മലപ്പുറം: മലപ്പുറം നഗരത്തിൻറെ മുഖച്ഛായ തന്നെ മാറ്റിമറി ക്കുന്ന പുത്തൻ വികസന പ്രവർത്തനങ്ങളുടെ വിളമ്പരം ഉയർത്തിക്കൊണ്ടാണു മലപ്പുറം നഗരസഭാചെയർമാൻ കെ.പി.മുസ്തഫ ഈ പുതുവർഷത്തിലേക്ക് മലപ്പുറം നഗരസഭാ നിവാസികളെ സ്വാഗതം ചെയ്യുന്നത് ..
മലപ്പുറം നഗരസഭാ സമര്പ്പിച്ച 9 ബ്രഹത്തായ പദ്ധതികള്ക്ക് കേന്ദ്രസര്ക്കാരും സംസ്ഥാന സര്ക്കാരും അനുമതി നല്കിയിരിക്കുകയാണ് ..375 കോടി രൂപയാണ് വിവിധ പദ്ധതികള്ക്കായി അനുവദിച്ചിട്ടുള്ളത്.കേരളത്തിൽ മലപ്പുറം നഗരസഭയ്ക്ക് മാത്രമാണു ഇത്രയധികം ഭീമമായ തുക അനുവദിച്ചിട്ടുള്ളത്..അതിനായി നിരന്തര പരിശ്രമം നടത്തിയ മലപ്പുറം മുനിസിപ്പൽ കൗണ്‍സിലിനും മുനിസിപ്പൽ ചെയര്മാനും ഒരായിരം അഭിനന്ദനങ്ങൾ അര്പ്പിച്ച്ച് ഹജിയാർപള്ളി ന്യൂസ് &വ്യൂസ് ഈ പുതുവർഷത്തിൽ വീണ്ടും സജീവമാകുന്നു...ഏവര്ക്കും പുതുവതരാശംസകൾ ...
നടപ്പാകാൻ പോകുന്ന പദ്ദതികൾ ..
1: മുഴുവൻ വീടുകളിലും കാര്യക്ഷമമായ രീതിയിൽ ശുദ്ദജല വിതരണം നടപ്പിലാക്കും..പ്രത്യേകം ട്രീറ്റ് ചെയ്ത് ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നതിനായി 20 ലിറ്റർ വാട്ടര് ബോട്ടിലുകൾ വിതരണം ചെയ്യും..
2:24 മണിക്കുറും ലഭ്യമാകുന്ന രീതിയിൽ ആധുനിക രിതിയിലുള്ള ജലവിതരണ സംവിധാനം നടപ്പിലാക്കും..
3:15 മിറർ വീതിയിൽ വലിയവരംപ് മുതൽ കലക്ട്രേറ്റ് വരെ പുഴയോര സൈഡ് പാത നിര്മിക്കും ..അതിൽ 7 മിറർ വീതിയിൽ റോഡും 8 മിറർ വീതിയിൽ നടപ്പാതയും ഉള്പ്പെടും..
4:അതേ പോലെ തന്നെ ഹാജിയാര് പള്ളി മുതൽ ചാമക്കയം വരെ പുഴയോര പാത നിര്മിക്കും ..അതും 15 മിറർ വീതിയിലായിരിക്കും..ഒപ്പം ടൂരിസ്റ്റുകൾക്കായി ബോട്ട് സർവീസും ആരംഭിക്കും..
5:ആധുനിക രീതിയിലുള്ള മാലിന്യ ശുചീകരണ സംവിധാനം നടപ്പിലാക്കും.
6:മലപ്പുറം വലിയങ്ങാടി ജുമുഅത്ത് പള്ളി,കലക്ട്രേറ്റ് ,കോട്ടപ്പടി ഗ്രൗണ്ടിനു പിറക് വശത്ത് സ്ഥിതിചെയ്യുന്ന പാരനമ്പിയുടെ കൊട്ടാരം...എന്നിങ്ങനെ തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും സ്ഥാപനങ്ങളും പ്രത്യേകം പദ്ധതികൾ നടപ്പിലാക്കി സംരക്ഷിക്കും..
7:വലിയ വരമ്പ് ബൈപ്പാസിൽ ആധുനിക രീതിയിലുള്ള മത്സ്യ -മാംസ മാര്ക്കട്റ്റ് സ്ഥാപിക്കും..കോട്ടപ്പടി ടൗണിലെ മാര്ക്കറ്റ് അങ്ങോട്ട് മാറ്റും ..
8 :കോട്ടപ്പടിയിൽ മാര്ക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 10 നിലയില പാർക്കിങ്ങ് പ്ലാസ നിര്മിക്കും..
0 Comments:
Post a Comment