Social Icons

Featured Posts

Followers

Monday, December 5, 2011

പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ കോട്ടക്കുന്നിലേക്ക് പ്രവേശന ഫീസ് 10 രൂപ



പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ കോട്ടക്കുന്നിലേക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്താന്‍ അധികൃതരുടെ തീരുമാനം. നാളെ മുതല്‍ കോട്ടക്കുന്നില്‍ പ്രവേശിക്കുന്ന സന്ദര്‍ശകരില്‍നിന്ന് പ്രവേശന ഫീസ് ഈടാക്കാനാണ് തീരുമാനം. 10 വയസ്സിനു മുകളിലുള്ളവര്‍ക്ക് 10 രൂപയും അഞ്ചു മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ചു രൂപയുമാണ് പ്രവേശന ഫീസ്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൌജന്യമാണ്.

നേരത്തേ വാഹനങ്ങള്‍ക്കുമാത്രമാണ് കോട്ടക്കുന്നിലേക്ക് പ്രവേശന ഫീസ് ഉണ്ടായിരുന്നത്. പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്നതിനെതിരെ നേരത്തേതന്നെ വിവിധ ഭാഗങ്ങളില്‍നിന്നു പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍, കോട്ടക്കുന്നിലെ നഗരസഭയുടെ വാട്ടര്‍ തീം പാര്‍ക്ക് ടെന്‍ഡര്‍ ചെയ്യുന്നതിനും കോട്ടക്കുന്നില്‍ പുതുതായി ഒട്ടേറെ സംരംഭങ്ങള്‍ തുടങ്ങുന്നതിനും വേണ്ടിയുള്ള തുക പ്രവേശന ഫീസിലൂടെ സംഭരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA