മുതുവത്തുമ്മൽ പ്രദേശത്ത് റോഡിൽ പുതുവർഷ ആശംസകൾ എഴുതുന്ന യുവാക്കൾ..ഒരു ദ്രശ്യം
വീണ്ടുമൊരു പുതുവത്സരം കൂടി,
ഇളംകാറ്റ് വീശുന്ന നിലാവു പരക്കുന്ന പിന്നെ നേര്‍ത്ത മഞ്ഞു പൊഴിയുന്ന ഈ രാവില്‍ ഒരു വര്‍ഷം കൂടി യാത്ര പറഞ്ഞു പോവുകയാണ്. കണ്ണുനീരും ചിരിയും കാത്തിരിപ്പും പ്രാര്‍ത്ഥനകളും സ്വപ്നങ്ങളുമൊക്കെ ഇനിയും ബാക്കി.....
സത്യത്തിൽ പുതുവര്‍ഷത്തിന് എന്തു പ്രസക്തിയാണുള്ളത്? ഒരിടത്തുമിതൊരു അദ്ധ്യയന വര്‍ഷാരംഭമോ അവസാനമോ അല്ല. മതപരമായ ആചാരമല്ല. . എന്നിട്ടുമെന്തേ....?
വിദേശ മദ്യഷാപ്പുകൾക്ക് മുന്നിൽ അച്ചടക്കത്തോടെ നിൽക്കുന്ന ക്യൂവുകൾ...അടിച്ച് പൂസായി റോഡ് സൈഡിൽ കിടക്കുന്ന പാമ്പുകൾ, ഉച്ചത്തിൽ ഹോൺ മുഴക്കി തെരുവകളിലൂടെ കറങ്ങുന്ന വാഹനങ്ങൾ, ആവേശവും അടിപിടികളും നടക്കുന്ന ഗാനമേളകളും സ്റ്റേജ് ഷോകളും..അർദ്ധ രാത്രി ദിഗന്ദം മുഴക്കുമാറു പൊട്ടുന്ന അമിട്ടുകൾ....എല്ലാം എന്തിനു വേണ്ടി...?, ആർക്ക് വേണ്ടി... ?
ശരിക്കും പുതുവര്‍ഷം ഒരു യാത്രപറച്ചിലിന്റെ അന്തരീക്ഷമുണര്‍ത്തണം..
ഇവിടെ വിട പറയുന്നത് കാലമാണ്. ആരെയും കാത്തുനില്‍ക്കാതെ ഇടവഴിയിലൂടെ വടിയൂന്നി നടന്നകലുകയാണ് കാലമെന്ന പഥികന്‍, ചരിത്രത്തിന്റെ വീട്ടിലേയ്ക്ക്......
പള്ളിക്കൂടമുറ്റത്തെ വാകമരത്തിലെ പൂക്കള്‍ ഒരു വേനലില്‍ കൊഴിഞ്ഞുപോകും. എന്നാല്‍ അടുത്ത വസന്തത്തില്‍ അതു വീണ്ടും പൂചൂടും. ഈ വിഷുവിനെന്നപോലെതന്നെ സ്വര്‍ണ്ണനിറമുള്ള കണികൊന്നപ്പൂവുകള്‍ അടുത്ത വര്‍ഷവുമുണ്ടാവും. വീട്ടിലേയ്ക്കുള്ള വഴിയരുകില്‍ പൂത്തുനിന്ന ചെമ്പകത്തിന്റെ ചില്ലകളെ നൃത്തം പഠിപ്പിച്ച വൃശ്ചികതെന്നല്‍ വീണ്ടും വരും. പക്ഷേ ഒന്നോര്‍ക്കുക; നമ്മുടെ ജീവിതം ഒരിക്കല്‍ കഴിഞ്ഞാല്‍ പിന്നെ തിരിച്ചു വരില്ല. ..നമ്മുടെ ജീവിതത്തിലെ വിലയേറിയ ഒരു വർഷമാണു നഷ്ടപ്പെട്ടിരിക്കുന്നത്,അതിനി ഒരിക്കലും തിരിച്ച് കിട്ടില്ല,ഒരു പക്ഷേ അടുത്ത പുതുവർഷം നമുക്ക് ജീവിക്കാൻ അനുവദിച്ച് കിട്ടിക്കൊള്ളണം എന്നുമില്ല..അതിനാൽ ബാല്യമാകട്ടെ, കൗമാരമാകട്ടെ, യൗവനമാകട്ടെ അതുള്ളപ്പോള്‍ അന്തസ്സോടെ അഭിമാനത്തോടെ പരസ്പരസ്നേഹവും സാഹോദര്യവും കൈമുതലാക്കി സത്യവും നീതിയും മുറുകെപ്പിടിച്ച് ജീവിച്ചു തീര്‍ക്കുക, സമൃദ്ധമായി....
ഏവർക്കും ഹാജിയാർ പള്ളി ഓൺലൈനിന്റെ പുതുവത്സരാശംസകൾ
0 Comments:
Post a Comment