ഹാജിയാർ പള്ളി ഹയ്യാത്തിൽ ഇസ്ലാം മദ്രസ്സയുടെ അൻപതാം വാർഷികാഘോഷം വിപുലമായി ആഘോഷിക്കുവാൻ വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണ യോഗം മുതുവത്തുമ്മൽ മദ്രസ്സയിൽ വെച്ച് ചേർന്നു, ഹക്കീം.പുല്ലാണി സ്വാഗതം ആശംസിച്ചു,മണ്ണിശ്ശേരി അബൂകുട്ടി കാക്ക അദ്ധ്യക്ഷത വഹിച്ചു, കെ.വി.ഹുസൈൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു, ആശംസകർ അർപ്പിച്ച് മച്ചിങ്ങൽ അസൈൻ കാക്ക സംസാരിച്ചു.ഈ വരുന്ന റബീഉൽ അവ്വൽ 12, 13, 14 തിയ്യതികളിലായിരിക്കും പരിപാടികൾ നടക്കുന്നത്, മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, അൻപതാം വാർഷിക സുവനീർ പ്രകാശനം , ദഫ് മത്സരം , ഘോഷയാത്ര, അന്നദാനം, കഥാപ്രസംഗം, മതപ്രഭാഷണം,പൊതുസമ്മേളനം എന്നിങ്ങനെ വൈവിദ്ധ്യമായ പരിപാടികളാണു സംഘാടക സമിതി നിശ്ചയിച്ചിട്ടുള്ളത്, ഈ പരിപാടി വിജയകരമായി നടത്തുന്നതിനുള്ള സ്വാഗത സംഘ രൂപീകരണവും നടന്നു. മുഹമ്മദലി, കെ.കെ.ശിഹാബുദ്ധീൻ, അസീസ്.പരി, രായിൻ-കുട്ടി കാക്ക,കെ.ടി.മൊയ്തീൻ കാക്ക, ഉസ്മാൻ, പറമ്പിൽ സിദ്ദീഖ്, ചക്കിങ്ങൽ മൊയ്തീൻ, സൈതലവി ഫൈസി,എന്നിങ്ങനെയുള്ള ഒട്ടനവധി രക്ഷിതാക്കളും പൗര പ്രമുഖരും യുവാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു..
0 Comments:
Post a Comment