മലപ്പുറം: ഫെഡറേഷൻ കപ്പ് ഫുട്ബാൾ മത്സരങ്ങൾ മലപ്പുറത്തെ ഫുട്ബാൾ ആരാധകർക്ക് അമൂല്യമായ ഒരു വിരുന്നായിരുന്നു, മലപ്പുറത്തിന്റെ ഫുട്ബാൾ ചരിത്രത്തിൽ ചില വഴിത്തീരിവുകൾക്ക് ഫെഡറേഷൻ കപ്പും പയ്യനാട്ടെ സ്റ്റേഡിയവും ഒരു കാരണമായേക്കുമോ...? നമുക്ക് കാത്തിരുന്ന് കാണാം..
ഫെഡറേഷൻ കപ്പിൽ മോഹൻബഗാനും മുഹമ്മദൻസും ഡെമ്പോ ഗോവയുമൊക്കെ കളിച്ച് തിമിർത്തപ്പോൾ കേരളത്തിലെ ഫുട്ബാളിന്റെ ഹ്രദയഭൂമികയായ മലപ്പുറത്തെ ജനങ്ങളും കിനാവു കാണാൻ തുടങ്ങി..എന്ത് കൊണ്ട് നമ്മുടെ നാട്ടിൽ നിന്നും ഒരു ക്ലബ്ബ് ഇത് പോലുള്ള വലിയ ടൂർണ്ണമെന്റുകളിൽ പങ്കെടുക്കുന്നില്ല, നമുക്കും വേണ്ടേ ഒരു ഫുട്ബാൾ ടീം.. ഇതാ മലപ്പുറത്തുകാരന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമാകാൻ രൂപം കൊള്ളുന്നു " മലപ്പുറം എഫ്.സി "
ചർച്ചകളും വിശകലനങ്ങളും അണിയറയിൽ നടക്കുന്നു, മലപ്പുറം എഫ്.സി പേരിൽ തുടങ്ങുന്ന ടീം സി ഡിവിഷന്‍ മുതല്‍ കളിച്ച് തുടങ്ങാനാണ് പദ്ധതി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഐ ലീഗിലെത്താനാണ് ആലോചന. സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ ശ്രമം നടത്തുന്നു. ഫെബ്രൂവരി അവസാനത്തോടെ ലോഞ്ചിംഗ് നടത്താൻ കഴിയുമെന്നാണു സംഘാടകർ പ്രതീക്ഷിക്കുന്നത്..ഇപ്പോൾ ടീമിനു ലോഗോ രൂപവത്കരിക്കുന്നതിനായി ഒരു മത്സരം സംഘടിപ്പിച്ചിട്ടുണ്ട്..ജില്ലയുടെ തനിമയും കായിക സംസ്കാരവും ഉയർത്തിപ്പിടിക്കുന്നതും ലളിതവുമായ സ്രുഷ്ടികളാണു സ്വീകരിക്കുക, തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 10000/ രൂപ സമ്മാനം നൽകുന്നതായിരിക്കും അതോടൊപ്പം ഫൈനൽ റൗണ്ടിൽ എത്തുന്ന അവസാന പത്ത് സ്രുഷ്ടികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനവും നൽകുന്നതായിരിക്കും...എന്ന് ഭാരവാഹികൾ അറിയിക്കുന്നു.. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സ്രുഷ്ടികൾ ഡിജിറ്റൽ രൂപത്തിലോ പേപ്പറിലോ നേരിട്ടോ തപാൽ മുഖേനയോ ഇ-മെയിൽ മുഖേനയോ അയക്കാം..അയക്കേണ്ട വിലാസം :മലപ്പുറം ഫുട്ബാൾ ക്ലബ്ബ്. ബൈപ്പാസ് ജംഗ്‌ഷൻ ,മുണ്ട് പറമ്പ്, മുണ്ട് പറമ്പ (പി.ഒ ),മലപ്പുറം , 676 509,കേരള, ഇമെയിൽ വിലാസം: Malappuramfc@gmail.com, അയക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 20,
മലപ്പുറം എഫ്.സിയുടെ ഫേസ് ബുക്ക് പേജ്: https://www.facebook.com/MalappuramFC
*നിബന്ധനകൾ:
1. ഒരാൾ ഒരു ഡിസൈൻ മാത്രമേ അയക്കാൻ പാടുള്ളൂ,
2. ഡിസൈനുകൾ സ്വന്തം സ്രുഷ്ടിയായിരിക്കണം,
3. ഡിസൈനിനോടൊപ്പം മത്സരാർത്ഥിയുടെ പരിപൂർണ്ണ വിലാസവും ഫോൺനമ്പറും സമർപ്പിക്കണം.
4 എം.എഫ്.സി സംഘാടകർക്ക് മത്സരം നിർത്തി വെക്കുന്നതിനോ പുതിയ നിയമങ്ങൾ ചേർക്കുന്നതിനോ ഉള്ള പരിപൂർണ്ണ അവകാശം ഉണ്ടായിരിക്കും..
0 Comments:
Post a Comment