കുളിക്കുന്നതിനിടെ ഉമ്മയും മക്കളും ഒഴുക്കില്‍പ്പെട്ട് 11കാരി മുങ്ങിമരിച്ചു.ഹാജിയാര്‍പള്ളി മങ്ങാട്ടുപലം പലയക്കോടന്‍ ഹംസയുടെ മകള്‍ ഫാത്തിമ അല്‍മാസ് (11) ആണ് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
ഹാജിയാര്‍പള്ളിക്കടുത്ത നടുത്തൊടി കടവിലാണ് സംഭവം. ഫാത്തിമയുടെ സഹോദരങ്ങളായ അഫ്‌സല്‍, ആദില്‍ മാതൃസഹോദരിയുടെ പുത്രന്‍ സഫ്‌വാന്‍ എന്നിവര്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവ് അഫ്‌സത്തും ഒഴുക്കില്‍പ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെയും മാതാവിനെയും രക്ഷപ്പെടുത്തിയത്. ഫാത്തിമയെ രക്ഷിക്കാനായില്ല.
0 Comments:
Post a Comment