Social Icons

Featured Posts

Followers

Tuesday, March 18, 2014

ഇലക്ഷൻ ടോക്ക് -2014


ഇന്ത്യൻ പാർലമെന്റിലേക്ക് നടക്കുന്ന ഐതിഹാസികമായ ലോകസഭാ ഇലക്ഷന്റെ ആവേശത്തിലാണു ഇന്ത്യൻ ജനത, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഭാവിഭാഗധേയം നിർണ്ണയിക്കാനുള്ള ഈ അവസരത്തെ  ജനങ്ങൾ എങ്ങനെ സമീപിക്കുന്നു...അവർക്ക് പറയാനുള്ളത് എന്തായിരിക്കും, ഓരോ വോട്ടും രേഖപ്പെടുത്തുമ്പോൾ അവരുടെ പ്രതീക്ഷകൾ  എന്തൊക്കെയായിരിക്കും ,..ഹാജിയാർ പള്ളി ന്യൂസ് & വ്യൂസ് ഒരുക്കുന്നു, 

"ഇലക്ഷൻ ടോക്ക്-2014 " 
തികച്ചും സൗഹ്രദപരമായ ഒരു സംഭാഷണവേദി

 വ്യത്യസ്ത മത- രാഷ്ട്രീയ വീക്ഷണങ്ങളുള്ള വ്യത്യസ്ത മേഖലകളിൽ ബന്ധപ്പെട്ട് ജീവിക്കുന്ന വ്യത്യസ്ത പ്രായക്കാരായ  ഹാജിയാർപള്ളി  നിവാസികൾ മനസ്സ് തുറക്കുന്നു, ഈ ഇലക്ഷൻ അവർ എങ്ങനെ വിലയിരുത്തുന്നു,  അവരുടെ പ്രതീക്ഷകൾ എന്തൊക്കെയാണു,
ഇലക്ഷൻ ടോക്ക് അവരോട് ചോദിക്കുന്നത് വളരെ സിമ്പിളായ മൂന്ന് ചോദ്യങ്ങൾ മാത്രം..
 അവർ അതിനു നൽകുന്ന മറുപടി എന്തായിരിക്കും..

നമുക്ക് കാത്തിരുന്ന് കാണാം..
ഇലക്ഷൻ ടോക്ക് ഇതാ ഇന്നു മുതൽ പ്രയാണം തുടങ്ങിക്കഴിഞ്ഞു..
.
അടുത്ത ഊഴം ആരുടേതുമാവാം..തയ്യാറായിരിക്കുക..ഏത് നിമിഷവും നിങ്ങളുടെ മുന്നിലും"ഇലക്ഷൻ ടോക്ക്  " ചോദ്യങ്ങളുമായി എത്താം...

 ( NB: ഇത് തികച്ചും സൗഹ്രദപരമായ ഒരു സംഭാഷണമാണു, ഏതെങ്കിലും രാഷ്ട്രീയവീക്ഷണത്തെ പ്രോത്സാഹിപ്പാക്കാനോ ഇകഴ്ത്താനോ വേണ്ടിയുള്ളതല്ല, ഇവിടെ പറയുന്ന കാര്യങ്ങൾ ആ ഒരു സ്പിരിറ്റോടെ മാത്രമേ കാണാൻ പാടുള്ളു.എന്ന് വായനക്കാരെ പ്രത്യേകം ഉണർത്തുന്നു...)

 







കെ.കെ.ശിഹാബുദ്ധീൻ ( മാനു )
    വാർഡ് കൗൺസിലർ, 32 വാർഡ്

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..?
 : ഇ.അഹമ്മദ് ജയിക്കും, അതിൽ യാതൊരു സംശയവും വേണ്ട.

 ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

 : ഇതിനു മുമ്പ് ടികെ,ഹംസ യായിരുന്നു ഇവിടെ നിന്നും ജയിച്ച് പോയ എം.പി, എന്നിട്ട് അദ്ദേഹം എന്ത് വികസന പ്രവർത്തനങ്ങളാണു നടത്തിയത്, ടി.കെ.ഹംസ എം.പി യായിരുന്ന കാലവും ഇ.അഹമ്മദ്  എം.പി യായ കാലവും  ഒന്ന് താരതമ്യം ചെയ്ത് നോക്കിയാൽ തന്നെ നമുക്ക് അത് മനസ്സിലാവും..ഇനി വരാൻ പോകുന്ന എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയും അത് പോലെയൊക്കെത്തന്നെയാകും..എത്രയോ വികസന പ്രവർത്തനങ്ങൾ അഹമ്മദ് സാഹിബ് ഇവിടെ കൊണ്ട് വന്നിട്ടുണ്ട്, മലപ്പുറത്തുള്ള പാസ്പോർട്ട് സേവാ കേന്ദ്രം തന്നെ എടുത്ത് നോക്കൂ..വളരെ ക്രുത്യനിഷ്ഠതയോടെ ജനങ്ങൾക്ക് സദാസമയവും സൗകര്യമൊരുക്കി പ്രവർത്തനം തുടരുന്ന പാർപോർട്ട് സേവാ കേന്ദ്രം ഒരു മലപ്പുറത്തിനു അഭിമാന നേട്ടം തന്നെയാണു, മലപ്പുറം നഗരസഭയെ സംബന്ധിച്ചിടത്തോളം ഒരു പാട് നേട്ടങ്ങൾ അഹമ്മദ് സാഹിബ് മൂലം ലഭ്യമായിട്ടുണ്ട്, മലപ്പുറം നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന 330 എൽ.ഇ.ഡി ലൈറ്റുകൾ നോക്കൂ...അതൊരു ഉദാഹരണം മാത്രം..


ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

:നമ്മുടെ നാട്ടിൽ നിന്നും തൊഴിൽ അന്വേഷിച്ച് വിദേശരാജ്യങ്ങളിൽ പോകുന്ന യുവാക്കൾക്ക് നാട്ടിൽ തന്നെ തൊഴിൽ ചെയ്യാനുതകുന്ന രീതിയിൽ  പുതിയ സംരംഭങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും..അത് വഴി അവരുടെ അധ്വാനം നമ്മുടെ നാടിന്റെ വികസനത്തിനും പുരോഗതിക്കും ഉപയുക്തമാക്കാൻ സാധിക്കും..






കെ.പി .ചന്ദ്രൻ ( ബാബു )
ലോക്കൽ കമ്മറ്റി മെമ്പർ, സി.പി.ഐ.എം

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..?

:പി.കെ .സൈനബ ജയിക്കും

 ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

:അഴിമതിയിൽ മുങ്ങിക്കുളിച്ച കോൺഗ്രസ് ഗവണ്മെന്റിന്റെ  നെറികെട്ട ഭരണത്തിനെതിരെ വർഗ്ഗിയത പ്രചരിപ്പിച്ച് ഇന്ത്യയെ തകർക്കുന്ന ബി.ജെ.പി യുടെയും വർഗ്ഗീയ വാദി നരേന്ദ്രമോഡി അധികാരത്തിൽ വരുന്നതിനു  തടയിടാനും ഒരു ബദൽ കൊണ്ട വരേണ്ട സാഹചര്യമാണു ഇന്ത്യയിലുള്ളത്..അതിനു ഇടതു പക്ഷ സ്ഥാനാർത്ഥിയായ പി.കെ .സൈനബ ജയിക്കേണ്ടത് അനിവാര്യമാണു..

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?
: അശരണരായ സമൂഹത്തിന്റെ താഴെതട്ടിൽ ജീവിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കും..പിന്നെ റോഡ്, റെയിൽ...തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ രൂപീകരിക്കുന്നതിനു പ്രാമുഖ്യം കൊടുക്കും...

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


 കെ.വി.എം. അബ്‌ദുൽ ഗഫൂർ മാസ്റ്റർ
അദ്ധ്യാപകൻ, മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവ്
   ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..?

: ഇ.അഹമ്മദ്

 ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

:എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പോരാ..അഹമ്മദിനെ മുട്ടാൻ പോന്ന എതിരാളിയല്ല, നേരത്തെ മത്സരിച്ച ടി.കെ.ഹംസ യായിരുന്നെങ്കിൽ ശക്തമായ ഒരു മത്സരം ഉണ്ടാകുമായിരുന്നു, കേരളത്തിൽ ഇപ്രാവശ്യം പത്ത് സീറ്റുകളിൽ എൽ.ഡി.എഫും പത്ത് സീറ്റുകളിൽ യു.ഡി.എഫും വിജയിക്കും..അതിൽ യാതൊരു സംശയവുമില്ല..

 ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

:മലപ്പുറത്ത് ഒരു മികച്ച ലൈബ്രറി തുടങ്ങും, ഉന്നത പഠനം നിർവഹിക്കുന്ന വിദ്യാർത്ഥികൾക്ക് റഫറൻസിനും മറ്റ് പഠനങ്ങൾക്കും അത് ഏറെ ഉപകാരപ്രദമാകും..എല്ലാ സ്കൂളുകൾക്കും ബ്രോഡ്‌ബാന്റ് ഇന്റർ നെറ്റ് കണക്ഷനും എൽ.സി.ഡി പ്രോജക്ടറുകളും നൽകും.. 

 ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


 മൂസക്കുട്ടി കാക്ക..
സാമൂഹ്യപ്രവർത്തകൻ, ജമാ അത്തെ ഇസ്ലാമി പ്രവർത്തകൻ,
വെൽ ഫയർ പാർട്ടി പ്രവർത്തകൻ


ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: പ്രൊഫസർ പി.ഇസ്‌മായീൽ

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലവും കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളും  മണ്ഡലത്തിലെ അവസ്ഥയും വെച്ച് നോക്കുമ്പോൾ വെൽഫയർ പാർട്ടി ഇവിടെ ജയിക്കും...

 ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

:അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല, അങ്ങനെയൊരു സന്ദർഭം വരുമ്പോൾ മണ്ഡലത്തെ  കുറിച്ച് പഠിച്ച് വിഷയങ്ങൾ  മൊത്തമായി പരിശോധിച്ച് മുൻഗണന കൊടുക്കേണ്ടവ അതിന്റെ പ്രാധാന്യത്തോടെ തന്നെ നടപ്പിലാക്കും..

 ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


 ജവഹർ അലി.ടി
ജനറൽ സെക്രട്ടറി,മുസ്ലിം ലീഗ് , മുതുവത്തുപറമ്പ

ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

; ഇ.അഹമ്മദ്

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: ലീഗിന്റെ സംഘടനാ ശക്തി, കാലങ്ങളായി തുടരുന്ന മുസ്ലിം ലീഗിന്റെ സേവന പാരമ്പര്യം, ജനങ്ങൾക്കുള്ള മുസ്ലിം ലീഗെന്ന പ്രസ്ഥാനത്തോടുള്ള വികാരം..അത്ര  മാത്രം മതി ..

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

:യുവതലമുറക്ക് മതിയായ വിദ്യാഭ്യാസം നൽകി അവരെ എങ്ങനെയൊക്കെ പുരോഗതിയിൽ എത്തിക്കാൻ പറ്റുമോ..അതിനായി ശ്രമിക്കും, രാജ്യത്തിന്റെ വളർച്ച എന്റെ കൂടെ വളർച്ചയാണു എന്ന ദേശീയ ബോധം യുവ തലമുറയിൽ വളർത്തിയെടുക്കാൻ പരിശ്രമിക്കും, ഇന്ത്യ എന്നത് ഒരു ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണെങ്കിലും അവിടെ ഗവണ്മെന്റ് എടുക്കുന്ന തെറ്റായ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ തക്കവിധമുള്ള ഒരു ബഹുജന ഐക്യം നമ്മുടെ രാജ്യത്ത് നിലവിലില്ല, ഇവിടെ ജനങ്ങൾ വ്യത്യസ്ത പാർട്ടികളിലും പ്രസ്ഥാനങ്ങളിലുമായി ഭിന്നിച്ച് നിൽക്കുന്നു, അത് കൊണ്ട് തന്നെ പെട്രോളിയം വിലവർധനവ് പോലെയുള്ള മൊത്തം ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ ശക്തമായ ജനകീയ മുന്നേറ്റം ഉണ്ടാവുന്നില്ല. നിങ്ങൾ ടുണീഷ്യ, ബ്രസീൽ,ഈജിപ്ത്  എന്നിങ്ങനെയുള്ള രാജ്യങ്ങൾ നോക്കൂ..അവിടത്തെ ഭരണകൂടങ്ങൾ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾക്കെതിരെ ജനങ്ങൾ ഒന്നായി പ്രതിഷേധരംഗത്ത് ഇറങ്ങുന്നു, അത്തരമൊരു സ്ഥിതിവിശേഷം നമ്മുടെ രാജ്യത്തും ഉണ്ടാകണം..

 ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;




മുഹമ്മദ് ശരീഫ്.പരി
ഓട്ടോ ഡ്രൈവർ, പ്രസിഡന്റ് , മാസ്ക് ക്ലബ്ബ്, മുതുവത്തുപറമ്പ്


ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

:ഇ.അഹമ്മദ്

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: ശക്തമായ എതിരാളികളില്ല, സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയം ശരിയായില്ല, സി.പി.എമ്മിനു ഇവിടെ മത്സരിക്കാൻ സ്ഥാനാർത്ഥികളെ കിട്ടിയില്ലെങ്കിൽ ഐ.എൻ.എലിനെ മുന്നണിയിലെടുത്ത് അവർക്ക് ഈ സീറ്റ് വിട്ട് കൊടുത്താ മതിയായിരുന്നു, അങ്ങനെയാണെങ്കിൽ നല്ല മത്സരം ആവുമായിരുന്നു..

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

:മലപ്പുറത്തേക്കും ട്രയിൻ സർവ്വീസ് കൊണ്ട് വരും, ക്ലബ്ബുകൾക്കും സന്നദ്ധസംഘടകൾക്കും സഹായസകരണങ്ങൾ നൽകി പ്രോത്സാഹിപ്പിക്കും...

 ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;

ഷറഫുദ്ധീൻ .തയ്യിൽ, പൊറായി
ബിസിനസ്സ്

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

:ഇ.അഹമ്മദ്

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: ലീഗിന്റെ ശക്തി, സി.പി.എം അത്ര എത്തില്ല, പിന്നെ അവരുടെ സ്ഥാനാർത്ഥി നിർണ്ണയം, പൊതുവേ മലപ്പുറത്തെ സാധാരണക്കാരായ ജനവിഭാഗത്തിന്റെ സംസ്കാരത്തിനു നീതിപൂർവകമായി തോന്നുന്ന ഒരു സ്ഥാനാർത്ഥിയല്ല പി.കെ.സൈനബ


ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?


