നഗരത്തിലെ ഹൈമാസ്റ്റ് വിളക്കുകള്‍ പണിമുടക്കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതരുടെ കണ്ണ് തുറന്നില്ല. നഗരത്തിലെ ഭൂരിഭാഗം തെരുവുവിളക്കുകള്‍ക്കൊപ്പം വലിയ വിളക്കുകളും കണ്ണടച്ചത് നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി. നഗരത്തിന്റെ വ്യാപാരകേന്ദ്രമായ കോട്ടപ്പടി ജംക്ഷന്‍ രാത്രി ഇരുട്ടില്‍ മുങ്ങുകയാണ്.
കുന്നുമ്മല്‍, കോട്ടപ്പടി, കിഴക്കേത്തല എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് വിളക്കുകളാണ് പണിമുടക്കിയത്. കുന്നുമ്മലിലുള്ള ഹൈമാസ്റ്റിലെ എട്ട് ലൈറ്റുകളില്‍ മൂന്നെണ്ണവും കിഴക്കേത്തലയിലേതില്‍ മൂന്നുവിളക്കുകളും മാത്രമാണ് ഇപ്പോള്‍ തെളിയുന്നത്. അതുതന്നെ വല്ലപ്പോഴും മാത്രം. കോട്ടപ്പടിയിലെ ഹൈമാസ്റ്റ് വിളക്ക് കേടായിട്ട് കാലമേറെയായി. ഹൈമാസ്റ്റിലെ ആറു വിളക്കുകളില്‍ ഒന്നുമാത്രമാണ് വല്ലപ്പോഴും തെളിയുക.
ഹൈമാസ്റ്റ് വിളക്കുകള്‍ ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും വൈകാതെ ഫ്യൂസ് പോകുന്നത് പതിവാണ്. മലപ്പുറം നഗരത്തിലെ പ്രധാന ജംക്ഷനുകള്‍ രാത്രിയില്‍ പൂര്‍ണമായി ഇരുട്ടിന് വഴിമാറുന്ന കാഴ്ചയാണിപ്പോള്‍. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കരാര്‍ കൊടുത്തവര്‍ ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നതിനാല്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ നഗരസഭ നേരത്തേ തീരുമാനിച്ചിരുന്നു
0 Comments:
Post a Comment