വ്യാഴം, മെയ് 08, 2025

Social Icons

Featured Posts

Followers

Friday, January 3, 2014

14-1-14 നു ഫെഡറേഷൻ കപ്പിനു പന്തുരുളും..


മലപ്പുറം: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കേരളത്തില്‍ വിരുന്നത്തെുന്ന ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും മലപ്പുറം മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ളക്സ് മൈതാനവുമാണ് വേദികള്‍. ടീമുകള്‍ ജനുവരി 10ന് എത്തിത്തുടങ്ങും.
ഐ ലീഗ് ഒന്നാം ഡിവിഷനിലെ 13ഉം രണ്ടാം ഡിവിഷനിലെ രണ്ടും സംഘങ്ങളും ആതിഥേയരുടെ പ്രതിനിധികളും നാല് ഗ്രൂപ്പായിത്തിരിഞ്ഞാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് എ, സി കളികള്‍  കൊച്ചിയിലും ബി, ഡി മത്സരങ്ങള്‍ മഞ്ചേരിയിലും നടക്കും. ചര്‍ച്ചില്‍ ബ്രദേഴ്സ്, യുനൈറ്റഡ് എസ്.സി, പുണെ എഫ്.സി, കേരളത്തിലെ ഈഗ്ള്‍സ് എഫ്.സി എന്നിവ ഗ്രൂപ്പ് എയിലും സ്പോര്‍ട്ടിങ് ഗോവ, ഈസ്റ്റ് ബംഗാള്‍, ബംഗളൂരു എഫ്.സി, റാങ്ദജീദ് യുനൈറ്റഡ് എന്നിവ ബിയിലും സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍, ഷില്ളോങ് ലജോങ്, മുംബൈ എഫ്.സി എന്നിവ സിയിലും ഡെംപോ ഗോവ, മുഹമ്മദന്‍സ്, യുനൈറ്റഡ് സിക്കിം, ഭവാനിപൂര്‍ എഫ്.സി എന്നിവ ഡിയിലുമാണ് ഇറങ്ങുക.
14 മുതല്‍ 21 വരെ ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ഒരു ദിവസം രണ്ട് കളിയുണ്ടാവും. 23നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. കലാശക്കളി 25ന് നടക്കും. ഫൈനലും രണ്ട് സെമിയും കൊച്ചിയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍, ഒരു സെമി ഫൈനല്‍ മഞ്ചേരിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഫുട്ബാള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്..
ഫെഡറേഷൻ കപ്പിനു എത്തിച്ചേരുന്ന ടീമുകൾക്കുള്ള പരിശീലന ഗ്രൗണ്ടുകളിലൊന്നായി കോട്ടപ്പടി മൈതാനത്തെയും  ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ മോഹൻ ബഗാൻ ടീമിന്റെ താമസവും മലപ്പുറം ടൗണിലായിരിക്കും...കോട്ടപ്പടി മൈതാനത്തിന്റെ അവസാന വട്ട മിനുക്ക്പണികൾ പൂർത്തിയായി വരുന്നു..മൈതാനത്ത് സ്ഥാപിക്കാനുള്ള ഗോൾപോസ്റ്റുകൾ രണ്ട് ദിവസം മുമ്പ് എത്തിക്കഴിഞ്ഞു..










0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA