതായാലും, കിട്ടുന്ന ഔട്പുട്ട് യുണിക്കോഡ് മലയാളത്തില്‍ ആവണം എന്ന് മാത്രം. എങ്കില്‍ മാത്രമേ നിങ്ങള്‍ എഴുതുന്ന ടെക്സ്റ്റ്‌ പബ്ലിഷ് ചെയ്യാനും, അത് മറൊരു കമ്പ്യൂട്ടറില്‍ ഒരാള്‍ തുറന്നു നോക്കുമ്പോള്‍ നിങ്ങള്‍ എഴുതിയ രീതിയില്‍ തന്നെ കാണുവാനും സാധിക്കുകയുള്ളൂ.

എഴുതുവാന്‍ ഉപയോഗിക്കുന്ന രീതികളെ അവ പ്രവര്‍ത്തിക്കുന്ന രീതി അനുസരിച്ച് രണ്ടായി തിരിക്കാം. ഒന്നാമത്തെ വിഭാഗം offline സോഫ്റ്റ്‌വെയറുകള്‍ ആണ്. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാത്തപ്പോഴും അവ ഉപയോഗിച്ച് നമുക്ക് എഴുതാം. രണ്ടാമത്തെ വിഭാഗം online രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതായത് അവ പ്രവര്‍ത്തിക്കുന്നതിനു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ആവശ്യമാണ്‌.

on-line വിഭാഗത്തില്‍ ഗൂഗിളിന്റെ ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റ്വെയര്‍ ആയ Google  Indic Transliteration ആണ് പ്രമുഖം. ഗൂഗിളിന്റെ മിക്കവാറും എല്ലാ സര്‍വീസുകളിലും (ബ്ലോഗ്‌, ഓര്‍ക്കുട്ട്, ജി-മെയില്‍ മുതലായവ) ഇപ്പോള്‍ ഇത് അതാതു സര്‍വീസിനുള്ളില്‍ തന്നെ ലഭ്യമാണ്. കൂടാതെ മോസില്ല, എപിക് തുടങ്ങിയ ബ്രൌസറുകളില്‍  add-on കളായും,  Google Transliteration off line  വെര്‍ഷന്‍ ആയും ഇതു ലഭിക്കും.

പതിനേഴുഭാഷകളിൽ ട്രാൻസ്‌ലിറ്ററേഷൻ ചെയ്യുവാനായി ഓൺലൈനിൽ ഉപയോഗിക്കാൻ പാകത്തിൽ ഇത് ലഭ്യമായ സൈറ്റ് ഇവിടെ. ഫോർമാറ്റിംഗ് ഉൾപ്പടെ ഈ ഭാഷകളിൽ എഴുതുവാനുള്ള ഒരു മിനി വേഡ് പ്രോസസർ തന്നെയാണീ സൈറ്റ്. നിങ്ങൾക്ക് ഏതു സിസ്റ്റത്തിൽ ഇരുന്നുകൊണ്ടും മലയാളം എഴുതുവാൻ ഈ സൈറ്റ് ഉപയോഗിക്കാം.

Off-line വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവയില്‍  വച്ച് വളരെയധികം ആളുകള്‍ ഉപയോഗിക്കുന്നതായ  രണ്ടു സോഫ്റ്റ്‌വെയര്‍കളാണ് വരമൊഴി എഡിറ്ററും, കീമാനും.
“വരമൊഴി” യും “കീമാനും“ അവയുടെ കീമാപ്പുകളും, ഫോണ്ടുകളും ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.




ശേഷം അവ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യുക..

1. വരമൊഴി എഡിറ്റര്‍:

ഇതൊരു ഓഫ്‌ലൈന്‍ മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍ എഡിറ്ററാണ്. ഇന്റര്‍നെറ്റുമായി നിങ്ങളുടെ കമ്പ്യൂട്ടര്‍ കണക്ട് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ഈ പ്രോഗ്രാം നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കും.

 വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, ഡെസ്ക് ടോപ്പില്‍ വരമൊഴി എഡിറ്ററുടെ ‘വ’ എന്നെഴുതിയ ഐക്കണ്‍ കാണാം. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ Start>All Programs>Varamozhi editor എന്ന ക്രമത്തില്‍ വിന്റോസ് സ്റ്റാര്‍ട്ട്‌ മെനുവില്‍ നിന്ന് ഇത് തുറക്കാം.

വരമൊഴി വിന്റോ തുറന്നുവരും. കറുപ്പു നിറത്തിൽ ബാക്ക്ഗ്രണ്ട് കളർ ഉള്ള ഒരു വിന്റോയും വെളുപ്പു നിറത്തിൽ ബാക്ഗ്രൌണ്ട് കളർ ഉള്ള ഒരു വിന്റോയും ആവും തുറക്കുന്നത്. ഇതിൽ കറുപ്പിനെ മിനിമൈസ് ചെയ്ത് വയ്ക്കുക. വെളുപ്പു നിറത്തിലുള്ള വിന്റോയിലാണ് നാം എഴുതുന്നത്. ഈ വിന്റോയ്ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. അതില്‍ ഇടതുവശത്ത് നിങ്ങള്‍ ഇംഗ്ലീഷ് ലിപിയില്‍ എഴുതുന്ന മലയാളം വാക്കുകള്‍ വലതുവശത്തെ വിന്റോയില്‍ മലയാളം ട്രാന്‍സ്‌ലിറ്റെറേഷനില്‍ കിട്ടും. എഴുതുവാൻ തുടങ്ങുന്നതിനു മുമ്പ് ഒരു കാര്യം ചെയ്യാനുണ്ട്. ഫോണ്ട് എന്ന മെനു തുറന്ന് അതിൽ നിന്നും അഞ്ജലി ഓൾഡ് ലിപി ഫോണ്ടിനു നേരെ ടിക് ചെയ്യണം. ഇനി മലയാളം എഴുതാൻ തുടങ്ങാം. ഇടതുവശത്ത് malayaaLam എന്നെഴുതിനോക്കൂ. വലതുവശത്ത് ‘മലയാളം’ എന്നു തെളീയുന്നതുകാണാം.താഴെയുള്ള ചിത്രം നോക്കൂ..
യൂണിക്കോഡിൽ മലയാളം വലതുവശത്തു തെളിയുമ്പോൾ വരികളുടെ വലത്തേയറ്റത്തെ ചില അക്ഷരങ്ങൾ കൂടിച്ചേരാതെ നിൽക്കുന്നതുപോലെ തോന്നിയേക്കാം. അത് വിന്റോയുടെ വലിപ്പച്ചെറുപ്പം കൊണ്ട് ഉണ്ടാകുന്നതാണ്. നിങ്ങൾ ടൈപ്പു ചെയ്ത മാറ്റർ ബ്ലോഗിലേക്കോ മെയിലിലേക്കോ കോപ്പി പേസ്റ്റ് ചെയ്തുകഴിയുമ്പോൾ ടെക്സ്റ്റ് കൃത്യമായി തന്നെ വന്നുകൊള്ളും.

മറ്റൊരു സൌകര്യം ഉള്ളത്, മലയാളത്തിനിടയില്‍ ഒരു ഇംഗ്ലീഷ് വാക്ക് ടൈപ്പുചെയ്യണം എന്നിരിക്കട്ടെ. രണ്ടു ഡബിള്‍ ബ്രായ്ക്കറ്റുകള്‍ക്കിടയി നിങ്ങൾക്ക് വേണ്ട ഇംഗ്ലീഷ് വാക്ക് എഴുതിയാൽ വലതുവശത്തെ വിന്റോയിലും ഇംഗ്ലീഷിലായിരിക്കും ആ വാക്ക് പ്രത്യക്ഷപ്പെടുക. ഉദാഹരണം {Apple} എന്നെഴുതിയാൽ വലതുവശത്തെ വിന്റോയിൽ Apple എന്ന് ഇംഗ്ലീഷ് ലിപികളിൽ ലഭിക്കും.

