ഹാജിയാര്‍പള്ളിയില്‍ ഓട്ടോ മറിഞ്ഞ് കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വേങ്ങര പുത്തനങ്ങാടി കരിമ്പനക്കല്‍ കുഞ്ഞിപ്പോക്കര്‍ (85), മകന്‍ ഹുസൈന്‍, മകള്‍ റംല (38), പേരമക്കളായ ഫാത്തിമ സുഹാദ (എട്ട്), ഷാനു (ഒമ്പത് മാസം) എന്നിവര്‍ക്കാണ് പരിക്ക്.
മഞ്ചേരിയില്‍നിന്ന് വേങ്ങരയിലേക്ക് പോകുന്ന ഓട്ടോ ഉച്ചയോടെ ഹാജിയാര്‍പള്ളിയിലെ തൂക്കുപാലത്തിന് സമീപമെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ റംല, ഷാനു എന്നിവരെ പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
0 Comments:
Post a Comment