മലപ്പുറം നഗരസഭയുടെ ഇരുപതു വര്‍ഷത്തെ സമഗ്രവികസനത്തിനായി 1144 കോടിയുടെ കരട് രൂപ രേഖയായി. വിവിധ മേഖലകളില്‍ വന്‍ പുരോഗതി ലക്ഷ്യമാക്കിയാണ് രൂപരേഖ തയാറാക്കിയത്. ഇതിനായി ഇന്നലെ ചേര്‍ന്ന മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.
ആരോഗ്യം, വ്യവസായം, വാണിജ്യം, കൃഷി, മാലിന്യ സംസ്കരണം, ടൂറിസം തുടങ്ങിയ മേഖലകളിലാണ് പദ്ധതികള്‍ നടപ്പാക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രി, താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം എന്നിവയാണ് ആരോഗ്യമേഖലയില്‍ നടപ്പാക്കാന്‍ ഉദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍. ജനവാസ കേന്ദ്രങ്ങളില്‍ മലിനീകരണമില്ലാത്ത തൊഴില്‍ യൂണിറ്റ് സ്ഥാപിക്കും. ഖരമാലിന്യ സംസ്കരണ പ്ലാന്റില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.മേല്‍മുറി ബസ് സ്റ്റാന്റ്, ബസ് ടെര്‍മിനല്‍ എന്നിവ സ്ഥാപിക്കും.
ടൂറിസം മേഖലയിലാണ് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. ശാന്തി തീരം പദ്ധതി, കോട്ടക്കുന്നില്‍ മ്യൂസിയം, ടൂറിസ്റ് വില്ലേജ്്, റോപ് വേ, ഷോപ്പിങ്ങ് കോംപ്ലക്സ്, സയന്‍സ് പാര്‍ക്ക്, എന്നിവയും നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ നിരവധി ചെറുകിട പദ്ധതികളും 20 വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. കടലുണ്ടി ചെക്ക് ഡാം സ്ഥാപിക്കും.
പദ്ധതിയുടെ കരട് രേഖ രണ്ടു മാസത്തിനകം മുന്‍സിപ്പാലിറ്റിയിലെത്തും. പൊതുജനങ്ങള്‍ക്കിതു പരിശോധിക്കാം. ഇതിനു ശേഷമായിരിക്കും അന്തിമ അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കുക. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. മുസ്തഫ അധ്യക്ഷനായിരുന്നു.
0 Comments:
Post a Comment