മലപ്പുറം ക്രാഫ്റ്റ്സ് മേള 2011 ന്റെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് ഫുഡ് കോര്‍ട്ട്. ഇതിനായി 15 ഫുഡ് കോര്‍ട്ടുകള്‍ തയ്യാറായി. ഓരോ ഫുഡ് കോര്‍ട്ടിലും വിവിധ തരം ഭക്ഷണം വിതരണം ചെയ്യുന്നു എന്നതാണ് ഫുഡ് മേളയുടെ പ്രത്യേകത.
മലബാറിന്റെ തനതായ ഭക്ഷണങ്ങള്‍ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളുടെയും അറേബ്യന്‍ ഭക്ഷണങ്ങളുടെയും പ്രത്യേകം കോര്‍ട്ടുകള്‍ ഉണ്ടായിരിക്കും. കുട്ടനാടന്‍ വിഭവങ്ങളും വിവിധതരം ദോശകളും തലശ്ശേരി ഫുഡ്സ് ചൈനീസ് വിഭങ്ങള്‍, എതിനിക് ഫുഡ്സ്, വിവിധ തരം പായസങ്ങള്‍ എന്നിവ ഇത്തവണത്തെ ഫുഡ് മേളയുടെ ആകര്‍ഷകങ്ങളാണ്.
മത്തിയും കപ്പയും മുതല്‍ കുട്ടനാടന്‍, വയനാടന്‍, മലബാര്‍, അറേബ്യന്‍, ഇന്ത്യോനേഷ്യന്‍,ചൈനീസ് രുചി വൈവിധ്യങ്ങളുമായി കോട്ടക്കുന്നിലെ ഫുഡ്കോര്‍ട്ട് ക്രാഫ്റ്റ്സ് മേളയില്‍ പതിനായിരങ്ങളെ ആകര്‍ഷിക്കുന്നു. കുടുംബശ്രീ യൂനിറ്റുകാരാണ് കപ്പ, മത്തി, പുട്ട് തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ ഒരുക്കിയത്. അബോണ ഒരുക്കിയ ഹട്ടില്‍ മീന്‍, പത്തിരി, ബീഫ് ആന്‍ഡ് ചിക്കന്‍, ചട്ടിപ്പത്തിരി, വെജിറ്റബിള്‍ റോള്‍, കട്ട്ലെറ്റുകള്‍, ചിക്കന്‍ കിളിക്കൂട് എന്നീ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നു. 101 തരം ജിലേബികളുമായാണ് ഹസ് ബേക്സ് സ്വീറ്റ്സ് എത്തിയിരിക്കുന്നത്. ജിഞ്ചര്‍, പിസ്ത, ചോക്കലറ്റ്, രാഗി, തുടങ്ങിയ ജിലേബികളാണ് ഇവിടെയുള്ളത്. പൈനാപ്പിള്‍ പാസയം, 101 തരം ദോശകള്‍ (ചെമ്മീന്‍ ദോശ, ചിക്കന്‍ ദോശ, മീറ്റ് ദോശ, മുട്ട ദോശ, ആലുഗോപി ദോശ തുടങ്ങിയവ) ഒരുക്കിയിരിക്കുന്നത് കേരള കാറ്ററിങ് ഗ്രൂപ്പിന്റെ ഹട്ടാണ്. ഫുഡ് ആന്‍ഡ് ഫണ്‍ ഒരുക്കിയിരിക്കുന്ന കുട്ടനാടന്‍ സ്റ്റാളില്‍ പത്തിരി, അപ്പം മുതല്‍ മത്തി മാങ്ങ മപ്പാസ്, നെയ്മീന്‍ വറ്റിച്ചത്, കൂന്തല്‍ വരട്ടിയത്, കരിമീന്‍ പൊള്ളിച്ചത്, ചെമ്മീന്‍ തീയല്‍, കടുക്ക വരട്ടിയത് എന്നീ വിഭവങ്ങള്‍ ഉണ്ട്.
ഇന്തോനേഷ്യന്‍ വിഭവമായ ഇന്‍ഡോമി നൂഡില്‍സ് ആണ് എസ്.എസ് ഇന്റര്‍നാഷണല്‍ ഒരുക്കിയിട്ടുള്ളത്. അറേബ്യന്‍ പാശ്ചാത്യ വിഭവങ്ങളായ ബ്രോസ്റ്റ്, ഫ്രഞ്ച് ഫ്രൈസ്, അല്‍ബേക്ക് ഫില്ലറ്റ്, ഷവര്‍മ റോള്‍, ചിക്കന്‍ ബര്‍ഗര്‍, കസ്ബ റൈസ് എന്നിവ അല്‍ബേക്ക് ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നു. മലയില്‍ ഗ്രൂപ്പിന്റെ പുട്ട് മേളയില്‍ ചെമ്പ, രാഗി, ഗോതമ്പ്, സേമി, ചോള എന്നിവ കൊണ്ട് നിര്‍മിച്ച പുട്ടുകള്‍, കറികളോ പഴങ്ങളോ ചേര്‍ത്ത് കഴിക്കാനായി തയ്യാറാക്കിയിരിക്കുന്നു.
വയനാടന്‍ തേന്‍ നെല്ലിക്ക, മുളയരി പാസയം എന്നിവയും ആകര്‍ഷണങ്ങളാണ്. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ മേളയില്‍ എത്തിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് ഫുഡ് കോര്‍ട്ടിന്റെ ചുമതലയുള്ളവര്‍ പറഞ്ഞു.
0 Comments:
Post a Comment