
മലപ്പുറം നഗരമദ്ധ്യത്തില്‍ കോട്ടപ്പടിയില്‍ കടകളില്‍ വന്‍ തീപിടുത്തം. ആറ് കടകള്‍ പൂര്‍ണ്ണമായും രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. മലപ്പുറം സഹകരണ ബാങ്കിന്‍റെ കോട്ടപ്പടി ശാഖയിലേക്കും തീപടര്‍ന്നു. ആളപായമില്ല.വൈകീട്ട് നാലരയോടെ കോട്ടപ്പടി ഹാര്‍ഡ്‌വെയര്‍ എന്ന കടയിലുണ്ടായ തീ സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്ന കാരണമെന്നാണ് പ്രാഥമിക നിഗമനം.വളരെ പെട്ടന്ന് തന്നെ തീ പടര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.


Indian Rupee Converter
0 Comments:
Post a Comment