നേരത്തെ അറിയിച്ചിരുന്ന പ്രകാരം സക്‌ഷന്ത് എന്ന പേര് ആകാശ് എന്ന് മാറ്റിയിരിക്കുകയാണ്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്‌റ്റം ഉള്‍പ്പെടുന്ന ഈ ടാബ്‌ലെറ്റിന് 7 ഇഞ്ച് റസിസ്‌റ്റീവ് ടച്ച്‌സ്‌ക്രീനാനുള്ളത്. ഇന്ത്യാ ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയിലൂടെ വിദ്യാഭ്യാസം എന്ന നാഷണല്‍ മിഷന്റെ ഭാഗമായാണ് പുതിയ ടാബ്‌ലറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഇതിലൂടെ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള 25,000 കോളജുകളെയും നാനൂറോളം യൂണിവേഴ്‌സിറ്റികളേയും ഇ-ലേണിംഗിന് സഹായിക്കുന്നതിനാവും. യു.കെ ആസ്‌ഥാനമായുള്ള ഡാറ്റാ വിന്‍ഡ് എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചുനല്‍കുന്നത്. ഹൈദരാബാദിലെ കമ്പനിയുടെ പ്രൊഡക്‌ഷന്‍ സെന്ററിലാണ് ഇവ നിര്‍മ്മിക്കുന്നത്. യുബിഐസ്‌ളേറ്റ് എന്നാണ് ഇതിന് ബ്രാന്‍ഡ് നെയിം നല്‍കിയിരിക്കുന്നത്. ഏറ്റവും വിലകുറഞ്ഞ ടാബ്‌ലെറ്റാണെങ്കിലും വിലകൂടിയ ടാബ്‌ലറ്റുകളില്‍ ലഭിക്കുന്ന എല്ലാ സവിശേഷതകളും ഉള്‍പ്പെടുത്തിയുള്ളതാണിത്. പുറത്തിറക്കില്‍ പരിപാടിയോടനുബന്‌ധിച്ച് ഏതാനും സെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്‌തു. ആന്‍ഡ്രോയിഡ് 2.2, ഡോക്, ഡോക്‌സ്, പിപിടി, പിപിടിഎക്‌സ്, എക്‌സ്‌എല്‍എസ്, എക്‌സ്‌എല്‍എസ്‌എക്‌സ്, ഒഡിടി, ഒഡിപി എന്നീ ഡോക്യുമെന്റ് സപ്പോര്‍ട്ടുകള്‍, പിഡിഎഫ് വ്യൂവര്‍, ടെക്‌റ്റ് റീഡര്‍, മള്‍ട്ടിമീഡിയ ആന്‍ഡ് ഇമേജ് ഡിസ്‌പ്ലേ, പിഎന്‍ജി, ജെപിജി, ബിഎംപി, ജിഫ് ഇമേജുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു. ഓഡിയോ ഫോര്‍മാറ്റില്‍ എംപി3, എഎസി, എസി3, ഡബ്ല്യുഎവി, ഡബ്ല്യൂഎംഎ എന്നീവ സപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ ഫോര്‍മാറ്റില്‍ എംപെഗ്2, എംപെഗ്4, എവിഐ, എഫ്‌എല്‍വി, ഇന്റര്‍നെറ്റ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നു. വെബ് ബ്രൗസിംഗിന് എച്ച്.ടി.എംഎല്‍ 1.1, ജാവ സ്‌ക്രിപ്‌റ്റ് 1.8 എന്നിവയുണ്ട്. യു ട്യൂബ് വീഡിയോ സേഫ്‌റ്റിക്കുവേണ്ടി സ്‌പെഷല്‍ ആപ്ലിക്കേഷനുണ്ട്. 12 മാസത്തെ റിപ്ലൈസ്‌മെന്റ് വാറണ്ടിയും നല്‍കുന്നു.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ഏറ്റവും വിലക്കുറവുള്ള ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ പുറത്തിറക്കി. 35 ഡോളര്‍ വിലവരുന്ന ആകാശ് എന്ന് പേര്‍ നല്‍കിയ ടാബ്‌ലെറ്റ് കംപ്യുട്ടര്‍ ബുധനാഴ്‌ച ന്യൂഡല്‍ഹിയിലാണ് പുറത്തിറക്കിയത്.
നവംബര്‍ മാസത്തോടെ ഇത് വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിപണിയില്‍ ഇതിന് 2999 രൂപയാണ് കണക്കാക്കുന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് വിലകുറച്ചും ലഭ്യമാകും.
366എംഎച്ച്‌ഇസഡ് പ്രോസസര്‍, 256 റാം, 2ജിബി ഫ്‌ളാഷ് മെമ്മറി, 2 ജിബി മുതല്‍ 32 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി സപ്പോര്‍ട്ട്, യു.എസ്‌ബി പോര്‍ട്ട്, 3.5 എം.എം. ജാക്ക് ഓഡിയോ, 800 x 800 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 7 ഇഞ്ച് ഡിസ്‌പ്ലേ, ജിപിആര്‍എസ്, വൈ-ഫൈ ഐഇഇഇ 802.11 എ/ബി/ജി/ കണക്‌ടിവിറ്റി, 180 മിനിറ്റ് ബാറ്ററി, 200-240 വോള്‍ട്ടേജ് എന്നീ ഹാര്‍ഡ് വെയര്‍ സവിശേഷതകളാണുള്ളത്.
Browse: Home > `ആകാശ്’: ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കംപ്യൂട്ടര്‍
0 Comments:
Post a Comment