ഒരു പാട്ടുകാരനാകാന്‍ അല്ലെങ്കില്‍ പാട്ടുകാരിയാകാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ സ്വരമാധുരിയും,അക്ഷരസ്ഫുടതയുമെല്ലാം വില്ലനാവുുമ്പോള്‍ ആ ആഗ്രഹം പകല്‍ക്കിനാവാകുമെന്നുമാത്രം. ഈ തടസ്സങ്ങളെയെല്ലാം മാറ്റി നിര്‍ത്തി നിങ്ങളെ വാനമ്പാടിയാക്കാന്‍ ഒരു സോഫ്റ്റ്‌വെയര്‍ വന്നിരിക്കുന്നു.;ലദിദ എന്ന് നാമകരണം ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചിരിക്കുന്നത് ജോര്‍ജിയയിലെ മ്യൂസിക് ഇന്റെലിജന്‍സ് ബ്യൂറൊയുടെ ഡയറക്ട്‌റായ പരാഗ് ചോര്‍ഡിയയാണ്.
മൊബൈലിലും,ഐഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ സാധിക്കുന്ന ഈ സോഫ്റ്റവെയറില്‍ നിങ്ങളുടെ ശബ്ദം ഒന്ന് റെക്കോര്‍ഡ് ചെയ്താല്‍ മതി. പിന്നെ ശബ്ദത്തിന്റെ പിച്ചും അതിന് അനുയോജ്യമായ സംഗീതവും തനിയെ നല്‍കി നിമിഷങ്ങള്‍ക്കകം മധുരഗാനമായി പുറത്തിറക്കും. നൂറില്‍പരം ഗാനങ്ങളുടെ ഡാറ്റാബെയ്‌സുമായി റെക്കോര്‍ഡ്‌ചെയ്തിരിക്കുന്ന സ്വരം ഒത്തുനോക്കിയാണ് അതിനനുസൃതമായ സംഗീതം ലദിദ നല്‍കുന്നത്.നീണ്ടനാളത്തെ കഠിനപ്രയത്‌നത്തിലൂടെ മാത്രം സ്വായത്തമാക്കാവുന്ന ഒന്നാണ് സംഗീതം എന്ന പൊതുധാരണ പൊളിച്ചെഴുതുവാനാണ് ലദിദയിലുടെ ശ്രമിക്കുന്നതെന്നാണ് പരാഗ് ചോര്‍ഡിയ പറയുന്നത്
സംഗീതം ആസ്വദിക്കുന്നവരേയും,പാട്ട് പാടുവാന്‍ ഇഷ്ടപെടുന്നവരേയും പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം,സോഷ്യല്‍നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളിലും സംഗീതത്തിന്റെ സാന്നിധ്യം ഊട്ടിയുറപ്പിക്കുകയാണ് ലദിദയിലൂടെ ഇവരുടെ ശ്രമം. കേവലം 150 രൂപക്ക് ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയുന്ന ലദിദ അധികം വൈകാതെ വിപണിയില്‍ എത്തും. ഭാവിയില്‍ പാട്ട് പാടാതെ തന്നെ മധുരഗാനങ്ങള്‍ നിര്‍മ്മിക്കുവാനുള്ള സാങ്കേതിക വിദ്യയുടെ പണിപുരയിലാണ് ലദിദയുടെ പിന്നണിപ്രവര്‍ത്തകര്‍. എന്തായാലും പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ സ്വരമാധുരിയോടെയും ,വ്യത്യസ്തമായ സംഗീത ശൈലികള്‍ കൊണ്ടും സംഗീതലോകം വാഴുന്ന പലര്‍ക്കും അധികം വൈകാതെ പണി ഇല്ലാതാകാനാണ് സാധ്യത.
0 Comments:
Post a Comment