:പുതിയ പുതിയ സംരംഭങ്ങൾ തുടങ്ങുവാനും അത് വഴി യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുവാനും പരിശ്രമിക്കും

 ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;



മുഹമ്മദലി.കെ.വി.എം ( കുഞ്ഞാവ )
മുതുവത്തു പറമ്പ,
 മാനേജർ, JVC,മദീന, സൗദി അറേബ്യ

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഇ.അഹമ്മദ്

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: ഇടത് പക്ഷത്തിന്റെ സൈനബ എന്ന സ്ഥാനാർത്ഥി അത്ര സ്ട്രോങ്ങ് അല്ല, അതിനു പകരം ടി.കെ.ഹംസാക്കാ ആയിരുന്നെങ്കിൽ എ.പി സുന്നികളുടെ സപ്പോർട്ട് ഒക്കെ ഉണ്ടാകുമായിരുന്നു.ഇതിപ്പോ ഒരു മത്സരം തന്നെ ഇല്ലാത്ത അവസ്ഥയാണു..

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?


: ആദ്യം ഞാൻ മുതുവത്ത് പറമ്പിലേക്ക് വരുന്ന റോഡ് നന്നാക്കും, അത് കഴിഞ്ഞിട്ട് മതി ബാക്കി എല്ലാം..എത്ര കാലമായി ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്, പിന്നെ കുടിവെള്ള പ്രശനം ,മാലിന്യനിർമ്മാർജ്ജനം എന്നിവയ്ക്കായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും

 ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


ഹനീഫ .കമ്പർ
മുതുവത്തുപറമ്പ്
ഓട്ടോമൊബൈൽ മെക്കാനിക്ക്, വലിയങ്ങാടി

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഇ.അഹമ്മദ്


ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: അത് ചോദിക്കുകയൊന്നും വേണ്ട, വേറേ ഏത് പാർട്ടി വന്ന് തലകുത്തിമറിഞ്ഞിട്ടും കാര്യമില്ല, ഇവിടെ ലീഗേരേ ജയിക്കൂ..

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: അരി,പലചരക്ക് തുടങ്ങി എല്ലാ സാധനങ്ങളുടെയും വില കുറക്കും, വില കുറക്കാൻ പറ്റുന്നതൊക്കെ കുറക്കും..

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;



ഉണ്ണി 
ഉണ്ണി സ്റ്റോർ ,പൊറായി

  ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഇ.അഹമ്മദ് ജയിക്കാനാണു സാധ്യത


ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: കാരണം ഇവിടെ കൂടുതൽ വോട്ടുകളും ലീഗിനു അനുകൂലമാണു..


ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്ന സമയത്ത്  പരമാവധി പിടിച്ച് നിർത്താനും കുറയുന്ന സമയത്ത് കുറക്കാനും ഉതകുന്ന രീതിയിൽ നിയന്ത്രണ അല്ലെങ്കിൽ ഏകീകരണ സംവിധാനം ഉണ്ടാക്കും..പിന്നെ ക്രുഷിക്കാരെ പ്രമോട്ട് ചെയ്യും., തരിശായി കിടക്കുന്ന പ്രദേശങ്ങൾ ക്രുഷിയോഗ്യമാക്കി ക്രുഷി പ്രോത്സാഹിപ്പിക്കും,

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;



റിയാസ്.പരി
s/o ശംസുദ്ധീൻ,പൊറായി
 ഏഴാം ക്ലാസ്സ് വിദ്യാർത്ഥി,മഅദിൻ പബ്ലിക്ക് സ്കൂൾ,മേൽമുറി


ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ലീഗ്

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: കുറേ വോട്ട് അവർക്ക് കിട്ടും

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: മൊത്തത്തിൽ നല്ല പുരോഗതി വരുത്തും, സ്കൂളിലും പുരോഗതി ഉണ്ടാക്കും, ഹാജിയാർപള്ളിയിൽ നല്ല പന്ത് കളി സ്റ്റേഡിയം ഉണ്ടാക്കും..

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


അബു കാക്ക,( സോഡ ), അറബി ഹൗസ്
മുതുവത്ത് പറമ്പ്,  

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഇ.അഹമ്മദ്

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: എതിർ സ്ഥാനാർത്ഥി പോരാ..പിന്നെ ഇ.അഹമ്മദ് നടത്തിയ വികസനപ്രവർത്തനങ്ങൾ

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: പാവപ്പെട്ടവരെ സഹായിക്കും,പെട്രോൾ വില വർധന,ഭക്ഷണ സാധനങ്ങളുടെ വിലവർധന,പട്ടിണി..എന്നിവ ഇല്ലാതാക്കാൻ  ശ്രമിക്കും

 ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;



സൈനുദ്ധീൻ അഹ്‌സനി.പരി, പൊറായി,
മദ്രസാ മുഅല്ലിം..

  ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഇലക്ഷൻ കഴിഞ്ഞാൽ അറിയുമല്ലോ..

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: പിന്നെ ആ ചോദ്യത്തിനു പ്രസക്തിയില്ല

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കും, എല്ലാ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും..

 ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;



ഷാഹുൽ ഹമീദ്. പരി
മുതുവത്ത് പറമ്പ്

  ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഇ.അഹമ്മദ്

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: പാസ്പോർട്ട് സേവാ കേന്ദ്ര, ഇഫ്‌ളു..എന്നിങ്ങനെയുള്ള ഒരു പാട് വികസന പ്രവർത്തനങ്ങൾ

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: കുടിവെള്ളം കാര്യക്ഷമമായി വിതരണം ചെയ്യുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും.

 ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;



അയമു കാക്ക,നെടുമ്പോക്ക്
ഹോട്ടൽ സൽമ,ഹാജിയാർ പള്ളി

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: വോട്ട് ആർക്കാണു കൂടുതൽ കിട്ടുക , ഓലു ജയിക്കും ,അല്ലാതെന്താ...


ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: അത് പിന്നെ ചോദിക്കാൻ പാടുണ്ടോ...അഞ്ച് കൊല്ലം കൂടുമ്പോൾ നടക്കണ ഒരു ബിസിനസ്സ് അല്ലേ തിരഞ്ഞെടുപ്പ്, ജയിക്കുന്ന ആൾക്കാർക്ക് അഞ്ച്  കൊല്ലം ലാഭമുണ്ടാക്കാനുള്ള ഒരു ബിസിനസ്സ്..അല്ല്ലാതെന്താ..


ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: പെട്രോൾ വില വർധന കുറക്കും, അതിന്റെ വില കുറച്ചാൽ തന്നെ ഒട്ടുമിക്ക സാധനങ്ങളുടെയും വില കുറയും..

 ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


ഇ.ഉണ്ണിക്ക്രുഷണൻ
മുതുവത്ത് പറമ്പ്
ബ്രാഞ്ച് സെക്രട്ടറി, സി.പി.ഐ.എം


 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

.: പി.കെ.സൈനബ

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?



: എം.പി.എന്ന നിലയിൽ ഇ.അഹമ്മദ് വൻ പരാജയമായിരുന്നു. ആ കാര്യം ലീഗിനുള്ളിലെ പ്രവർത്തകർ തന്നെ പലപ്പോഴായി പറയുന്നതാണല്ലോ..ലീഗിന്റെ തന്നെ പല കാര്യങ്ങൾക്കും ഇ.അഹമ്മദ് വേണ്ട വിധം  സഹകരിക്കുന്നില്ല എന്നാണു ലീഗണികൾ തന്നെ പറയുന്നത്..

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: കുടിവെള്ള പ്രശ്നം പരിഹരിക്കും, പിന്നെ പാവപ്പെട്ടവർക്കെല്ലാം പാർപ്പിടം, റോഡ് എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും..

  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


സുനീഷ്.ഇ
ഇറക്കൻ ഹൗസ്,മുതുവത്തു പറമ്പ്
വെഹിക്കിൾ പെയിന്റർ,വടക്കേമണ്ണ,
ജോ: സെക്രട്ടറി, മാസ്‌ക് ക്ലബ്ബ്


  ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഇ .അഹമ്മദ്


ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?


: ഇവിടെ ഇലക്ഷൻ നടന്നിട്ടുള്ളിടത്തോളം ലീഗേ ജയിച്ചിട്ടുള്ളൂ..ആകെക്കൂടെ പറയാവുന്നത് ടി.കെ .ഹംസാക്കയുടെ വിജയമാണു, അത് തന്നെ അന്നത്തെ ചില പ്രത്യേക സാഹചര്യങ്ങൾ മൂലമായിരുന്നു, പക്ഷേ ഇപ്പോൾ അങ്ങനെയൊന്നുമില്ല, പോരാത്തതിനു അങ്ങനെ ആവർത്തിക്കരുത് എന്ന് കരുതി ലീഗ് സജീവ പ്രവർത്തനം നടത്തുന്നുമുണ്ട്

 ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

:യുവജനങ്ങളെ ബോധവത്കരണം നടത്തിയും പരിശീലനങ്ങൾ നൽകിയും നാട് നന്നാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും,പിന്നെ പാവപ്പെട്ടവരെ സഹായിക്കും,വ്യവസായങ്ങൾ കൊണ്ട് വരും, എല്ലാവർക്കും വീട് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.

  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


ജിതേഷ്.കെ.പി
മുതുവത്ത് പറമ്പ്
ദേശാഭിമാനി ജീവനക്കാരൻ, മലപ്പുറം

  ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: പി.കെ.സൈനബ

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?


: യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെയുള്ള എതിർപ്പ്, പിന്നെ മലപ്പുറത്തെ സ്ത്രീ പുരുഷ അനുപാതം വെച്ച് നോക്കുമ്പോൾ സ്ത്രീകളാണു കൂടുതൽ, സ്വാഭാവികമായും സ്ത്രീ സ്ഥാനാർത്ഥി എന്നുള്ള നിലയിൽ സ്ത്രീജന വിഭാഗത്തിന്റെ വോട്ടുകൾ കരസ്ഥമാക്കാം..പിന്നെ പൊതുവേയുള്ള  അനിയന്ത്രിതമായ വിലക്കയറ്റം,യു.പി.എ ഗവണ്മെന്റിനോടുള്ള പ്രതിഷേധം, കേരളത്തിലെ യു.ഡി.എഫ് ഗവണ്മെന്റിന്റെ വിലയിരുത്തൽ..എന്നിങ്ങനെയുള്ള ഒട്ടേറെ ഘടകങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിഷയമാകും.

 ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: കോർപ്പറേറ്റുകൾക്ക് വേണ്ടിയല്ല്ലാതെ രാജ്യത്തെ സാധാരണക്കാരായ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കും,അതിനു വേണ്ട പദ്ധതികൾ നടപ്പിലാക്കും.

  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


ഫൈസൽ
മുതുവത്ത് പറമ്പ്

  ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: പി.ഇസ്‌മായിൽ

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?


: അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം ജനപക്ഷരാഷ്ട്രീയമാണു, അത് കൊണ്ട്  അദ്ദേഹം ജയിക്കും..

 ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

:പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മുൻഗണന കൊടുത്ത് അതിനു വേണ്ടി പ്രവർത്തിക്കും.

  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


ഹംസ.കെ.ടി ( ഇണ്ണിപ്പ )
മുതുവത്ത് പറമ്പ്

  ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഒന്നും പ്രതികരിക്കുന്നില്ല

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?


:  അത് തന്നെ, ഒന്നും പ്രതികരിക്കുന്നില്ല

 ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കും.

  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


ലത്തീഫ് .തറയിൽ (കുട്ടിപ്പ കാക്ക )
കുട്ടിപ്പ സ്റ്റോർ, നെടുമ്പോക്ക്

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഇ.അഹമ്മദ്
ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?


: ലീഗിന്റെ ശക്തി കേന്ദ്രമാണു,പോരാത്തതിനു ഇ.അഹമ്മദ് പ്രവാസികൾക്ക് വേണ്ടിയും മറ്റുമൊക്കെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുമുണ്ടല്ലോ..അതെന്നെ

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: അതിനു ഞാൻ നിന്നിട്ട് വേണ്ടേ..ഹയ്യട !!
  ആയ്ക്കോട്ടേ...ഞാൻ പാവങ്ങളെ സഹായിക്കും, പോരേ..

  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


സമീർ.പി,
മുതുവത്ത് പറമ്പ്
സെയിൽസ് എക്സിക്യൂട്ടീവ്,
മലയിൽ ഏജൻസീസ്,വടക്കേമണ്ണ,
.

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..?  

: ഇ.അഹമ്മദ്

 ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: മലപ്പുറം എന്നത് ലീഗിന്റെ കോട്ടയാണു, പോരാത്തതിനു ഇ.അഹമ്മദ് പ്രവാസികൾക്കായി പ്രത്യേകിച്ച് ഗൽഫിൽ ജയിലിലും മറ്റും കുടുങ്ങിപ്പോയവരെ തിരിച്ച് കൊണ്ട് വരാനും ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്,ഇതിനു മുമ്പ് ഇവിടെ ഒരു എം.പി ഉണ്ടായിരുന്നത് എല്ലാവർക്കും അറിയാവുന്നതാണു, പട്ടുറുമാലിലെ കുട്ടികളോട് സംഗതി പോരാ,ശ്രുതി വന്നില്ല,ടെമ്പോ പോയി എന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നില്ലേ..എന്നാൽ ഇ.അഹമ്മദ് ലോകരാഷ്ട്ര നേതാക്കന്മാരുമായായിരുന്നു ചർച്ചകൾ നടത്തിയിരുന്നത്, ആ വ്യത്യാസം മാത്രം മതി..

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: മലപ്പുറത്ത് ഒരു മിനി സെക്രട്ടറിയേറ്റ് കൊണ്ട് വരും, ഇപ്പോൾ ഇങ്ങേതലക്കൽ കാസർഗോഡ് മുതൽ ഉള്ള  ജനങ്ങൾക്കും  കാര്യങ്ങൾക്ക്  വേണ്ടി അങ്ങ് തിരുവനന്തപുരം വരെ ചെല്ലണം, എന്ത് കൊണ്ട് മലപ്പുറത്ത് ഒരു മിനി സെക്രട്ടറിയേറ്റ് രൂപീകരിച്ച് കൂടാ..എന്നാൽ കേരളത്തിന്റെ ഇങ്ങേതലക്കൽ ഉള്ള ജില്ലക്കാർക്ക് ബുദ്ധിമുട്ട് എത്ര മാത്രം ഒഴിവാഴിക്കിട്ടൂലേ....