ട്രാന്‍സ്‌ലിറ്റെറേഷനില്‍ ഉപകാരപ്പെട്ടേക്കാവുന്ന ചില സൂചനകള്‍:




ട്രാന്‍സ്‌ലിറ്ററേഷന്‍ രീതിയില്‍ ഒരു അക്ഷരം നാം ടൈപ്പുചെയ്യുമ്പോള്‍ അതിന്റെ “മാത്ര” മാത്രമേ സ്ക്രീനില്‍ തെളിയൂ. അതിനുശേഷം സ്വരം കൂടി ചേര്‍ത്തെങ്കില്‍ മാത്രമേ അക്ഷരം പൂര്‍ണ്ണമാകൂ. ഉദാഹരണം, k എന്നു ടൈപ്പുചെയ്താല്‍ "ക് " എന്നുമാത്രമേ തെളിയൂ. അതിനെ ക എന്നാക്കുവാന്‍ ka എന്നും, കി എന്നാക്കുവാന്‍ ki എന്നും, കെ എന്നെഴുതുവാന്‍ ke എന്നും, "കു" എന്നെഴുതുവാന്‍ ku എന്നും അതാതു സ്വരാക്ഷരം കൂടി അതോടൊപ്പം എഴുതണം.

ക, ഖ, ഗ, ഘ, ങ = ka, kha, ga, gha, nga
ച, ഛ, ജ, ഝ, ഞ = cha, chha, ja, jha, nja
ട, ഠ, ഡ, ഢ, ണ = Ta, Tha, Da, Dha, Na
ത, ഥ, ദ, ധ, ന = tha, thha, da, dha, na
പ, ഫ, ബ, ഭ, മ = pa, fa, ba, bha, ma
യ, ര, ല, വ = ya, ra, la, va
ശ, ഷ, സ, ഹ = Sa, sha, sa, ha
ള, ഴ, റ = La, zha, Ra

ചില അവസരങ്ങളില്‍  തൊട്ടടുത്തുകാണുന്ന അക്ഷരവുമായി അതിനും മുമ്പുള്ള അക്ഷരം ചേരേണ്ട ആവശ്യം ഇല്ലായിരിക്കാം. അപ്പോള്‍ ആ രണ്ട് അക്ഷരങ്ങള്‍ക്കിടയില്‍ Underscore _ ടൈപ്പുചെയ്താല്‍ മതി.

ഉദാ: nal_varam = നല്‍‌വരം underscore ഇട്ടില്ലെങ്കില്‍ 'നല്വരം' എന്നായിപ്പോകും.
ദുഃഖം മുതലായ വാക്കുകളിലെ നിശബ്ദമായ ‘ഹ’ (വിസര്‍ഗ്ഗം) എഴുതുവാന്‍ H ആ അക്ഷരത്തിനുശേഷം ചേര്‍ക്കുക.

ഉദാ: ദുഃഖം = duHkham



(യൂണീക്കോഡ് ഫോണ്ടീൽ അല്ലാതെ Matweb എന്ന ഫോണ്ടിലും നിങ്ങൾക്ക് വേണമെങ്കിൽ ടൈപ്പ് ചെയ്യാം. ഈ ഫോണ്ട് ആണ് ഫോണ്ട് മെനുവില്‍ സെലക്ട് ചെയ്തിരിക്കുന്നതെങ്കില്‍, മാറ്റര്‍ ടൈപ്പുചെയ്തുകഴിഞ്ഞ് കോപ്പി ചെയ്യുന്നതിനു മുമ്പായി Fileമെനുവിൽ പോയി Export to Unicode എന്ന ലിങ്കിൽ ക്ലിക്ക് ചെയുക. അപ്പോൾ പുതിയ ഒരു വിന്റോ തുറന്ന് നിങ്ങൾ ടൈപ്പുചെയ്ത മാറ്റർ യൂണിക്കോഡ് ഫോണ്ടിലേക്ക് മാറ്റി ലഭിക്കും. അവിടെനിന്ന് ബ്ലോഗിലേക്കോ മെയിലിലേക്കോ കോപ്പി / പേസ്റ്റ് ചെയ്യാം.)

