മലപ്പുറം:മഴക്കാല പൂർവ്വ ആരോഗ്യ-ശുചിത്വ ബോധവതകരണവും ശുചീകരണ യജ്ഞവും.പദ്ധതിയുടെ ഭാഗമായി മലപ്പുറം നഗരസഭയിൽ ഈ വരുന്ന 26.5.2012 ശനി വൻ തോതിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു, മലപ്പുറം മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും അന്നേ ദിവസം ബഹുജനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും, ഉദ്യോഗസ്ഥർ, രാഷ്ട്രീയ സംഘടനകൾ, സന്നദ്ധസംഘടനകൾ, പോലീസ് ഡിപ്പാർട്ട്മെന്റ്..എന്നിങ്ങനെ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ജനങ്ങൾ ഒത്തൊരുമിക്കുന്ന ഈ പ്രോഗ്രാം മലപ്പുറം നഗരത്തെ അക്ഷരാർത്തത്തിൽ ക്ലീൻ സിറ്റി ആക്കിമാറ്റും. ഇപ്പോൾ തന്നെ മലപ്പുറം നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളും മറ്റും നഗരസഭജീവനക്കാർ നീക്കം ചെയ്ത് തുടങ്ങി..26 നു നടക്കുന്ന സമ്പൂർണ്ണ ക്ലീനിംഗ് പ്രോഗ്രാമിൽ മുഴുവൻ ജനങ്ങളും അവരവരുടെ വീടും പരിസരവും വ്രത്തിയാക്കി പൊതുസ്ഥലങ്ങൾ വ്രത്തിയാക്കാൻ സഹകരിച്ച് പങ്കാളികളാകണമെന്ന് മുനിസിപ്പൽ ചെയ്ർമാൻ.കെ.പി.മുസ്തഫ അഭ്യർത്തിച്ചു..
0 Comments:
Post a Comment