വര്‍ണവൈവിധ്യമുള്ള വിവിധ യിനം അലങ്കാരമത്സ്യങ്ങള്‍, പേര്‍ഷ്യന്‍ കാറ്റ് എന്ന ഓസ്‌ട്രേലിയന്‍ പൂച്ച, ഇരുനൂറുമുതല്‍ അരലക്ഷം രൂപവരെ ജോഡിക്ക് വിലയുള്ള പലയിനം പ്രാവുകള്‍... സ്വദേശിമുതല്‍ വിദേശിവരെയുണ്ട് ഈ കൂട്ടത്തില്‍. മലപ്പുറം കോട്ടക്കുന്നിലൊരുക്കിയ പ്രദര്‍ശനം കാണികള്‍ക്ക് കൗതുകം പകരുന്നു.
അലങ്കാരമത്സ്യങ്ങള്‍ നൂറ് ഇനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ആനയുടെ തുമ്പിക്കൈ എന്നറിയപ്പെടുന്ന എലിഫന്റ് നോസ്, ചുംബിക്കുന്നമത്സ്യം എന്നറിയപ്പെടുന്ന കിസ്സിങ് ഗൗരമി, ഇലക്ട്രിക്കല്‍ ക്യാറ്റ് ഫിഷ്, റെഡ് ഓസ്‌കാര്‍ തുടങ്ങിയ മത്സ്യങ്ങള്‍ ഇവയില്‍പ്പെടും. അഞ്ച് രൂപമുതല്‍ 15,000 രൂപവരെ വിലയുള്ള മത്സ്യങ്ങള്‍. ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ പ്രാവിനങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഓസ്‌ട്രേലിയന്‍ പൂച്ചയും കശ്മീരി വളര്‍ത്തെലിയും കാണികളെ ആകര്‍ഷിക്കുന്നു. പ്രദര്‍ശനം സപ്തംബര്‍ രണ്ടുവരെ നീണ്ടുനില്‍ക്കും.
Browse: Home > വര്‍ണമത്സ്യങ്ങള്‍ കാണികള്‍ക്ക് കൗതുകമാകുന്നു
0 Comments:
Post a Comment