ചൊവ്വ, മെയ് 13, 2025

Social Icons

Featured Posts

Followers

Thursday, January 30, 2014

കേരള പ്രീമിയർ ലീഗ്, മലപ്പുറത്ത്


മലപ്പുറം: ഫെഡറേഷന്‍കപ്പിന്റെ ആരവം അടങ്ങിയിട്ടേയുള്ളൂ..ഇതാ മലപ്പുറത്തെ ഫുട്ബാൾ ആരാധകർക്ക് മറ്റൊരു ഫുട്ബാൾ മാമാങ്കം കാണാൻ അവസരമൊരുങ്ങുന്നു. കേരള പ്രീമിയര്‍ ലീഗാണ് (കെ.പി.എല്‍) മലപ്പുറത്ത് വെച്ച് നടത്താൻ തീരുമാനമായിരിക്കുന്നത്.. മാര്‍ച്ച് രണ്ടാംവാരത്തിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണു  ടൂര്‍ണമെന്റിന് നടക്കുക..

ഐ.പി.എല്‍ മാതൃകയില്‍ നടക്കുന്ന പ്രീമിയര്‍ ലീഗില്‍ 11 ക്ലബ് ടീമുകളും കേരളത്തിന്റെ യൂത്ത്ടീമുമാണ് പങ്കെടുക്കുന്നത്. ഒന്നാംഗ്രൂപ്പ് മത്സരങ്ങള്‍ മലപ്പുറത്തും രണ്ടാംഗ്രൂപ്പ് മത്സരങ്ങള്‍ കോട്ടയത്തുമാണ് നടക്കുക

മത്സരം നടത്തിപ്പിന് കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പണികള്‍ അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്,


ഫെഡറേഷന്‍കപ്പ് തകര്‍പ്പന്‍ വിജയമാക്കിയ മലപ്പുറം മാതൃകയ്ക്ക് അംഗീകാരമായിട്ടാണ് പ്രീമിയര്‍ലീഗ് ഫുട്‌ബോള്‍ ഇവിടെ നടത്താന്‍ തീരുമാനിച്ചത്. . വൈകാതെ ഡ്യൂറന്റ് കപ്പ്, സന്തോഷ് ട്രോഫി...എന്നിങ്ങനെയുള്ള മികച്ച ടൂർണ്ണമെന്റുകൾ നമുക്ക് നേരിൽ വീക്ഷിക്കാനാകുമെന്ന് പ്രതീക്ഷിക്കാം...

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA