ശനി, മെയ് 03, 2025

Social Icons

Featured Posts

Followers

Sunday, May 13, 2012

വികസനക്കുതിപ്പേകി റോഡ് ഉദ്ഘാനം.


ഹാജിയാർ പള്ളി:കാഞ്ഞിരം ചോല -പൊറായി ചേരി IHSDP പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ട റോഡിന്റെ ഉദ്ഘാടനം ഇന്ന് (ഞായർ) വൈകുന്നേരം 4 മണിക്ക് മലപ്പുറം മുനിസിപ്പൽ ചെയർമാൻ കെ.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു.,


 കാഞ്ഞിരം ചോല -കുണ്ടിൽ സ്വദേശികളുടെ ഒരു പാട് നാളത്തെ കാത്തീരിപ്പിനും പ്രതീക്ഷകൾക്കും അറുതി വരുത്തിയ റോഡുദ്ഘാടനം കാണാൻ വൻ ജനസഞ്ചയം തന്നെ തടിച്ച് കൂടിയിരുന്നു , കാതടിപ്പിക്കുന്ന കരി മരുന്ന് പ്രയോഗവും നാവിൽ രുചിയൂറുന്ന അട പ്രഥമൻ പായസ വിതരണവും എല്ലാം  കൂടി അക്ഷരാർത്ഥത്തിൽ നാട് ആഘോഷത്തിമിർപ്പിലമരുകയായിരുന്നു..വാർഡ് കൗൺസിലർമാരായ കെ.കെ.ശിഹാബുദ്ധീൻ, പ്അരി.അബ്ദുൽ മജീദ്, മുൻ കൗൺസിലർ വാളൻ.ഖദീജ, ഹമീദ് കാക്ക, ജവഹർ അലി.ടി.ടി, കോയ, മൂനീർ.വി.ടി, ഉനൈസ്, മുനവ്വർ, ...എന്നിങ്ങനെ തുടങ്ങിയ നിരവധി നാട്ടുകാരും പൗരപ്രമുഖരും  യുവാക്കളും പരിപാടിയിൽ പങ്കെടുത്തു..

കൂടുതൽ ചിത്രങ്ങൾ ഉടൻ പ്രതീക്ഷിക്കാം..



(ചിത്രങ്ങൾക്ക് കടപ്പാട്: സയ്യിദ് സഫീക്ക് ഹുസൈൻ )

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA