ചെറിയ പെരുന്നാളില്‍ കോട്ടക്കുന്ന്‌സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് തിരക്ക് കുറച്ചില്ല.
മൂന്നുമണിയോടെ കോട്ടക്കുന്നിലേക്ക് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി സഞ്ചാരികള്‍ എത്തിക്കൊണ്ടിരുന്നു. വൈകീട്ട് ആറുമണിയോടെ വന്‍ തിരക്കായി.
പെരുന്നാളിനോടനുബന്ധിച്ച് വിളക്കുകളെല്ലാം തെളിയിച്ചത് സഞ്ചാരികള്‍ക്ക് സഹായകരമായി. ഫ്‌ളവര്‍ ഷോയും, അലങ്കാര മത്സ്യപ്രദര്‍ശനവും കാര്‍ണിവെലും ഇവിടെ ഉണ്ടായിരുന്നു. ഇതിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെട്ടു.
സഞ്ചാരികളുടെ തിരക്ക് മുന്നില്‍ക്കണ്ട് മലപ്പുറം നഗരത്തില്‍ പോലീസ് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
Browse: Home > പെരുന്നാള്‍ ആഘോഷമായി; കോട്ടക്കുന്നില്‍ ജനം നിറഞ്ഞു
0 Comments:
Post a Comment