വിവരസാങ്കേതിക വിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് അത്ഭുതത്തോടെ കാണുന്ന ടെക്‌നോളജി നാളെ മറ്റൊന്നിലേക്ക് കൂടുമാറുന്ന അവസ്ഥ. സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിലാണ് നമ്മളും. എല്ലാ ഒരു വിരല്‍ തുമ്പില്‍ എന്ന ആശയം ഏറ്റവും സുഗമമായി ലഭ്യമായിക്കൊണ്ടിരിക്കുന്ന കാലം.
ദൂര സ്ഥലങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് പരസ്പരം കണ്ട് സംസാരിക്കാനാകുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് ഒരു കാലത്ത് രംഗത്തെത്തിയത്. ആ ടെക്‌നോളജി പിന്നെ പലകുറി പല പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായി. വീഡിയോ കോണ്‍ഫറന്‍സിംഗ് ആകര്‍ഷകമാക്കാന്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ സംവിധാനമാണ് ടെക് ലോകത്തെ വാര്‍ത്തകളില്‍ ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്. ത്രീഡിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്- കേട്ടാല്‍ വിരോധാഭാസം തോന്നാമെങ്കിലും സംഗതി യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ഒന്‍ടേറിയോയിലെ കിംഗ്‌സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഹ്യൂമന്‍ മീഡിയ ലാബിലാണ് ഈ പുതിയ സംവിധാനം ഒരുങ്ങിയിട്ടുള്ളത്. ഇതുപ്രകാരം വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നവര്‍ക്ക് പരസ്പരം ത്രീഡിയില്‍ കാണാനാകും.
‘ടെലിഹ്യൂമന്‍’ എന്ന പേരിട്ടിരിക്കുന്ന ഈ പുതിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിനായി നിര്‍മ്മിച്ചിരിക്കുന്നത് സിലിണ്ടറിക്കല്‍ പോഡാണ്. കോണ്‍ഫറസിംഗില്‍ സംസാരിക്കുന്നവരില്‍ ഒരാള്‍ ഈ ടെലിപോഡിനു മുന്നില്‍ നിന്നാല്‍ അങ്ങേ തലക്കുള്ള ആളുടെ ത്രീഡി ഇമേജ് ഈ പോഡില്‍ കാണാനാകും. സ്‌പെഷ്യല്‍ സെന്‍സറുകള്‍ ഉപയോഗിച്ചാണത്രെ ഇത് സാധ്യമക്കുന്നത്. 360 ഡിഗ്രിയില്‍ ഇമേജ് വ്യക്തമാകുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ മെയില്‍ ഓസ്റ്റിനില്‍ നടന്ന ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ഇന്ററാക്ഷനിലാണ് ഈ പുതിയ സാങ്കേതിക വിദ്യ അനാവരണം ചെയ്തത്.
0 Comments:
Post a Comment