  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


ആരിഫ്.പി
മുതുവത്ത് പറമ്പ്
അക്കൗണ്ടന്റ്, മിസാജ് ട്രേഡിംഗ്  ,
കൂട്ടിലങ്ങാടി

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഇ.അഹമ്മദ്

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: ഇ.അഹമ്മദ് വിദേശ കാര്യമന്ത്രി എന്ന നിലയിൽ ഒരു പാട് കാര്യങ്ങൾ ചെയ്തില്ലേ..പ്രത്യേകിച്ച് ജയിലിൽ കുടുങ്ങിയവരെ മോചിപ്പിക്കാനും നിതാഖാതിൽ പെട്ടവരെ നാട്ടിലെത്തിക്കാനുമൊക്കെ..പിന്നെ ഇൻകെൽ, പാസ്പോർട്ട് സേവാ കേന്ദ്ര, എന്നിങ്ങനെ ഒരു പാട് വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്, പിന്നേ വെറും പത്തൊമ്പത് മാസം കൊണ്ട് കേരളത്തിലേക്ക് പത്തൊമ്പത് ട്രായിൻ അനുവദിച്ചത് ഇ.അഹമ്മദല്ലേ...പിന്നെ ലീഗിന്റെ സംഘടനാ ശക്തി, ലീഗിൽ ജനങ്ങൾ:ക്കുള്ള വിശ്വാസം.....അതൊക്കെ വിജയ കാരണമാകും..

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: പാവങ്ങളെ സഹായിക്കും , പിന്നെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന നിയന്ത്രിക്കും..അപ്പോൾ തന്നെ മറ്റെല്ലാ സാധനങ്ങളുടെയും വില നിയന്ത്രിക്കാൻ പറ്റുമല്ലോ..

  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


 പ്രജിത്ത്.കെ.കെ
മുതുവത്ത് പറമ്പ്
സിവിൽ ഡ്രാഫ്റ്റ്സ് മാൻ, 
ടെക്നോ ആർക്കിടെക്റ്റർ & ഇന്റീരിയർ ഡിസൈനേർസ്, മലപ്പുറം


  ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ആരു ജയച്ചാലും നാട് നന്നായാൽ മതി,

 ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: പ്രസക്തിയില്ല

 ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: ഇപ്പോൾ എല്ലാ നേതാക്കന്മാരും ചെയ്യുന്ന പോലെ സ്വന്തം കീശ വീർപ്പിക്കാൻ നോക്കും..അല്ലാതെന്താ..

   ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;

ലുഖ്‌മാൻ സാദിഖ്
മുതുവത്ത് പറമ്പ്
സൈബർ വേൾഡ് കമ്പ്യൂട്ടർ ഷോപ്പ്, മലപ്പുറം

  ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഒന്നും പ്രതികരിക്കുന്നില്ല

 ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: ...................................

 ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: നാടിന്റെ പുരോഗതിക്കായി പ്രവർത്തിക്കും..


   ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


ഷംസീർ.പരി
മുതുവത്ത് പറമ്പ്
സ്റ്റുഡന്റ്, എസ്.എഫ് ഐ പ്രവർത്തകൻ

  ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: പി.കെ.സൈനബ

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: പി.കെ.സൈനബ കന്നിയങ്കത്തിനിറങ്ങുകയാണെങ്കിലും കഴിഞ്ഞ എം.പി യായിരുന്ന ഇ.അഹമ്മദ് മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല എന്ന കാരണത്താൽ പി.കെ.സൈനബ ജയിക്കും.. യുഡി എഫ് സ്ഥാനാർത്ഥിക്ക് പാർട്ടിക്കുള്ളിൽ നിന്നു തന്നെ എതിർപ്പുകളുണ്ട്,അഞ്ച് വർഷത്തെ കേന്ദ്രത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ദുർഭരണത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ ജനങ്ങൾ ഈ അവസരം വിനിയോഗിക്കും..

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: അഴിമതി  ഇല്ലാതാക്കാൻ ശ്രമിക്കും..
 വികസനം എന്നത് ഒരു വാക്കിലോ പത്ര വാർത്തയിലോ ഒതുക്കാതെ മണ്ഡലത്തിനു വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും..




  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


അഫ്‌സൽ.എം
മുതുവത്ത് പറമ്പ്,
ഡിഗ്രി വിദ്യാർത്ഥി, കോപ്പറേറ്റീവ് കോളേജ്,മലപ്പുറം

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: പി.കെ.സൈനബ

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: ഇ.അഹമ്മദ് ഈ മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല എന്നത് ജനങ്ങൾക്ക് എല്ലാം അറിയുന്നതാണു.പിന്നെ പി.കെ.സൈനബ മികച്ച ജനപിന്തുണയുള്ള സ്ഥാനാർത്ഥിയാണു, സി.പി.എം മികച്ച ശക്തിയുമാണു..അത് കൊണ്ട് തന്നെ ഒരു മാറ്റം ഉണ്ടാകും.

