വെള്ളി, മെയ് 02, 2025

Social Icons

Featured Posts

Followers

Tuesday, May 29, 2012

ശുചികരണം നടത്തി ..


ഹാജിയാര്‍ പള്ളി:  മലപ്പുറം നഗരസഭ നടപ്പിലാക്കിയ "മഴയെത്തും മുമ്പേ " മഴക്കാല പുര്‍വ്വ ശുചികരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുതുവത്തുമ്മല്‍ പ്രദേശത്ത് മുതുവത്തുമ്മല്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്
 ( MASC )  അംഗങ്ങള്‍ ശുചികരണപ്രവര്‍ത്തനം നടത്തി .നേരത്തെ തന്നെ പ്രദേശത്തെ ഓരോ വിടുകളിലും ചെയ്യേണ്ട ശുചിത്വ കര്‍മ്മ പരിപാടികള്‍ വിശടമാക്കി ഒരു ലഘുലേഖ ക്ലബ്ബു പുറത്തിറക്കിയിരുന്നു ..അതിന്‍പ്രകാരം ഒട്ടുമിക്ക വിടുകളിലും ശുചികരണ പ്രവര്ത്തനങ്ങള്‍ തുടങ്ങിയിരുന്നു ..മേയ് 27 നു രാവിലെ 7 മണിയോടെ ആയിരുന്നു പോതുസ്തല ശുചികരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം .വാര്‍ഡ്‌ കൌണ്‍സിലര്‍ കെ.കെ.ശിഹാബുദ്ധീന്‍ ഉദഘാടനം നിര്‍വഹിച്ചു .തുടര്‍ന്നു അന്‍പതോളം വരുന്ന ക്ലബ്ബംഗങ്ങള്‍ മുതുവത്തുമ്മല്‍ റോഡിലും പുതിയ വളപ്പ് പള്ളി റോഡിലും  ഇരു വശത്തെയും കാടുകള്‍ വെട്ടിത്തെ ളിക്കുകയും ഓവുചാലുകള്‍ വ്രത്തിയാക്കുകയും ചെയ്തു .പരിപാടിക്ക് പിന്തുണയേകി താഴെ പുളിക്കല്‍ പള്ളി പരിസരത്ത്  യുവധാര വായനശാല അംഗങ്ങളും ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ..തുടര്‍ന്നു ഉച്ചക്ക് ഒരു മണിയോടെ വാഹനവുമായി കറങ്ങി വിവിധ പ്രദേസങ്ങളില്‍ ജനങ്ങള്‍ ശേഖരിച്ചു വെച്ച വേസ്റ്റുകള്‍ കയറ്റി നഗരസഭ ജിവനക്കാര്‍ക്ക് കൊണ്ട്പോകാന്‍ സൌകര്യ പ്രദമാകുന്ന തരത്തില്‍ മുതുവത്തുമ്മല്‍ റോഡ്‌ പരിസരത്ത് സ്വരുക്കുട്ടി വെക്കുകയും ചെയ്തു. തുടര്‍ന്നു അവ മുനിസിപ്പാലിറ്റി ജിവനക്കാര്‍ കൊണ്ടു പോയി..പരിപാടികള്‍ക്ക് ലുഖ്മാന്‍ ,സിദ്ധിഖ് ,മുനീര്‍.വി.ടി , ഷരിഫ് ,കമ്പര്‍ ,അസ്-ലം , എന്നിങ്ങനെ തുടങ്ങിയവര്‍ നേത്രത്വം നല്‍കി .

 
 
പരിപാടിയില്‍ നിന്നും  ചില ചിത്രങ്ങള്‍

















0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA