കേരളത്തിലെ ആറുലക്ഷത്തോളം വരുന്ന സ്കൂൾ വിദ്യാർത്ഥിനികൾക്ക് റുബല്ല കുത്തിവെപ്പ് നൽകുന്നതിനുള്ള പ്രാരംഭനടപടികൾ പുരോഗമിച്ച് വരുന്നു, മലപ്പുറം ജില്ലയിൽ മുപ്പത്തി മൂവായിരത്തോളം വിദ്യാർത്ഥിനികൾക്കായിരിക്കും കുത്തിവെപ്പ് നൽകുക.മലപ്പുറത്ത് പല സ്കൂളുകളും ബോധവത്കരണ ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്..പക്ഷേ ഈ റുബല്ല എന്ന വാക്ക് തന്നെ ഒരു ശരാശാരി മലയാളി ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്..ഒന്ന് പരിചയപ്പെടാം....
എന്താണു റുബല്ല..?
കുട്ടിക്കാലത്തോ മുതിര്‍ന്ന ശേഷമോ അപൂര്‍വ്വമായി കണ്ടുവരുന്ന, സാധാരണയായി മാരകമല്ലാത്തതും തനിയെ മാറുന്നതുമായ വൈറല്‍ രോഗമാണ് റുബെല്ല ,കണ്ടിജന്‍റല്‍ റുബെല്ല സിന്‍ഡ്രോം എന്നാണു പൂർണ്ണ രൂപം.
ഇത് എങ്ങനെ പകരുന്നു..?
ടോഗാ വൈറസ് ഗ്രൂപ്പില്‍ പെടുന്ന റുബെല്ല വൈറസാണ് രോഗകാരി.
രോഗ ലക്ഷണം..?
തൊലിപ്പുറത്ത് മണല്‍ വാരിയിട്ടതുപോലെ തിണര്‍പ്പ്, ചെറിയ പനി, സന്ധിവേദന, കഴുത്തിനുപുറത്ത് കഴലവീക്കം, കണ്ണിനു ചുമപ്പ് എന്നിവയാണ് രോഗ ലക്ഷണം.
ഈ രോഗം വന്നാൽ...?
ഗര്‍ഭാവസ്ഥയില്‍ മാതാവിന് റുബെല്ല രോഗം ബാധിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന് ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നത്. അതും ആദ്യമൂന്ന് മാസത്തിനുള്ളിൽ വന്നാൽ മാത്രം..അംഗവൈകല്യം, ബുദ്ധിമാന്ദ്യം, ഹൃദ്രോഗം, കാഴ്ച- കേള്‍വി പ്രശ്നങ്ങള്‍, ആന്തരികാവയവങ്ങള്‍ക്ക് തകരാറുകള്‍ തുടങ്ങിയവയാണു കുഞ്ഞുങ്ങളെ ബാധിക്കാൻ സാധ്യതയുള്ളത്...
ജീവിതത്തില്‍ ഒരിക്കല്‍ ഒരാൾക്ക് റുബെല്ല ബാധിച്ച് കഴിഞ്ഞാൽ ശരീരം സ്വാഭാവിക പ്രതിരോധ ശേഷി ആര്‍ജിയ്ക്കും.പിന്നീടൊരിക്കലും ആ വ്യക്തിക്ക് ആ രോഗം ഉണ്ടാകില്ല.
സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച വസ്തുതകൾ..?
ഇതൊരു അപൂർവ രോഗമാണു..
ഗര്‍ഭിണിയാവാന്‍ തീരുമാനിക്കുമ്പോള്‍ ആവശ്യമെങ്കില്‍ രോഗബാധയെകുറിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം ഈ പ്രതിരോധ കുത്തിവെപ്പ് നടത്തിയാൽ മതി..എന്നാല്‍ ഗര്‍ഭിണികള്‍ക്ക് റുബെല്ല ബാധിച്ച കേസുകള്‍ സംസ്ഥാനത്ത് അടുത്ത കാലങ്ങളിലൊന്നും ഇത് വരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നു..
സർക്കാർ ഇപ്പോൾ പറയുന്നത്..?
സർക്കാർ,എയ്‌ഡഡ് സ്കൂളുകളിലെ എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് റുബെല്ല വാക്സിനേഷന്‍ നല്‍കണം.
രക്ഷിതാക്കളിൽ നിന്നും സാക്ഷ്യപത്രം ഒപ്പിട്ട് വാങ്ങിയതിനു ശേഷമാകും കുത്തിവെപ്പ് നൽകുക..
