ഹാജിയാർ പള്ളി: കൈനോട് പുതിയങ്ങാടി മഅദിൻ മദ്രസ്സയുടെ നേത്രത്വത്തിൽ നബിദിനറാലി സംഘടിപ്പിച്ചു, രാവിലെ 7 മണിക്ക് മദ്രസ്സ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഹാജിയാർ പള്ളി ടൗൺ,മുതുവത്തുപറമ്പ്,നെടുമ്പോക്ക്,പൊറായി വഴി തിരിച്ച് മദ്രസ്സ പരിസരത്ത് തന്നെ സമാപിച്ചു,ഒട്ടനവധി മദ്രസാ-ദർസ് വിദ്യാർത്ഥികളും രക്ഷിതാക്കളും റാലിയിൽ സന്നിഹിതരായിരുന്നു, ഇമ്പമാർന്ന ഗാനങ്ങൾക്ക് ചുവട് വെച്ച് നയനാനന്ദകരമായ ദഫ് കളിയും റാലിയിൽ ഉണ്ടായിരുന്നു,മധുര പലഹാരങ്ങളും ശീതള പാനീയങ്ങളും വിതരണം ചെയ്ത് റാലിക്ക് സ്വീകരണം നൽകി ബഹുജനങ്ങളും റാലിയിൽ പങ്കാളികളായി..
ഉച്ചക്ക് മഅദിൻ മസ്ജിദിൽ പ്രത്യേക മൗലിദ് പാരായണവും അന്നദാനവും സംഘടിപ്പിച്ചിരുന്നു,
വൈകുന്നേരം 7മണിക്ക് മദ്രസ്സാ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി,
0 Comments:
Post a Comment