Social Icons

Featured Posts

Followers

Tuesday, June 3, 2014

സൗജന്യ വ്രുക്ഷത്തൈ വിതരണം.


ഭൂമീയുടെ കുടയാണു വ്രുക്ഷങ്ങൾ, മനുഷ്യന്റെ ജീവവായു ഉദ്പാദിപ്പിക്കുന്ന പ്രധാന ഘടകവും വ്രുക്ഷങ്ങൾ തന്നെ, എന്നാൽ അനിയന്ത്രിതമായ രീതിയിലുള്ള മരം മുറിക്കലുകൾ മൂലം പ്രക്രുതിയും അവിടെയുള്ള ജീവജാലങ്ങളും ഗുരുതരമായ പല പ്രശ്നങ്ങളും അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണു, ഒരു മരം മുറിക്കുകയാണെങ്കിൽ പത്ത് വ്രുക്ഷത്തൈകളെങ്കിലും നട്ട് പിടിപ്പിക്കാതെ ആ വിടവ് നികത്താൻ സാധിക്കില്ല,
ഹാജിയാർ പള്ളി പ്രദേശത്ത് അനുയോജ്യമായ സ്ഥലങ്ങളിലെല്ലാം വ്രുക്ഷത്തൈകൾ നട്ട് പിടിപ്പിക്കാനായി ഹാജിയാർ പള്ളി മാസ്ക്ക് ക്ലബ്ബ് ബ്രുഹത്തായ പരിപാടികൾക്ക് നേത്രുത്വം കൊടുക്കുന്നു.
ഈ വരുന്ന ജൂൺ 5 ,ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹാജിയാർ പള്ളി മാസ്ക്ക് ക്ലബ്ബ് പൊതുജനങ്ങൾക്ക് സൗജന്യമായി വ്രുക്ഷത്തൈകൾ വിതരണം ചെയ്യുന്നു, മുന്നൂറോളം വിവിധ ഇനങ്ങളിലുള്ള വ്രുക്ഷത്തൈകൾ സ്റ്റോക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്...താല്പര്യമുള്ളവർ ഉടൻ തന്നെ മാസ്ക്ക് ക്ലബ്ബ് ഭാരവാഹികളുമായി ബന്ധപ്പെട്ട് അവ കരസ്ഥമാക്കി നട്ട് പിടിപ്പിച്ച് ഈ സരംഭത്തിൽ പങ്കാളികളാകണമെന്ന് ക്ലബ്ബ് അധിക്രുതർ അറിയിക്കുന്നു..

വാർത്ത‍ നല്കിയത് കമ്പർ റഹീം

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA