ഹാജിയാർ പള്ളി: വീടിന്റെ അടുക്കള ഭാഗത്തെ പഴയ ചിമ്മിനിക്കൂട് പൊളിച്ച് മാറ്റുന്നതിനിടയിൽ സ്ലാബ് തലയിൽ വീണു മരണപ്പെട്ട ആനപ്പടിക്കൽ മുഹമ്മദ് ഹാജിയുടെ മകൻ ആനപ്പടിക്കൽ നൗഷാദിന്റെ ( 35 വയസ്സ് ) മ്രതദേഹം ബബറടക്കി, മലപ്പുറം വലിയ ജുമുഅത്ത് പള്ളിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിൽ രാഷ്ട്രീയ -സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നാടിന്റെ നാനാഭാഗത്ത് നിന്നും എത്തിയ ആയിരക്കണക്കിനു ജനങ്ങൾ സംബന്ധിച്ചു, വൻജനബാഹുല്യം നിമിത്തം രണ്ട് ഘട്ടമായാണു നമസ്കാരം നടന്നത്., എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം കാണിച്ചിരുന്ന നൗഷാദിന്റെ അകാലത്തിലുള്ള വേർപാട് നാടിനു തീരാനൊമ്പരമായി..
ഞായറാഴ്ച ഏകദേശം ഉച്ചക്ക് രണ്ടരയോടെയാണു നാടിനെ നടുക്കിയ ദുരന്തം നടക്കുന്നത്,ഉടൻ തന്നെ പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉമ്മ: സൈനബ, ഭാര്യ: സമീറ. മക്കൾ: ഷഹൻസാ, ഷഹസാദ്. സഹോദരങ്ങൾ: റഷീദ, സുബൈദ, ഷംസു, ലൈല, നാസർ,അസ്റഫലി, പ്യാരിജാൻ
നൗഷാദിന്റെ അകാല വിയോഗത്തിൽ ഹാജിയാർ പള്ളി ഓൺലൈൻ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു, സർവ്വശക്തനായ അള്ളാഹു പരേതന്റെ പാപങ്ങൾ പൊറുത്ത് കൊടുത്ത് അവന്റെ ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കുമാറാകട്ടെ..ആമീൻ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു..
Browse: Home > 2011 > December > നടുക്കമായി ഈ വേർപാട്.
2 Comments:
Parethante ellavitha thettu kuttangalum sarvashakthan poruth mappakkikkodukkate, Ameen...
But still i can't believe this...
Ahamed Ashfar Narippatta
It was a sad day.....,unbearable and unbelievable
Post a Comment