മലപ്പുറം: നഗരസഭയിലെ ജനന-മരണ രജിസ്റ്ററുകൾ സൂക്ഷിക്കുന്ന സെൽഫിന്റെ താക്കോൽ നഷ്ടപ്പെട്ട വിവാദം ഇപ്പോൾ വിജിലൻസ് അന്വേഷണത്തിനു വിടാൻ തീരുമാനമായി..
ഏതാനും ദിവസങ്ങൾക്ക് മുൻപാണു മലപ്പുറം നഗരസഭയിലെ ജനന-മരണ രജിസ്റ്ററുകൾ സൂക്ഷിക്കുന്ന സെൽഫിന്റെ താക്കോൽ നഷ്ടപ്പെട്ടത്.ഇതിനു പിന്നിൽ മലപ്പുറം പാസ്സ്പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജനന സർട്ടിഫിക്കറ്റ് ലോബിയാണെന്ന് സംശയമുണ്ട്.അതിനിടയിൽ ഭരണകക്ഷിയിൽ തന്നെയുള്ള ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ മാൻ പി.പി.സക്കീർ ഹുസൈൻ പുതിയ വെളിപ്പെടുത്തലുകൾ നടത്തുകയും രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു., നഗരസഭയിലെ വികസ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പരി.അബ്ദുൽ മജീദാണു താക്കോൽ നഷ്ടപ്പെട്ട സംഭവത്തിനു പിന്നിലെന്നും അനുവാദമില്ലാതെ രജിസ്റ്ററുകൾ പുറത്തെക്ക് കൊണ്ട് പോകാറുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു, മാത്രമല്ല മലപ്പുറം നഗരത്തിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനും അനുമതിക്കും ഒക്കെയായി വൻ തോതിൽ അഴിമതി നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി,ഉദ്യോഗസ്ഥർ ഇതിനു കൂട്ട് നിൽക്കുകയാണെന്നും കൂട്ട് നിൽക്കാത്ത ഒരു ഉദ്യോഗസ്ഥനെ സമ്മർദ്ദം ചെലുത്തി സ്ഥലം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ച് ഏത് അന്വേഷണത്തിനും തയ്യാറാണെന്നും നഗരസഭയ്ക്ക് ഇക്കാര്യത്തില്‍ യാതൊന്നും മറച്ചുവെക്കാനില്ലെന്നും നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ വ്യക്തമാക്കി. ജനന സര്‍ട്ടിഫിക്കറ്റുകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച റാക്കറ്റ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. ജനന-മരണ സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ച അലമാരയുടെ താക്കോല്‍ നഷ്ടപ്പെട്ടതും വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെയും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശചെയ്യുമെന്നും ചെയര്‍മാന്‍ യോഗത്തില്‍ വ്യക്തമാക്കി. അതേസമയം ബില്‍ഡിങ് പെര്‍മിറ്റ് നല്‍കുന്നതില്‍ ക്രമക്കേട് നടന്നുവെന്നത് സംബന്ധിച്ച് ഇതുവരെയായി പരാതികളെന്നും ലഭിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പരാതികളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
ജനന-മരണ രജിസ്റ്റര്‍ സൂക്ഷിച്ച അലമാരയുടെ താക്കോല്‍ നഷ്ടപ്പെട്ടതും നഗരസഭാ സ്ഥിരംസമിതി ചെയര്‍മാന്‍ മറ്റൊരു സ്ഥിരംസമിതി ചെയര്‍മാനെതിരെ ഉന്നയിച്ച ആരോപണങ്ങളും വ്യാജ സര്‍ട്ടിഫിക്കറ്റിന്‍േറതുമെല്ലാം ഗൗരവമായ കാര്യങ്ങളാണെന്നും നഗരസഭയുടെ വിശ്വാസ്യതയെയാണ് ഇത് ബാധിച്ചിരിക്കുന്നതെന്നും ഇടതുപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

0 Comments:
Post a Comment