ഹാജിയാർ പള്ളി: മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് കളബ്ബ് സംഘടിപ്പിച്ച മഞ്ഞപ്പിത്ത വിമുക്ത നാട്, ജനമൈത്രി പോലീസ് കാമ്പയിൻ എന്നിവ എ.എൽ.പി സ്കൂളിനു മുന്നിൽ വൻ വികസനത്തിനു കൂടി വഴി മരുന്നായി..പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ മലപ്പുറം മണ്ഡലം എം.എൽ.എ പി ഉബൈദുള്ള സാഹിബിനു മാസ്ക്ക് കളബ്ബും എ.എൽ.പി സ്ക്ക്ക്കൂൾ പി.ടി..എ കമ്മറ്റിയും സം-യുക്തമായി സമർപ്പിച്ച നിവേദനം നിമിഷങ്ങൾക്കുള്ളിൽ സഫലമായി, സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നു ഒരു പാട് പാവപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പഠിക്കുന്ന ഈ സ്കൂളിനു പഠന പ്രവർത്തനങ്ങൾക്കാവശ്യമായ കമ്പ്യൂട്ടറും പ്രോജക്ടറും അനുവദിക്കുക, സ്കൂളിലെ നിരന്തരമായ മാലിന്യ പ്രശ്നം ഉചിതമായി പരിഹരിക്കാനാവശ്യമായ ബയോഗ്യാസ്സ് പ്ലാന്റും സ്ഥാപിക്കുക. എന്നിവയായിരുന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്.നിവേദനം പി.ടി.എ പ്രസിഡന്റ് പി.പി.അലവിക്കുട്ടി കൈമാറിയ ഉടനെ തന്നെ എം.എൽ.എ. എണീറ്റ് നിന്ന് ആ ആവശ്യങ്ങൾ അംഗീകരിച്ചു എന്ന് പറയുകയും രേഖാമൂലം നൽകുകയും ചെയ്തു. എത്രയും വേഗത്തിൽ തന്നെ അവ പ്രാവർത്തികമാക്കി നൽകാമെന്ന് അദ്ധേഹം ഉറപ്പ് നൽകുകയും ചെയ്തു..നിറഞ്ഞ കൈയ്യടിയോടെയും ഒട്ടധികം ആഹ്ലാദത്തോടെയുമാണു സദസ്സ് ഈ പൊടുന്നനെയുള്ള പ്രഖ്യാപനത്തെ വരവേറ്റത്, അങ്ങനെ ഏറെക്കാലമായി മുതുവത്തുമ്മൽ എൽ.പി.സ്ക്കൂൾ ആവശ്യമുന്നയിച്ചിരുന്ന കാര്യങ്ങൾ ഇപ്പോൾ സഫലമായിത്തീർന്നിരിക്കുന്നു.. അതിനു കാരണക്കാരായി വർത്തിച്ച മാസ്ക്ക് കളബ്ബിനെ അദ്ധേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു..
0 Comments:
Post a Comment