കേന്ദ്രാവിഷ്‌കൃത ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പൊതുജന സമ്പര്‍ക്കപരിപാടി വ്യാഴാഴ്ച മുതല്‍ ശനിയാഴ്ചവരെ പൂക്കോട്ടൂര്‍ അറവങ്കര മെട്രോ ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനംചെയ്യും. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി അധ്യക്ഷതവഹിക്കും. എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, കെ. മുഹമ്മദുണ്ണി ഹാജി, പി. ഉബൈദുള്ള, പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി 40 സ്റ്റാളുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കും. ഉദ്ഘാടനദിവസം രാവിലെ അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വിഭാഗങ്ങളില്‍ സൗജന്യ മെഡിക്കല്‍ക്യാമ്പും ഔഷധവിതരണവും നടക്കും. നേത്രപരിശോധനയ്ക്ക് പ്രത്യേക വിഭാഗമുണ്ടാവും. വിദ്യാര്‍ഥികള്‍ക്കുള്ള തൊഴില്‍ മാര്‍ഗദര്‍ശനം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, എല്ലാ ദിവസവും വൈകീട്ട് ആകാശവാണി, സോങ് ആന്‍ഡ് ഡ്രാമ ഡിവിഷന്‍ എന്നിവയുടെ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമാണ്. വെള്ളിയാഴ്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള സെമിനാര്‍ ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ് ഉദ്ഘാടനംചെയ്യും. പെണ്‍കുട്ടികള്‍ക്കായുള്ള കേന്ദ്രാവിഷ്‌കൃത പോഷകാഹാര പദ്ധതിയെക്കുറിച്ചുള്ള സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനത്തില്‍ മന്ത്രി കെ.എം. മുനീര്‍ മുഖ്യാതിഥിയാവും. കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ എ.എം. തോമസ്, പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എ. സലാം, സി. ഉദയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Browse: Home > കേന്ദ്ര ക്ഷേമപദ്ധതികള്‍: ജനസമ്പര്‍ക്ക പരിപാടി 13 മുതല്‍ പൂക്കോട്ടൂരില്‍
0 Comments:
Post a Comment