ജനരോഷം ശക്തമായതോടെ കോട്ടക്കുന്നിലേക്കു പ്രവേശന ഫീസ് ഈടാക്കാനുള്ള തീരുമാനം മാറ്റിവച്ചു. ഇന്നലെ മുതല്‍ ഫീസ് ഈടാക്കുമെന്ന അറിയിപ്പു പ്രകാരം ഡിടിപിസി നിയോഗിച്ച ജീവനക്കാര്‍ ടിക്കറ്റുമായി എത്തിയെങ്കിലും പ്രധാന കവാടങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായതോടെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇന്നു നാലിന് സര്‍വകക്ഷി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നു കലക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫീസ് സംബന്ധിച്ചു തീരുമാനിക്കുകയെന്നു കലക്ടര്‍ പറഞ്ഞു. നഗരസഭ-ഡിടിപിസി ഭാരവാഹികളും രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
കോട്ടക്കുന്നിന്റെ ഇരു കവാടങ്ങളും ഇന്നലെ രാവിലെ മുതല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്തു ശക്തമായ പൊലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിരുന്നു. ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ വൈകിട്ടു നഗരത്തില്‍ പ്രകടനവും കോട്ടക്കുന്ന് കവാടത്തില്‍ യോഗവും നടത്തി. പ്രവേശന ഫീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍എല്‍ മുനിസിപ്പല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു.
ഫീസ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു മുസ്ലിംലീഗ്-യൂത്ത്ലീഗ് മുനിസിപ്പല്‍ കമ്മിറ്റികളും രംഗത്തെത്തി. പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്നതോടെ നഗരസഭയുടെ അമ്യൂസ്മെന്റ് പാര്‍ക്കിലേക്കു കൂടി പ്രവേശനം അനുവദിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും പുതിയ അറിയിപ്പില്‍ ഇതുസംബന്ധിച്ചു വ്യക്തതയില്ല. വാഹന പാര്‍ക്കിങ്ങിനും നഗരസഭയുടെ അമ്യൂസ്മെന്റ് പാര്‍ക്കിലേക്കുള്ള പ്രവേശനത്തിനും ഇന്നലെയും പതിവുപോലെ ഫീസ് ഈടാക്കി.
0 Comments:
Post a Comment