സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഐ.ടി അറ്റ് സ്‌കൂള്‍ പ്രൊജക്ടിന്റെ ഭാഗമായി ഓണക്കാലത്ത് ആനിമേഷന്‍ സിനിമാ നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച 12ന് മലപ്പുറം ഐ.ടി അറ്റ് സ്‌കൂള്‍ ജില്ലാ ഓഫീസില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിക്കും. കുട്ടികള്‍ തയ്യാറാക്കിയ ആനിമേഷന്‍ ഡി.വി.ഡിയുടെ പ്രകാശനം കാര്‍ട്ടൂണിസ്റ്റ് ടോംസ് നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും.
കഥ കണ്ടെത്തല്‍, തിരക്കഥ രൂപപ്പെടുത്തല്‍, സ്റ്റോറിബോര്‍ഡ് തയ്യാറാക്കല്‍, കഥാപാത്രങ്ങളെ വരയ്ക്കല്‍ തുടങ്ങി ആനിമേഷന്‍ സിനിമാ നിര്‍മാണങ്ങളുടെ മുഴുവന്‍ ഘട്ടങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 2000ത്തോളം പരിശീലകരെ ഉപയോഗിച്ചാണ് നാലുദിവസത്തെ പരിപാടി നടത്തുന്നത്. സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകളില്‍നിന്ന് ചുരുങ്ങിയത് നാല് കുട്ടികളെങ്കിലും പരിശീലനത്തിന്റെ ഭാഗമാകും. ജില്ലയില്‍നിന്ന് 1011 കുട്ടികള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
Browse: Home > 2011 > September > സൗജന്യ ആനിമേഷന്‍ പരിശീലനം: സംസ്ഥാനതല ഉദ്ഘാടനം നാളെ
0 Comments:
Post a Comment