ഹാജിയാര്‍ പള്ളി : മുതുവത്തുമ്മല്‍ മസ്ജിദു ന്നുര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ കണ്ടെത്തിയ പിഞ്ച്കുഞ്ഞിന്റെ മ്രതദേഹം എന്ന്‍ തോന്നിപ്പിച്ച വസ്തു ആരോ കബളിപ്പിക്കാന്‍ വേണ്ടിയോ മറ്റോ ചെയ്ത കുടോത്രമാണെന്ന് കണ്ടെത്തി ,കഴിഞ്ഞ വെള്ളിഴാഴ്ചയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത് ,മറ്റൊരു ഖബറിന് മുകളില്‍ കുഴി കുത്തി അധികം ആഴത്തിലല്ലാതെ മരവുചെയ്യപ്പെട്ടതായി കണ്ട ഇത് ഏറെ ദുരൂഹത ഉയര്‍ത്തി ... പിന്നിട് പോലിസ് സ്ഥലത്ത് പരിശോധന നടത്തുകയും രണ്ട്ട് പോലീസുകാരെ സ്ഥലത്ത് കാവല്‍ നിര്‍ത്തുകയും ചെയ്തു. ഇന്ന്‍ രാവിലെ പതിനൊന്ന്‍ മണിയോടെ സ്ഥലത്തെത്തിയ മലപ്പുറം സര്‍ക്കിള്‍ ഇസ്പെക്ടരും വിരലടയാള വിദഗ്ദരും ആര്‍.ഡി.ഓ.യും അടങ്ങിയ സംഘം കുഴി മാന്തി പരിശോദി ക്കുകയായിരുന്നു .സ്ഥലത്ത് വന്‍ മാധ്യമ സംഘവും എത്തിച്ചേര്‍ന്നിരുന്നു ..വളരെ ഭംഗിയായി കഫന്‍ ചെയ്ത് മുന്ന്‍ കെട്ടും കെട്ടി അടക്കിയ തുന്നി ക്കെട്ടിനുള്ളില്‍ ഒന്ന് രണ്ട്ട് കൊതുമ്പിന്‍ കഷ്ണങ്ങളും ഒരു തുനിക്കശ്നവും എന്തൊക്കെയോ കുത്തിക്കുറിച്ച ഒരു ചെമ്പ് തകിടുമാണ് കാണാന്‍ കഴിഞ്ഞത്.... അതോടെ അത് വരെ ആകാക്ഷയോടെ കാത്തിരുന്ന നിയമപാലകരുടെ യും നാട്ടുകാരുടെയും ചുണ്ടില്‍ അമളി പറ്റിയ പോലുള്ള ചിരിപരന്നു ..എന്തായാലും സംഭാവത്തുനുത്തരവാധി കളായവരെ കണ്ടെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം ..
സംഭവസ്ഥലത്ത് നിന്നും ചില ചിത്രങ്ങള്‍ ..
പോലിസ് പട


എന്താ...എന്താ!!!

അബട യല്ല ..ഇബടെയും മാന്തി നോക്കുന്നേ...

തുറന്നോ ഞങ്ങള്‍ റെഡി ...പത്ര ഫോട്ടോഗ്രാഫര്‍മാര്‍

ഹ..ഹ..ഹ ഒടുക്കം കിട്ടിയത് ഇതാപ്പോ...പ്ഫു
അയ്യേ.. പറ്റിച്ചേ ...
എന്തായാലും വന്നതല്ലേ ...ഒരു പോട്ടം പിടിചേക്കാം
വല്ല തുമ്പും കിട്ടുമോ ...? കുഴിയില്‍ നിന്ന്‍ കിട്ടിയ ചെമ്പ് തകിട് സുക്ഷമമായി പരിശോധിക്കുന്നു ..
ശേഷം പോലിസ് സ്റ്റെഷനിലെക്ക്
0 Comments:
Post a Comment