വരമൊഴി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വരമൊഴി ഉപയോഗിക്കുമ്പോൾ, ഫോണ്ട് മെനുവിൽ അഞ്ജലി ഓൾഡ് ലിപി ഫോണ്ട് തന്നെ സെലക്റ്റ് ചെയ്താൽ മാത്രമേ വലതുവശത്തുകിട്ടുന്ന വിന്റോയിൽ ലഭിക്കുന്ന മലയാളം ടെക്സ്റ്റ്, യൂണിക്കോഡ് മലയാളം ഫോണ്ടായി ലഭിക്കുകയുള്ളൂ. മറ്റേതു ഫോണ്ട് സെലക്റ്റ് ചെയ്താലും വലതുവശത്ത് മലയാളമായി കാണുന്നുണ്ടെങ്കിലും അത് യൂണിക്കോഡിൽ അല്ല. അതുകൊണ്ട് അവിടെ നിന്ന് കോപ്പി ചെയ്ത് മറ്റൊരു ആപ്ലിക്കേഷനിലേക്കോ, വെബ് പേജിലേക്കോ പേസ്റ്റ് ചെയ്യുമ്പോൾ ഇംഗ്ലീഷ് ക്യാരക്റ്ററുകളായിരിക്കും ലഭിക്കുക. ഇത് ഒഴിവാക്കാനായി രണ്ടു കാര്യങ്ങൾ ചെയ്യാം.

1. ഒന്നുകിൽ മലയാളം ടൈപ്പ് ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ് വരമൊഴി ഫോണ്ട് മെനുവിൽ അജ്ഞലി ഓൾഡ് ലിപി ഫോണ്ട് സെലക്റ്റ് ചെയ്യുക. ഇപ്പോൾ കിട്ടുന്ന മലയാളം ഔട്ട്പുട്ട് എങ്ങോട്ട് കോപ്പി പേസ്റ്റ് ചെയ്താലും മലയാളമായി തന്നെ കാണും.

2. മറ്റേതെങ്കിലും ഫോണ്ട് ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്തതെങ്കിൽ, എല്ലാം ടൈപ്പു ചെയ്തുകഴിഞ്ഞ്, വരമൊഴി ഫയൽ മെനുവിലെ Export to unicode എന്ന മെനു ഐറ്റം സെലക്റ്റ് ചെയ്യുക. ഇപ്പോൾ മറ്റൊരു വിന്റോ തുറന്നുവന്നിട്ട് അതിൽ താങ്കൾ എഴുതിയ ടെക്സ്റ്റ് ലഭിക്കും. ഇത് യൂണിക്കോഡിൽ ആയിരിക്കും. അവിടെ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുക.


2. Tavultesoft കീമാന്‍

വരമൊഴിയില്‍  നന്നായി ടൈപ്പുചെയ്യുവാൻ പ്രാക്ടീസ് ആയിക്കഴിഞ്ഞാ‍ല്‍, തത്തുല്യമായ ഇംഗ്ലീഷ് ലിപികള്‍ കാണാതെതന്നെ നിങ്ങള്‍ക്ക് കീമാന്‍ ഉപയോഗിച്ച് നേരിട്ട്
നിങ്ങളുടെ ഇ-മെയില്‍ പേജിലെക്കോ, ചാറ്റ് വിന്‍ഡോയിലെക്കോ  ഒക്കെ റ്റൈപ്പുചെയ്യാം. മേല്‍ പറഞ്ഞ രണ്ടു ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയറുകളിലും എഴുതുന്ന രീതിയും കീസ്ട്രോക്കുകളും ഒന്നുതന്നെയാണ്.
കീമാന്‍ ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞു എന്നതിനു തെളിവായി‍, വിന്റോസ് സ്റ്റാറ്റസ് ബാറില്‍ വലത്തെയരികിലായി, സമയം കാണിക്കുന്നതിന്റെ പരിസരത്ത് ഒരു ഡയമന്‍ഡിനുള്ളില്‍ K എന്ന അക്ഷരം കാണാം. അതില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു മെനു കിട്ടും. അതില്‍ മലയാളത്തില്‍ “ക” എന്നെഴുതിയിരിക്കുന്ന മെനു ഐറ്റം സെലക്ട് ചെയ്യൂ. അപ്പോള്‍ ഡയമണ്ടിനുള്ളില്‍ മലയാളം “ക“ എന്നെഴുതിയിരിക്കുന്നത് കാണാം.


കീമാന്‍ ഉപയോഗിച്ചു ടൈപ്പ് ചെയ്യുമ്പോള്‍ വരമൊഴിയിലെ പ്പോലെ ഇംഗ്ലീഷ് കീ സ്ട്രോക്കുകള്‍ കാണാന്‍ സാധിക്കില്ല. നേരെ മലയാളമാവും കിട്ടുക. നിങ്ങള്‍ക്ക് ഇംഗ്ലീഷ് എഴുത്തിലേക്ക് തിരികെ പോകേണ്ടിവരുമ്പോള്‍ ഡയമണ്ട് വീണ്ടും പ്രസ് ചെയ്ത്, ഇംഗ്ലീഷ് K (No Keyman keyboard) സെലക്ട് ചെയ്യുവാന്‍ മറക്കരുത്.

വേഡ് പാഡ് / വേഡ് എന്നിവ തുറന്നാലുടന്‍ ഫോണ്ട്സ് ലിസ്റ്റില്‍ അഞ്ജലി ഓള്‍ഡ് ലിപി, അല്ലെങ്കില്‍ മറ്റേതെങ്കിലും മലയാളം യുണിക്കോഡ് ഫോണ്ട്, സെലക്ടുചെയ്തിട്ടുവേണം  കീ മാന്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുവാന്‍ തുടങ്ങാന്‍. അതുപോലെ ജി.മെയിലില്‍, ജി.ചാറ്റില്‍, ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനില്‍, ബ്ലോഗുകളില്‍, മലയാളം വിക്കിപീഡിയ എഡിറ്റിംഗ് പേജില്‍ ഒക്കെ മലയാളം ലിപിയില്‍ കീമാന്‍ ഉപയോഗിച്ച് നേരിട്ട് ടൈപ്പുചെയ്യാം.

കീമാനില്‍ ടൈപ്പുചെയ്യുമ്പോള്‍ നമ്മള്‍ എഴുതുന്ന ഇംഗ്ലീഷ് കീ സ്ട്രോക്കുകള്‍ കാണുവാന്‍ സാധിക്കില്ലല്ലോ. അതിനാല്‍ ആദ്യം Trial & error method ല്‍ മംഗ്ലീഷില്‍ ടൈപ്പുചെയ്തുനോക്കുകയാണ് നല്ലത്. തെറ്റുന്നെങ്കില്‍ തെറ്റട്ടെ. പലവാചകങ്ങള്‍ ടൈപ്പുചെയ്തുനോക്കുക. ക്രമേണ ശരിയായി എല്ലാ അക്ഷരങ്ങളും കിട്ടും. പ്രാക്ടീസിലൂടെ വളരെ വേഗം പഠിക്കാവുന്നതേയൂള്ളൂ ഇത്.

ഒരല്പം ഉത്സാഹിക്കൂ..മനോഹരമായി ഈസിയായി മലയാളത്തിൽ ടൈപ്പ് ചെയ്യൂ..നിങ്ങളുടെ ആശയങ്ങൾ ഉള്ള് തുറന്ന് പങ്ക് വെക്കൂ...

എല്ലാ ആശംസകളും നേരുന്നു..
സംശയങ്ങൾ ചോദിക്കാൻ മടിക്കേണ്ട..അറിയാവുന്നതാണെങ്കിൽ പറഞ്ഞ് തരാം..

വിവരങ്ങൾക്ക് കടപ്പാട്: ബ്ലോഗർ അപ്പു.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA