


ഹാജിയാർപള്ളി മുതുവത്തുമ്മൽ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർഡ് തല ആരോഗ്യ ശുചിത്വ കമ്മറ്റി,എ.എൽ.പി സ്കൂൾ എന്നിവയുടെ സഹകരണത്തോടെ ജൂൺ 5 നു രാവിലെ 11 മണിക്കു മുതുവത്തുമ്മൽ എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ഗീത ടീച്ചർ സ്വാഗതം ആശംസിച്ചു.വാർഡ് കൗൺസിലർ കെ.കെ.ശിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ.അബ്ദുൾ മജീദ് ഉദ്ഘാടനം നിർവഹിച്ചു .വിദ്യാർത്ഥികൾക്കുള്ള സൗജന്യ വ്രുക്ഷത്തൈ വിതരണ ഉദ്ഘാടനവും അദ്ധേഹം നിർവഹിച്ചു.മാസ്ക് ക്ലബ്ബ് പ്രതിനിധി ലുഖ്മാൻ.യു, ഗീത ടീച്ചർ ,റസാക്ക് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഷീലടീച്ചർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് പ്രശസ്ത പ്രാസംഗികൻ റഹീം കുഴിപ്പുറം പഠന ക്ലാസ്സിനു നേത്രുത്വം നൽകി, വിദ്യാർത്ഥികൾക്ക് ടെലിഫിലിം പ്രദർശനവും ഉണ്ടായിരുന്നു.
വൈകീട്ട് നാലു മണിക്ക് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി വ്രുക്ഷത്തൈകൾ വിതരണം ചെയ്തു.തൈകൾ ഏറ്റ് വാങ്ങിയ വിദ്യാർത്ഥികൾ ഒരു വ്രുക്ഷത്തിന്റെ ആക്രുതിയിൽ ഗൗണ്ടിൽ അണിനിരന്നത് ഏറെ നയനാനന്ദകരമായിരുന്നു.വ്രുക്ഷത്തൈ നടലിന്റെ ഉദ്ഘാടനം സ്കൂളിൽ വ്രുക്ഷത്തൈ നട്ട് മണ്ണിശ്ശേരി അബൂബക്കർ നിർവഹിച്ചു. പരിപാടികൾക്ക് മാസ്ക് ക്ലബ്ബ് പ്രവർത്തകരായ ഷംസീർ, നൗഫൽ,റിഷാദ്,ഷാഹുൽ ഹമീദ്,റഹീം,മുനീർ.വി.ടി,അഫ്സൽ,ഫാസിൽ തറയിൽ,ഷിബിൻ.കെ.കെ, എന്നിവർ നേത്രുത്വം നൽകി..
റിപ്പോർട്ടും ഫോട്ടോയും ...കമ്പർ റഹീം


Indian Rupee Converter
0 Comments:
Post a Comment