സംസ്ഥാനത്ത് ഏറ്റവും ആദ്യം പാഠപുസ്തകം വിതരണം തുടങ്ങുന്നത് മലപ്പുറം ജില്ലയില്‍. കൂടുതല്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ളതു കൊണ്ടാണിത്. 40 ലക്ഷം പുസ്തകങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യേണ്ടത്.
മിക്കവാറും ബുധനാഴ്ചയോടെ വിതരണം ആരംഭിക്കാനാണ് അത് ഏറ്റെടുത്തിട്ടുള്ള തപാല്‍ വകുപ്പിന്റെ തീരുമാനം. ഏപ്രില്‍ 15ഓടെ എല്ലാ സ്‌കൂളിലും പുസ്തകങ്ങള്‍ എത്തിക്കാനാണ് പദ്ധതി.
ഇത്തവണ കുട്ടികള്‍ക്ക് പരീക്ഷാഫലം അറിയുന്നതോടൊപ്പം ജയിച്ച ക്ലാസ്സിലെ പുസ്തകങ്ങളും കൊണ്ടുപോകാം എന്ന നേട്ടമാണ് ഇതിലൂടെ ലഭ്യമാകുക. സ്‌കൂള്‍ അടയ്ക്കുന്നതിനുമുമ്പ് തന്നെ പുസ്തകങ്ങള്‍ എത്തിച്ചാല്‍ അധ്യാപകര്‍ക്കും അതില്‍ സഹായിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ കരുതുന്നു.
കളക്ടറേറ്റിലെ പുതിയ സി ബ്ലോക്കിലാണ് പുസ്തകങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഇനിയും പത്ത് ലോഡ് കൂടി എത്താനുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ഇവ എത്തുമെന്നാണ് കരുതുന്നത്. മുഴുവന്‍ എത്തിക്കഴിഞ്ഞാലേ ഒറ്റയടിക്ക് വിതരണം സുഗമമായി നടത്താനാവൂ എന്ന് മേല്‍നോട്ട ഉദ്യോഗസ്ഥന്‍ പി.വിജയന്‍ പറഞ്ഞു.
Browse: Home > മലപ്പുറത്ത് പാഠപുസ്തക വിതരണം തുടങ്ങുന്നു
0 Comments:
Post a Comment