മലപ്പുറം: കലയുടെ 53-ാമത് കലാമാമാങ്കത്തിന് മലപ്പുറത്ത് മിഴി തുറന്നു. സഹൃദയ മനസ്സിന്റെ കണ്ണും കാതും മനസ്സും ഇനി ഈ ചരിത്ര ഭൂമിയില്‍. അതിജീവന പോരാട്ടത്തിനും അധിനിവേശ പോരാട്ടത്തിന്റെയും മായ്ക്കാനാവാത്ത ചരിത്രമുള്ള മലപ്പുറത്തിന് ഇനി കലയുടെ ചരിത്രം കൂടി. 17 വേദികളിലായി 8000ത്തിലധികം പ്രതിഭകള്‍ 232 ഇനങ്ങളിലായി മാറ്റുരക്കും. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സ്‌കൂള്‍ യുവജനോത്സവത്തിന് വന്‍ ഒരുക്കങ്ങളാണ് മലപ്പുറത്ത് നടത്തിയത്.
കലോത്സത്തിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ്, എം.എല്‍.എ മാരായ അബ്ദുസമദ് സമദാനി, പി.ഉബൈദുല്ല, സിനിമാ നടി റീമ കല്ലിങ്ങല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കലോത്സവ വിളംബരമറിയിച്ച് കൊണ്ടുള്ള അതിമനോഹരവും വര്‍ണ്ണാഭവുമായ ഘോഷയാത്ര 2.30 ന് തന്നെ ആരംഭിച്ചു. ഇനിയും സമാപിച്ചിട്ടില്ല. ഘോഷയാത്രക്ക് മാറ്റേകാന്‍ വിദ്യാലയങ്ങള്‍ മത്സരാടിസ്ഥാനത്തില്‍ തന്നെ പങ്കെടുത്തു. നിശ്ചല ദൃശ്യങ്ങള്‍, കാവടിയാട്ടം, ഒപ്പന, കോല്‍ക്കളി, കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, ആദിവാസി നൃത്തം തുടങ്ങി നിരവധി ഇനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഭാരത് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ്, എന്‍.സി.സി, ജൂനിയര്‍ റെഡ് ക്രോസ്, വ്യാപാരി വ്യവസായി തുടങ്ങിയവരും അണിനിരന്നു.
ഘോഷയാത്രാ അംഗങ്ങളും, കാണാനെത്തിയവരുടെയും ബാഹുല്യം കൊണ്ട് മലപ്പുറം വീര്‍പ്പ്മുട്ടി. സംഘാടക സമിതിയുടെ കണക്ക് കൂട്ടലുകള്‍ക്കപ്പുറമായിരുന്നു സഹൃദയ ബാഹുല്യം.
ഇനി ഏഴ് നാള്‍ മധുരവും താള, ഭാവ, ലാസ്യ, നാട്യ കലകള്‍കൊണ്ടും ഇശലിന്റെയും ഗസലിന്റെയും തേനൂറും സ്വരമാധുരി കൊണ്ടും കലോത്സവ വേദികള്‍ നവരസങ്ങള്‍ സൃഷ്ടിക്കും.
ഘോഷയാത്രക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ്, എം.എല്‍.എമാരായ അഡ്വ.കെ.എന്‍.എ.ഖാദര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, പി.ഉബൈദുല്ല, കെ.ടി.ജലീല്‍, പി.ശ്രീരാമകൃഷ്ണന്‍, അഡ്വ
0 Comments:
Post a Comment