കൈക്കൂലിക്കേസില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസര്‍ പി. രാമകൃഷ്ണനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. 50,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സി.ബി.ഐ കൊച്ചി യൂനിറ്റാണ് തിങ്കളാഴ്ച രാത്രി 7.30ഓടെ മലപ്പുറത്തെ താമസസ്ഥലത്തു
വെച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൈക്കൂലി ഇടപാടിന് ഇടനിലക്കാരനായിരുന്ന ഏജന്‍റ് ഹാജിയാർ പള്ളി സ്വദേശി അബ്ദുല്‍ അമീറും അറസ്റ്റിലായി.
പാസ്പോര്‍ട്ട് ഓഫിസര്‍ അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായത്തെിയ ആളോട് തുക രാമകൃഷ്ണന് കൈമാറാന്‍ സി.ബി.ഐ സംഘം നിര്‍ദേശിക്കുകയായിരുന്നു. പാസ്പോര്‍ട്ട് ഓഫിസിന് പിറകിലുള്ള താമസസ്ഥലത്തുവെച്ച് തുക കൈമാറുന്നതിനിടെയാണ് അറസ്റ്റ്. രാമകൃഷ്ണന്‍െറ വാടകവീട്ടിലും ഓഫിസിലും രാത്രി വൈകിയും സി.ബി.ഐ സംഘം തെരച്ചില്‍ തുടരുകയാണ്. പാസ്പോര്‍ട്ട് ഇടപാടുകളില്‍ ക്രമക്കേട് ആരോപണങ്ങളത്തെുടര്‍ന്ന് മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. പാലക്കാട്ട് തപാല്‍ വകുപ്പില്‍ ഓഫീസറായിരുന്ന പി. രാമകൃഷ്ണന്‍ 2014ലാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫിസിന്‍െറ ചുമതലയേല്‍ക്കുന്നത്. മുമ്പുണ്ടായിരുന്ന പാസ്പോര്‍ട്ട് ഓഫിസര്‍ അബ്ദുറഷീദ് ക്രമക്കേട് സംബന്ധിച്ച് കുറ്റാരോപിതനായതിനത്തെുടര്‍ന്നായിരുന്നു ഇത്.
തിങ്കളാഴ്ച രാത്രിയോടെ പി. രാമകൃഷ്ണനെ സി.ബി.ഐ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച പ്രതിയെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കും.


Indian Rupee Converter
0 Comments:
Post a Comment