മലപ്പുറം കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ജാഫർ ക്ലാരിയുടെ ചിത്ര പ്രദർശനം ശ്രദ്ദേയമാകുന്നു, "അൺ ടൈറ്റിൽഡ്" എന്നാണു പ്രദർശനത്തിനു പേരിട്ടിരിക്കുന്നത്, പ്രക്രുതിയും ജീവജാലങ്ങളും മഹദ് വ്യക്തികളുടെയും ഒക്കെ അതിമനോഹരമായ രചനകൾ ആരെയും വിസ്മയിപ്പിക്കുന്നതാണു, പരിശുദ്ധ മക്ക യിലെ കഅബ തകർക്കാൻ വന്ന അബ്റഹത്തിന്റെ ആനപ്പടയെ അബാബീൽ പക്ഷികൾ തരിപ്പണമാക്കിയ ഇസ്ലാമിലെ ശ്രദ്ദേയമായ ചരിത്ര സംഭവത്തിന്റെ ദ്രുശ്യാവിഷ്കാരം കാൻ വാസിലേക്ക് പകർത്തിയതും കൂട്ടത്തിലുണ്ട്, കൂടാതെ പുഴകൾ താഴ്വാരങ്ങൾ, ആകാശം, പർവ്വതങ്ങൾ ,മഹാന്മാരുടെ പോർട്രയറ്റുകൾ എന്നിങ്ങനെ ഒട്ടനവധി ജീവൻ തുടിക്കുന്ന ചിത്രങ്ങളും പ്രദർശനത്തിലുണ്ട്, രണ്ട് ദിവസം മുമ്പ് അന്തരിച്ച സുപ്രസിദ്ധ ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കലിന്റെ ചിത്രം അതിമനോഹരമായി ക്യാൻവാസിൽ പകർത്തിയിട്ടുണ്ട്,
ഹാജിയാർ പള്ളി ന്യൂസ് വ്യൂസിനു വേണ്ടി ഒരു ഫോട്ടോക്ക് പോസ് ചെയ്യാമോ എന്ന് ചോദിച്ചു, പുഞ്ചിരിയോടെ സമ്മതം, റസാഖ് കോട്ടക്കലിന്റെ ചിത്രം ഭവ്യതയോടെ കയ്യിലെടുത്തു, എന്നിട്ട് അതീവ ശ്രദ്ധയോടെ അതിൽ ചില മോടിപിടിപ്പിക്കലുകൾ ചെയ്തു. ഇങ്ങനെയുള്ള ഫോട്ടോ എടുത്ത് കൊടുക്കാമോ എന്ന് എന്നോട് ചോദിച്ചു, തീർച്ചയായും.. മഹാനായ ഒരു കലാകാരനോടുള്ള മറ്റൊരു കലാകാരന്റെ ആദരം , ആ ചിത്രത്തിലും ആ കരുതലിലും ആ അഗ്രഹങ്ങളിലും അത് പ്രതിഫലിച്ചിരുന്നു,
ചിത്ര പ്രദർശനം ഞായറാഴ്ച സമാപിക്കും..

Indian Rupee Converter
0 Comments:
Post a Comment