കോട്ടക്കുന്നില്‍ വയോജനങ്ങള്‍ക്കായി ഒരു ഉല്ലാസ കേന്ദ്രത്തിന് ഒരുങ്ങുകയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. കോട്ടക്കുന്നിന്റെ താഴെ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ തന്നെ 40 സെന്റ് വരുന്ന സ്ഥലത്താണ് പാര്‍ക്കിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നീന്തല്‍ക്കുളം, ഹെല്‍ത്ത്ക്ലബ്ബ്, ലൈബ്രറി, പവലിയന്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം പാര്‍ക്കിലുണ്ടാകും. ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന മഴവെള്ളസംഭരണിയാണ് നീന്തല്‍ക്കുളമായി മാറ്റുന്നത്. ഈ നീന്തല്‍ക്കുളം കുട്ടികളെക്കൂടി ഉദ്ദേശിച്ചുള്ളതാണ്. വയോജനങ്ങള്‍ക്ക് വിശ്രമം മാത്രമല്ല വിനോദവും ആരോഗ്യവും വിജ്ഞാനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. പാര്‍ക്കിന് അമര എന്ന് പേരിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡി.ടി.പി.സി. സെക്രട്ടറി എ.കെ. മധു പറഞ്ഞു. പൊതു പ്രവേശന ഫീസായ 10 രൂപ അമരയ്ക്കും ബാധകമാണ്. എന്നാല്‍ മറ്റു സൗകര്യങ്ങളെല്ലാം സൗജന്യം. പാര്‍ക്ക് നിര്‍മാണത്തോടൊപ്പം തന്നെ കോട്ടക്കുന്നിന്റെ മൊത്തത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളും നടക്കും. പാര്‍ക്കിലെ വൈദ്യുതീകരണവും ശുചീകരണവും മറ്റു സൗകര്യങ്ങളും മെച്ചപ്പെടുത്തും. ഫോര്‍ ഡി തിയേറ്റര്‍, മിറര്‍ മേസ്, സൈ്കബ്രിഡ്ജ്, റോപ്‌വേ എന്നിവയും കോട്ടക്കുന്നിന്റെ ഭാഗമാക്കാന്‍ ഡി.ടി.ഡി.സി പദ്ധതിയിടുന്നുണ്ട്.
Browse: Home > വയോജനങ്ങള്‍ക്കായി കോട്ടക്കുന്നില്‍ ഉല്ലാസ കേന്ദ്രം ഒരുങ്ങുന്നു
0 Comments:
Post a Comment