ഹാജിയാർ പള്ളി: മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ളബ് സംഘടിപ്പിച്ച " മഞ്ഞപ്പിത്ത വിമുക്ത നാട്" ബോധവത്കരണ കാമ്പയിനും "ജനമൈത്രി പോലീസ് " സെമിനാറും വൻ ജനപങ്കാളിത്തം കൊണ്ട് അക്ഷരാർത്ഥത്തിൽ ഒരു ചരിത്ര സംഭവമായി, ഉച്ചക്ക് 2:30 നു മുതുവത്തുമ്മൽ എൽ.പി.സ്കൂളീൽ വെച്ച് നടന്ന പരിപാടി മലപ്പുറം എം.എൽ.എ പി.ഉബൈദുള്ള പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.മാസ്ക്ക് പ്രസിഡന്റ് സിദ്ധീഖ്.സി സ്വാഗതം ആശംസിച്ചു.വാർഡ് കൗൺസിലർ കെ.കെ.ശിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് കൊണ്ട് മുനിസിപ്പൽ ചെയർ പേഴ്സൺ കെ.എം.ഗിരിജ, പി.ടി.എ പ്രസിഡന്റ് .പി.പി.അലവിക്കുട്ടി,മൂസക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.,തുടർന്ന് മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലെ ഹെൽത്ത് ഇൻസ്പെക്ടർ ദേവാനന്ദ് മഞ്ഞപ്പിത്ത രോഗപ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് ക്ളാസെടുത്തു, തുടർന്ന് മഞ്ചേരി ജനമൈത്രി പോലീസ് ഇൻസ്പെക്ടർ പൗലോസ് ജോൺ ജനമൈത്രി പോലീസ് സേവനങ്ങളെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് സംസാരിച്ചു, നൂറുകണക്കിനു സ്ത്രീകളും കുട്ടികളും പരിപാടിയിൽ സംബന്ധിച്ചു, മാസ്ക്ക് പുറത്തിറക്കിയ പ്രശ്നോത്തരി വിജയികളെ സബ് ഇൻസ്പെക്ടർ പൗലോസ് ജോൺ നറുക്കെടുത്ത് പ്രഖ്യാപിച്ചു, കളാസ് നയിച്ച അദ്ധേഹത്തിനുള്ള ഉപഹാരം പി.പി. അലവിക്കുട്ടി വിതരണം ചെയ്തു. മാസ്ക്ക് സെക്രട്ടറി ഷരീഫ് .പി നന്ദി ആശംസിച്ചു..
നിറഞ്ഞ സദസ്സ്

0 Comments:
Post a Comment