കുറഞ്ഞ കാലംകൊണ്ട് വൈവിധ്യംകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കരകൌശല മേളയായി മാറിയ മലപ്പുറം ക്രാഫ്റ്റ്സ് മേള ഡിസംബര്‍ 16 ന് തുടങ്ങും. ഡിസംബര്‍ 16 മുതല്‍ 30 വരെയാണ് മേള.
വിദേശത്തുനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകം ക്ഷണിച്ചുവരുത്തുന്ന കരകൌശല വിദഗ്ധര്‍ക്കും കേരളത്തിലെ വിവിധ ജില്ലകളിലെ തനതായ കരവിരുതുകളുടെ പ്രദര്‍ശനത്തിനുമായി 150-ല്‍ പരം കുടിലുകളാണ് കോട്ടക്കുന്നില്‍ തയ്യാറായികൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യ വൈവിധ്യം പ്രദര്‍ശിപ്പിക്കാനായി 15ല്‍ പരം സ്റ്റാളുകള്‍ അടങ്ങിയ ഫുഡ് കോര്‍ട്ടിന്റെ നിര്‍മാണവും പൂര്‍ത്തിയാവുന്നു. ഡിസംബര്‍ 16 വൈകുന്നേരം ഉദ്ഘാടന സമ്മേളനം നടക്കും.
കരകൗശല പ്രദര്‍ശനത്തോടൊപ്പം വിവിധ സ്റ്റേജുകളിലായി നിരവധി കലാപരിപാടികളും ദിവസേന വ്യവസായ വാണിജ്യ വകുപ്പും, ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് മേള സംഘടിപ്പിക്കും. മലപ്പുറത്തെ വിവിധ ജനപ്രതിനിധികള്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ ചെയര്‍മാനും, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ക്രാഫ്റ്റസ് മേള കമ്മറ്റിയാണ് മേളയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അറിയിച്ചു.
0 Comments:
Post a Comment