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: കേരളത്തിൽ മലപ്പുറം കേന്ദ്രമാക്കി റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സിന്റെ ആസ്ഥാനം കൊണ്ട് വരും, മണ്ഡലത്തിലെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും പ്രാമുഖ്യം കൊടുത്ത് അതിനു വേണ്ടി പ്രവർത്തിക്കും..

  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


ഷൗക്കത്ത്
മുതുവത്ത് പറമ്പ്
പെയിന്റർ

 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 
: ഇ.അഹമ്മദ്

ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: മലപ്പുറത്ത് എല്ലാവരും ലീഗിന്റെ ആൾക്കാരാണു,ആൾക്കാർക്ക് നല്ല ബുദ്ധിയുണ്ടെങ്കിൽ നല്ല ആൾക്കാർ ജയിക്കും, മലപ്പുറത്ത് എല്ലാം പച്ചയാണു, അവിടെ നേരെന്ത് നെറികേടെന്ത് എന്ന് ആരും നോക്കുന്നില്ല, ആരും ചിന്തിക്കുന്നില്ല, ചിന്തിക്കാതെ വോട്ട് ചെയ്യുന്നിടത്തോളം ലീഗേ ജയിക്കൂ..

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾക്ക് വേണ്ടി,  അതിനു താഴെ മേലെ നോട്ടമില്ലാതെ പാർട്ടിയൊന്നും നോക്കാതെ അന്തൊക്കെ ചെയ്ത് കൊടുക്കാൻ പറ്റുമോ അതൊക്കെ ചെയ്യും..

   ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;

അബ്ദു റഹൂഫ്.കെ.ടി
മുതുവത്ത് പറമ്പ്
പെയിന്റർ




 ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: ഇ.അഹമ്മദ്

 ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: ലീഗിന്റെ രാഷ്ട്രീയ ശക്തിയും നടത്തിയ വികസനങ്ങൾ കൊണ്ടൂം,പിന്നെ ഇത് മലപ്പുറമായത് കൊണ്ടും ലീഗിനു പവറുള്ളത് കൊണ്ടും

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?


: ആദ്യം മലപ്പുറം ടൗണിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് തുറക്കും,പിന്നെ എല്ലാ ചികിത്സാ സൗകര്യങ്ങളുമുള്ള ഹോസ്പിറ്റലും  ഉണ്ടാക്കും, പിന്നെ പാവങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തും..



   ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


ബൈജു.പി
മുതുവത്തു പറമ്പ
കാർപെന്റർ 


  ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: പ്രതികരിക്കുന്നില്ല

 ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?
:........................

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: പാവങ്ങളെ സഹായിക്കാൻ വേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.



   ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;

ലുഖ്‌മാൻ.യു
ഇ സ്റ്റാമ്പ് സൊലൂഷൻ
കോട്ടപ്പടി, മലപ്പുറം
വൈസ് പ്രസിഡന്റ്, മാസ്ക് ക്ലബ്ബ്

   ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: താപ്പാനകൾ ജയിക്കും

 ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..? 

: കാലങ്ങളായി മലപ്പുറത്ത് കണ്ട് വരുന്ന രാഷ്ട്രീയ ചുറ്റ്പാട് അങ്ങനെയാണു,അത് കൊണ്ട്

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി പ്രവർത്തിക്കും..




   ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;


ഷിബിൻ.കെ.കെ
മുതുവത്തു പറമ്പ്
സ്റ്റുഡന്റ്, ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ്
എസ്.എസ്.എം പോളിടെക്നിക്, തിരൂർ

   ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 
: ഇ.അഹമ്മദ്

  ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: നോ കമന്റ്

 ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: മലപ്പുറത്തെ ഒരു ഫ്രീക്കി മലപ്പുറം ആക്കി മാറ്റാൻ ശ്രമിക്കും




   ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::;



റാഷിദ്.സി.കെ
മുതുവത്ത് പറമ്പ്
സ്റ്റുഡന്റ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്
പോളിടെക്നിക്, പെരിന്തൽമണ്ണ
 
ചോദ്യം ഒന്ന് : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും ഈ ഇലക്ഷനിൽ ഏത് സ്ഥാനാർത്ഥി ജയിക്കും..? 

: നോ കമന്റ്

 ചോദ്യം രണ്ട് : നിങ്ങൾ പറയുന്നു  ആ സ്ഥാനാർത്ഥി ജയിക്കും ..എങ്കിൽ എന്ത് കൊണ്ട്..?

: ...................

ചോദ്യം മൂന്ന് : നിങ്ങളെ മലപ്പുറം മണ്ഡലത്തിൽ നിന്നും ഒരു എം.പി യായി തിരഞ്ഞെടുത്താൽ നിങ്ങൾ പ്രഥമ പരിഗണന കൊടുത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും..?

: ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന നല്ല പ്രവർത്തനങ്ങൾ നല്ല കാര്യങ്ങൾ ചെയ്യും



.........................................................................................................................................................
..............................................................................................................................തുടരും



0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA