മൊബൈല്‍ ഫോണുകളില്‍ ആളുകളെ നഗ്‌നരായി കാണുന്ന സംവിധാനം വരുന്നതായി ഇന്റെര്‍നെറ്റ് ലോകത്ത് പ്രചാരം. അല്‍പ വസ്ത്രധാരികളായി നടക്കുന്നവരെ വസ്ത്രം ധരിച്ച് കാണാന്‍ കണ്ണടപോലുള്ള വല്ലതുമുണ്ടോയെന്ന് ജനങ്ങള്‍ ചിന്തിക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ ആളുകളെ നഗ്‌നരായി കാണുന്ന ആപ്ലിക്കേഷനുമായി മൊബൈല്‍ കമ്പനികള്‍ രംഗത്തെത്തുന്നതായി പ്രചാരം നടത്തുന്നത്.
ഈയിടെയായി യുട്യൂബില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ലക്ഷകണക്കിനാളുകള്‍ ഈ സംവിധാനം കൈക്കലാക്കാനുള്ള അന്വേഷണം ലോകത്തെമ്പാടും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രമുഖ കമ്പ്യൂട്ടര്‍ കമ്പനിയായ ആപ്പിള്‍ നിര്‍മ്മിക്കുന്ന ഐഫോണില്‍ 'നുഡ് ഇറ്റ്' എന്ന ആപ്ലിക്കേഷനിലൂടെ നഗ്‌നത ദൃശ്യമാകുമെന്നാണ് യുട്യൂബ് വീഡിയോയില്‍ പറയുന്നത്. ഈ ആപ്ലിക്കേഷനുണ്ടെങ്കില്‍ 6.5 അടി അകലത്തില്‍ നില്‍ക്കുന്ന ഏതൊരാളെയും നഗ്‌നരായി കാണാമെന്ന് വീഡിയോ അവകാശപ്പെടുന്നു. ഭാഗ്യവശാല്‍ മേല്‍വസ്ത്രങ്ങള്‍ മാത്രമേ ഐ ഫോണിലൂടെ നോക്കിയാല്‍ അപ്രത്യക്ഷമാകുന്നുള്ളുവെന്നതാണ് ഇതിന്റെ സവിശേഷതയെന്നും പറയുന്നു.
യുട്യൂബില്‍ ഇത് സംബന്ധമായി ഏതാനും മാസങ്ങളായി പ്രചരിക്കുന്ന ഒരു വീഡിയോ ഇതിനകം നാല് ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഐഫോണ്‍ സ്‌റ്റോറില്‍ ഇത് കണ്ടെത്താന്‍ കഴിയാത്ത ചില സന്ദര്‍ശകര്‍ ആപ്ലീക്കേഷനും വീഡിയോയും വ്യാജമാണെന്നാണ് പറയുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് നിര്‍മ്മാതാക്കളോ ബന്ധപ്പെട്ടവരോ ഇനിയും അറിയിച്ചിട്ടില്ല. ചില എയര്‍പോര്‍ട്ടുകളില്‍ വസ്ത്രത്തിനുള്ളില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ നഗ്‌ന പരിശോധനാ സംവിധാനം നിലവിലുണ്ട്. ലോക മൊബൈല്‍ ഫോണ്‍ രംഗത്ത് വിപ്ലവാത്മകമായ പല മാറ്റങ്ങളും സൃഷ്ടിച്ചത് ഐഫോണുകളാണ്. നിലവില്‍ ഐഫോണുകളില്‍ മെറ്റല്‍ ഡിറ്റക്ടറും രക്ത-പ്രമേഹ പരിശോധനയ്ക്കുള്ള സംവിധാനവുമുണ്ട്. ഐഫോണ്‍-5 അടുത്തുതന്നെ മാര്‍ക്കറ്റിലെത്താനിരിക്കെ പുതിയ പല ആപ്ലിക്കേഷനുകളും പ്രതീക്ഷിക്കാമെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്.
ഐഫോണ്‍-5 ന്റെ പ്രചാരണത്തിന് വേണ്ടിയാണ് ഇപ്പോള്‍ യുട്യൂബില്‍ ഇത്തരം 'നുഡ്ഇറ്റ്' ആപ്ലിക്കേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം മാര്‍ക്കറ്റിംഗ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഐഫോണില്‍ ഇനി കിട്ടാത്തതൊന്നുമില്ലെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു ആപ്ലിക്കേഷന്‍ വിപണിയിലെത്തുന്നത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. യുട്യൂബില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ട് വിവധ സേര്‍ച്ച് എഞ്ചിനുകളില്‍ ആരെയൊക്കെയോ നഗ്‌നരായി കാണാനുള്ള ആഗ്രഹം മനസില്‍വെച്ചും കൗതുകത്തിന് വേണ്ടിയും ആപ്ലിക്കേഷനുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ബാധം തുടരുമ്പോഴും ഇത് സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.
'നോക്കെത്താദൂരത്ത് കണ്ണും നട്ട്' എന്ന മലയാള സിനിമയില്‍ ആരേയും നഗ്‌നരായി കാണുന്ന കണ്ണടയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത് കേരളത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരം കണ്ണടകളോ മറ്റു സംവിധാനങ്ങളെ ഭാവിയില്‍ ഉണ്ടാകുമെന്ന് പലരും പ്രവചിക്കുകയും ചെയ്തിരുന്നു. ഇത് സത്യമാണെന്ന് വിശ്വസിക്കാന്‍ പറ്റുന്ന തരത്തിലാണ് നുഡ് ഇറ്റ് ആപ്ലിക്കേഷന്‍ എന്ന സംവിധാനത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. ടെക്‌നോളജിയുടെ വികാസം മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗിക്കുന്നതിന് പകരം മാന്യതയെ പോലും ചോദ്യം ചെയ്യുന്ന രീതിയിലേക്കാണോ നീങ്ങുന്നതെന്നാണ് ആശങ്ക. മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണ്ട് ഇത്തരം സാങ്കേതിക വിദ്യയുടെ നിര്‍മ്മാണവും ഉപയോഗവും നിര്‍ത്തിവെക്കുകയോ, ലോക വ്യാപകമായി നിരോധിക്കുകയോ ചെയ്യണമെന്നാണ് സദാചാരബോധമുള്ളവര്‍ ആവശ്യപ്പെടുന്നത്.
Browse: Home > 2011 > September > മൊബൈലില്‍ ആളുകളെ നഗ്നരാക്കി കാണുന്ന സംവിധാനം വരുന്നു??
0 Comments:
Post a Comment