മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിളംബരമായി നടത്തിയ സാംസ്‌കാരിക ഘോഷയാത്ര മണിക്കൂറുകള്‍ നീണ്ടു. വൈകുന്നേരം 5.30 ആയിട്ടും ഘോഷയാത്ര അവസാനിച്ചിട്ടില്ല. റോഡിന് ഇരുവശവും ഘോഷയാത്ര വീക്ഷിക്കാന്‍ കുടുംബസമേതമാണ് പലരും എത്തിയത്.
ഉച്ചക്ക് 2 മണിയോടെ തന്നെ പ്രധാന വേദിയായ എം.എസ്.പി. ഗ്രൗണ്ട് നിറഞ്ഞിരുന്നു. ഘോഷയാത്രയുടെ മുന്‍ നിര വേദി ഒന്നിലെ പന്തലില്‍ എത്തുമ്പോഴേക്കും 5000 ത്തിലധികം പേര്‍ സീറ്റുറപ്പിച്ചിരുന്നു.
Share on linkedin Share on facebook Share on twitter Share on email More Sharing Services 0
0 Comments:
Post a Comment