18 മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് എം.എം.ആര്‍ വാക്‌സിന്‍ നല്‍കുന്നതിനൊപ്പം അടുത്ത 12 വര്‍ഷത്തേക്ക് പെണ്‍കുട്ടികള്‍ക്ക് റുബെല്ല വാക്സിന്‍ നൽകും..
മുംബൈ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നാണു വിതരണത്തിനായി വാക്സിന്‍ എത്തിച്ചിട്ടുള്ളത്.
ചില സംശയങ്ങൾ.. ചോദ്യങ്ങൾ...?
1: വേണ്ടത്ര ബോധവത്കരണം നടത്താതെ ധ്രതി പിടിച്ച് വാക്സിന്‍ വിതരണം ആരംഭിച്ചതിനു പിന്നിൽ എന്തെങ്കിലും ഗൂഡ ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നു.
2: ഈ നീക്കത്തിനു പിന്നിൽ മുംബൈയിലെ കോർപ്പറേറ്റ് മരുന്നു കമ്പനിക്ക് ഒത്താശ ചെയ്ത് കൊടുക്കലാണോ..?..
3:ലാഭക്കൊതിയന്‍മാരായ ഔഷധ കമ്പനികള്‍ വികസ്വര രാജ്യങ്ങളിലെ ജനങ്ങളെ മരുന്നുപരീക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രവണതയുണ്ട്, ഇതും ആ ലിസ്റ്റിൽ പെടുമോ..?
4:ഈ വിഷയത്തിൽ പത്ര മാധ്യമങ്ങളും ചാനലുകളും ഒഴുക്കൻ മട്ടിലുള്ള വാർത്തകൾ നൽകി, രാഷ്ട്രീയപാർട്ടികളാകട്ടെ നിഗൂഡമായ മൗനം പാലിക്കുന്നു....?
5:സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത് എന്ന് പറയുന്നു..അതെന്താ ഈ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ രോഗം വരൂ.എന്നുണ്ടോ.?
6:ഗർഭിണികൾക്ക് നൽകേണ്ട കുത്തിവെപ്പ് എന്തിനാണു സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്..?
7:ചെറുപ്പത്തില്‍ എം.എം.ആര്‍ എടുത്തവരിലും ഒരിക്കല്‍ റുബല്ല ബാധിച്ചവരിലും റുബല്ലക്കെതിരെ പ്രതിരോധ ശക്തി ആര്‍ജ്ജിച്ചിട്ടുണ്ടാവുമെന്നതിനാല്‍ വീണ്ടും കുത്തിവെപ്പെടുക്കണമെന്ന് പറയുന്നതിനു എന്താണടിസ്ഥാനം..?
8:മനുഷ്യ ശരീരം റുബല്ല വാക്സിനോട് ഏതെല്ലാം തരത്തില്‍ പ്രതികരിക്കുന്നെന്നും മുമ്പ് റുബല്ലാ വാക്സിനേഷന്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും അവിടങ്ങളില്‍ ഇപ്പോഴും ഈ വാക്സിന്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നുമൊക്കെ വിശദമായ പഠനം നടത്തിയിട്ടുണ്ടോ..?
9:ഈ വാക്സിൻ അത്രക്ക് അത്യാവശ്യമായ ഒന്നാണെങ്കിൽ ആശങ്കാകുലരായ ജനങ്ങളെ അത് ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനും ആരോഗ്യ വകുപ്പിനുമില്ലേ..?
10: സർക്കാർ സൗജന്യമായാണു വിതരണം ചെയ്യുന്നതെങ്കിലും മുംബൈ കമ്പനി അത് ഓസിക്ക് തരില്ലെന്ന് എല്ലാവർക്കും അറിയാം..അപ്പോൾ എത്ര കോടി ഇതിനായി ചിലവഴിച്ചു, ..?
ചോദ്യങ്ങൾ ഇനിയും ബാക്കി, തൽക്കാലം ഞാനിത്രയും കൊണ്ട് നിർത്തി, ഇനി നിങ്ങൾ വായനക്കാർക്ക് വിട്ട് തരുന്നു, ചോദിക്കുക, ഉത്തരം കിട്ടുന്നത് വരെ ചോദിച്ച് കൊണ്ടേയിരിക്കുക,നമ്മുടെ മക്കളെ മരുന്ന് പരീക്ഷണത്തിനായുള്ള ഗിനിപ്പന്നികൾ ആക്കി മാറ്റുന്നുണ്ടോ എന്ന് തിരിച്ചറിയാനെങ്കിലും നമുക്ക് ഉത്തരങ്ങൾ കിട്ടിയേ പറ്റൂ...
0 Comments:
Post a Comment