ഹാജിയാർ പള്ളി : " മുതുവത്തുമ്മൽ മസ്ജിദുന്നൂർ മഹല്ല് ജുമുഅത്ത് പള്ളിയുമായി ബന്ധപ്പെട്ട് പള്ളി മുതവല്ലിയും നിലവിലെ പള്ളിക്കമ്മറ്റിയും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കുന്നതിനു നാട്ടിലെ ചില വ്യക്തികൾ തടസ്സം നിൽക്കാൻ ശ്രമിക്കുന്നു "എന്ന് ഇന്ന് ജുമുഅക്ക് ശേഷം നടന്ന പ്രസംഗത്തിൽ സെക്രട്ടറി ഹുസൈൻ കോയതങ്ങളും അബുകുട്ടി കാക്കയും അഭിപ്രായപ്പെട്ടു, ഏതാനും മാസങ്ങൾക്ക് മുമ്പ് എൽ.പി .സ്ക്കൂളിൽ വെച്ച് നടന്ന പൊതു യോഗത്തിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട ഇരുപതംഗ കമ്മറ്റിയിൽ നിന്നും ബാഹ്യശക്തികളുടെ ഇടപെടൽ കാരണം മൂന്നംഗങ്ങൾ രാജി വെച്ച് പോകുക വരെ ഉണ്ടായി..നാട്ടിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന അത്തരം ബാഹ്യശക്തികളെ ഒറ്റപ്പെടുത്തണമെന്നും അവരുടെ ശ്രമങ്ങൾക്ക് കാത് കൊടുക്കാതെ നാട്ടുകാരെല്ലാവരും ഒറ്റക്കെട്ടായി നിലനിൽക്കണമെന്നും ഇരുവരും അഭ്യർത്ഥിച്ചു., ഈ വരുന്ന ബലിപെരുന്നാളിനു ഉളുഹിയ്യത്ത് അറക്കുവാൻ വേണ്ടതിലേക്ക് സംഭാവനയും ഷെയറുകളും സ്വീകരിക്കൽ തുടങ്ങിയിട്ടുണ്ട്, എല്ലാവരും ഈ കാര്യവുമായി സഹകരിക്കണമെന്നും സെക്രട്ടറി അഭ്യർത്ഥിക്കുകയുണ്ടായി..
0 Comments:
Post a Comment